ചന്ദകോച്ചാറിൻറെ ഭർതൃസഹോദരനെ സിബിഐ ചോദ്യം ചെയ്തു

ചന്ദകോച്ചാറിൻറെ ഭർതൃസഹോദരനെ സിബിഐ ചോദ്യം ചെയ്തു

ഐസിഐസിഐ ബാങ്ക് മേധാവി ചന്ദകോച്ചാറിൻറെ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സിബിഐ ചോദ്യം ചെയ്തു. വീഡിയോകോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്യുന്നത്. മുംബൈ എയർപോർട്ട് വഴി ദക്ഷിണേഷ്യൻ രാജ്യത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായി സിബിഐ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.

ഭവനവായ്പക്ക് സബ്‌സിഡിയുമായി ഐസിഐസിഐ ബാങ്ക്

ഭവനവായ്പക്ക് സബ്‌സിഡിയുമായി ഐസിഐസിഐ ബാങ്ക്

പദ്ധതിയനുസരിച്ച് അര്‍ഹരായ വായ്പക്കാര്‍ക്ക് ആറര ശതമാനം സബ്‌സിഡി ലഭിക്കും. വായ്പാത്തുക എത്രയാണെങ്കിലും പരമാവധി ആറു ലക്ഷം രൂപ വരെയുള്ള തുകയാണ് ഈ പദ്ധതിയില്‍ സബ്‌സിഡിക്കായി കണക്കാക്കുക. കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ‘പ്രധാന്‍ മന്ത്രി ആവാസ് യോജന’ പദ്ധതിയുടെ കീഴില്‍ വായ്പയുമായി ബന്ധിപ്പിച്ചുകൊണ്ടു ഭവന വായ്പയ്ക്കു പ്രത്യേക സബ്‌സിഡി സ്‌കീം ആരംഭിച്ചു. ഇതനുസരിച്ച് സ്ത്രീകളടക്കം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളിലെ വ്യക്തികള്‍ക്കു വീടുവാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ താഴ്ന്ന പ്രതിമാസ തിരിച്ചടവില്‍ വായ്പ ലഭിക്കും. […]

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഐസിഐസിഐ ബാങ്കും

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഐസിഐസിഐ ബാങ്കും

ആദ്യമായാണ് റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ഇത്തരം ഒരു സംവിധാനം കൊണ്ടുവരുന്നത്. മുംബൈ: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഇനി മുതല്‍ ഐസിഐസിഐ ബാങ്കിനെയും ഉപഭോക്താക്കള്‍ക്ക് ആശ്രയിക്കാം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഐസിഐസിഐ ബാങ്ക് ഇതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടണ്ട്. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള എല്ലാ വിവരങ്ങളും ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റിലും ലഭ്യമാണ്. നിലവില്‍ ട്രെയില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യണമെങ്കില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോയി കാത്തുനിന്ന് ടിക്കറ്റ് റിസര്‍വ്വ് ചെയ്യണം, അല്ലെങ്കില്‍ […]

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍കാഷ് അഡ്വാന്റേജ് പദ്ധതി

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍കാഷ് അഡ്വാന്റേജ് പദ്ധതി

കൊച്ചി: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ കാഷ് അഡ്വാന്റേജ് പദ്ധതി അവതരിപ്പിച്ചു. ഹൃസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുന്ന വിധമാണ് പദ്ധതിരൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുനീത് നന്ദ പറഞ്ഞു. ആവശ്യാനുസരണം പ്രീമിയം അടക്കാനുള്ള സൗകര്യവുമുണ്ട്.