ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, ബംഗ്ലാദേശിനെ തോല്‍പിച്ചത് 18 റണ്‍സിന്

ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, ബംഗ്ലാദേശിനെ തോല്‍പിച്ചത് 18 റണ്‍സിന്

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പെര്‍ത്തിലെ വാക്കയില്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍ നേടി. മറുപടി ബാറ്റിംങിനിറങ്ങിയ ബംഗ്ലദേശിന് 20 ഓവറില്‍ 8ന് 124 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കുവേണ്ടി ഓപണര്‍ ഷഫാലി വര്‍മയാണ് ബാറ്റിംങില്‍ തിളങ്ങിയത്. 17 പന്തില്‍ രണ്ടു ഫോറും നാല് സിക്‌സും സഹിതം ഷഫാലി 39 റണ്‍സ് […]

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിനു ഫീൽഡിംഗ്

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിനു ഫീൽഡിംഗ്

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ ആദ്യ മത്സരത്തിൽ തോല്പിക്കാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് സന്നാഹ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ്. വൈറൽ ഫീവർ പിടിപെട്ട സ്റ്റാർ ഓപ്പണർ സ്മൃതി മന്ദന ഇന്ന് കളിക്കാൻ ഇറങ്ങില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. സ്മൃതിക്ക് പകരം 16കാരി റിച്ച ഘോഷ് ടീമിൽ ഇടം നേടി. മന്ദനയുടെ […]

വനിതാ ടി-20 ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ടി-20 ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ടി-20 ലോകകപ്പിന് ഇന്ന് ഓസ്‌ട്രേലിയയില്‍ തുടക്കം. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഉച്ചയ്ക്ക് 1.30 നാണ് മത്സരം. സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് മത്സരം നടക്കുക. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരം. യുവനിരയുമായാണ് ഇന്ത്യ ലോകകപ്പില്‍ ഇറങ്ങുക. 16 കാരിയായ ഷഫാലി വര്‍മയും സ്മൃതി മന്ദനയും ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ 19 കാരി ജമീമ റോഡ്രിഗസ് ഇറങ്ങും. വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, […]

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

അന്തരിച്ച നടന്‍ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്‍ജുന്‍ സോമശേഖരന്‍ ആണ് വരന്‍. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം. മാലമാറ്റല്‍, ഊഞ്ഞാല്‍ ആചാരങ്ങള്‍ ഹോട്ടലില്‍ വെച്ചാണ് നടത്തിയത്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ സൗഭാഗ്യ നര്‍ത്തകിയുമാണ്. സൗഭാഗ്യയുടെ വീഡിയോകളിലൂടെയാണ് അര്‍ജുനും ശ്രദ്ധ നേടുന്നത്. ഇരുവരും 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.

ഇന്ത്യ-ന്യുസീലന്റ് ആദ്യ ടെസ്റ്റ് നാളെ; വെല്ലിംഗ്ടൺ പേസർമാരെ തുണക്കും

ഇന്ത്യ-ന്യുസീലന്റ് ആദ്യ ടെസ്റ്റ് നാളെ; വെല്ലിംഗ്ടൺ പേസർമാരെ തുണക്കും

ഇന്ത്യയുടെ ന്യുസീലന്റ് പര്യടനത്തിലുള്ള ആദ്യ ടെസ്റ്റ് നാളെ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെല്ലിംഗ്ടണിലാണ് നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ നാല് മണിക്കാണ് മത്സരം. മത്സരം നടക്കുന്ന വെല്ലിംഗ്ടണിൽ പേസർമാരെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ന്യുസീലൻ്റിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെപ്പറ്റി ഇന്ത്യൻ നായകൻ വിരാട് കോലി നേരത്തെ സൂചന നൽകിയിരുന്നു. ഓപ്പണിംഗിൽ മായങ്ക് അഗർവാളിനൊപ്പം യുവതാരം പൃഥ്വി ഷാ ഇറങ്ങുമെന്നും ഇഷാന്ത് ശർമ്മ ഫൈനൽ ഇലവനിൽ ഉണ്ടാകുമെന്നുമുള്ള സൂചനകളാണ് കോലി നൽകിയത്. എന്നാൽ […]

ത്രിരാഷ്ട്ര വനിതാ ടി-20: നതാലി സിവറിനു ഫിഫ്റ്റി; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

ത്രിരാഷ്ട്ര വനിതാ ടി-20: നതാലി സിവറിനു ഫിഫ്റ്റി; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

ത്രിരാഷ്ട്ര വനിതാ ടി-20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. നാല് വിക്കറ്റിൻ്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 18.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. ഇംഗ്ലണ്ടിനായി നതാലി സിവർ അർധസെഞ്ചുറി അടിച്ചു. ഇംഗ്ലണ്ട് തകർച്ചയോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. തൻ്റെ ആദ്യ ഓവറിൽ തന്നെ ഏമി ജോൺസിനെ (1) അരുന്ധതി റെഡ്ഡിയുടെ കൈകളിൽ എത്തിച്ച രാജേശ്വരി ഗെയ്ക്‌വാദ് ഇന്ത്യക്ക് ഉജ്ജ്വല തുടക്കം […]

ന്യുസീലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ന്യുസീലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ന്യുസീലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം ന്യുസീലന്റ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവിലാണ് ന്യുസീലന്റ് വിജയത്തിലെത്തിയത്. 84 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു സിക്‌സും 10 ഫോറും അടക്കം 109 റണ്‍സുമായി പുറത്താകാതെ നിന്നു. മികച്ച കൂട്ടുകെട്ടുകളാണ് ന്യുസീലന്റിന്റെ വിജയത്തിന് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 347 റണ്‍സെടുത്തത്. ശ്രേയസ് അയ്യരുടെ […]

ന്യൂസിലന്‍ഡിനെതിരായ ടി – 20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ ടി – 20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ ടി – 20 പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ ടി20 പരമ്പര 5 -0 ന് നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. 17 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലന്‍ഡിനെ റോസ് ടെയ്‌ലര്‍ – സെയ്‌ഫെര്‍ട്ട് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഇന്ത്യക്കായി ജസ്പ്രിത് […]

ന്യൂസിലാൻഡിന് വീണ്ടും ‘സൂപ്പർ ഓവർ’ ദുരന്തം; നാലാം ജയം സ്വന്തമാക്കി ഇന്ത്യ

ന്യൂസിലാൻഡിന് വീണ്ടും ‘സൂപ്പർ ഓവർ’ ദുരന്തം; നാലാം ജയം സ്വന്തമാക്കി ഇന്ത്യ

വെല്ലിങ്ടൺ: ജയിക്കാവുന്ന കളി കൈവിട്ട് ന്യൂസിലാൻഡ്. സൂപ്പർ ഓവറിലേക്ക് നീണ്ട തുടർ‌ച്ചയായ രണ്ടാം മത്സരവും കിവീസിനെ കൈവിട്ടു. സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കിനിൽക്കേ വിജയിച്ചു. ഇതോടെ ഇന്ത്യ പരമ്പരയിൽ 4-0ന് മുന്നിലാണ്. കഴിഞ്ഞ മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു ഇന്നത്തെ മത്സരവും. അന്നും ഇന്നും പന്തെറിഞ്ഞത് ടിം സൗത്തി  തന്നെയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 13 റൺസ്. ടിം സീഫർട്ട് നാലു […]

സൂപ്പർ ഓവർ: ന്യൂസിലൻഡിന് ശാപം തുടരുന്നു; ഇന്ത്യക്ക് ആവേശ ജയം; പരമ്പര

സൂപ്പർ ഓവർ:   ന്യൂസിലൻഡിന് ശാപം തുടരുന്നു; ഇന്ത്യക്ക് ആവേശ ജയം; പരമ്പര

ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും […]

1 2 3 18