ഐഫോണിന് പുതിയ ഒഎസ് വരുന്നു

ഐഫോണിന് പുതിയ ഒഎസ് വരുന്നു

ആപ്പിളിന് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു. ഐ ഫോണിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നും ഒരു വിവരവും ഫേസ്ബുക്കിന് ഇനി ചോർത്തിയെടുക്കാനാകില്ല. കാലിഫോർണിയയിലെ സാൻജോസിൽ വാർഷിക ഡവലപ്പേഴ്‌സ് മീറ്റിങിലാണ് ആപ്പിൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാമൂഹ മാധ്യമങ്ങളുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിനായി വെബ് ബ്രൌസറായ സഫാരി ഉടമസ്ഥരുടെ അനുവാദം ചോദിച്ചതായും ആപ്പിൾ സോഫ്!റ്റ്!വെയർ മേധാവി വ്യക്തമാക്കി.

ഐഫോണ്‍ 8 തളര്‍ച്ചയില്‍; നേട്ടത്തോടെ സാംസങ്

ഐഫോണ്‍ 8 തളര്‍ച്ചയില്‍; നേട്ടത്തോടെ സാംസങ്

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ 8 വിപണിയില്‍ ക്ഷീണിതനായാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട്. വിചാരിച്ച രീതിയിലുള്ള വിറ്റുവരവൊന്നും ഫോണിന് കിട്ടുന്നില്ലായെന്നാണ് പരക്കെയുള്ള സംസാരം. നവംബറില്‍ ഐഫോണ്‍ എക്‌സ് വിപണിയില്‍ എത്തിക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് ഇതാണ് ഐഫോണ്‍ 8ന് തിരിച്ചടിയായത് എന്നാണ് വാര്‍ത്ത. ഇതിനിടെ ഒരു അമേരിക്കന്‍ ടെക് മാഗസിന്‍ ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകളാണെന്ന് വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്8പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് പട്ടികയില്‍ ആദ്യ […]

പുതിയ ഐഫോണ്‍ 8ല്‍ ടച്ച് ഐഡി ഉണ്ടായേക്കില്ല

പുതിയ ഐഫോണ്‍ 8ല്‍ ടച്ച് ഐഡി ഉണ്ടായേക്കില്ല

ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ഇതുവരെ ഇറങ്ങിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെ നിഷ്പ്രഭമാക്കുന്ന ഫോണ്‍ നിര്‍മിച്ചു ലോകത്തെ അദ്ഭുതപ്പെടുത്താനാണ് ആപ്പിളിന്റെ ഇപ്പോഴത്തെ ശ്രമം. ഫീച്ചറുകളെ കുറിച്ചുള്ള രഹസ്യച്ചോര്‍ച്ച എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ആപ്പിള്‍ ഈ വര്‍ഷം കുറഞ്ഞത് മൂന്നു മോഡല്‍ ഐഫോണുകള്‍ പുറത്തിറക്കും എന്നാണ്. നിലവിലുള്ള ഐഫോണ്‍ 7/7പ്ലസ് മോഡലുകള്‍ക്കു പകരം 7ട/7ട പ്ലസ് എന്നീ മോഡലുകളും (ഇവയ്ക്ക് LCD സ്‌ക്രീന്‍ ആയിരിക്കും) കൂടാതെ ഐഫോണ്‍ എക്‌സ് അല്ലെങ്കില്‍ 8 എന്ന മോഡലും. ഐഫോണ്‍ എക്‌സിന്റെ സ്‌ക്രീന്‍ സൈസ് […]

ഐഫോണിന്റെ വിശ്വസ്തതയും നഷ്ടപ്പെടുന്നു

ഐഫോണിന്റെ വിശ്വസ്തതയും നഷ്ടപ്പെടുന്നു

ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ആപ്പിള്‍ ഐഫോണുകളെ തീര്‍ത്തും വിശ്വസിക്കാനാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐഫോണിലെ പല ആപ്പുകളും ഉപഭോക്താവിന്റെ വിലപ്പെട്ട ഡേറ്റകളും വിവരങ്ങളും ചോര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള 76 ഐഒഎസ് ആപ്ലിക്കേഷനുകള്‍ സുഡോ സൈബര്‍ സെക്യൂരിറ്റി അടുത്തിടെ കണ്ടെത്തി. ഈ 76 ആപ്ലിക്കേഷനുകളും എന്‍ക്രിപ്റ്റ് ചെയ്യുന്നത് സുരക്ഷയ്ക്ക് അപര്യാപ്തമായ രീതിയിലാണ്. മൂന്നാമതൊരാള്‍ക്ക് ഇവിടെ ഇടപ്പെടാന്‍ യാതൊരു പ്രയാസവുമില്ലെന്നു ആര്‍സ്‌ടെക്‌നിക്ക. ഹാക്കര്‍മാര്‍ക്ക് ഈ ഡേറ്റ എടുക്കാന്‍ സാധിക്കും. ദുര്‍ബലമായ ട്രാന്‍സ്‌പോര്‍ട്ട് ലേയര്‍ സെക്യൂരിറ്റി (TLS) പ്രോട്ടോകോള്‍ ആണ് ഇതിനു കാരണം. അതേസമയം, […]

അടുത്തത് ഐഫോണ്‍ 8 അല്ല ഐഫോണ്‍ എക്‌സ്: ആപ്പിള്‍ കമ്പനി

അടുത്തത് ഐഫോണ്‍ 8 അല്ല ഐഫോണ്‍ എക്‌സ്: ആപ്പിള്‍ കമ്പനി

ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കാനിരിക്കുന്ന ഫോണിന്റെ പേര് ഐഫോണ്‍ 8 അല്ല ഐഫോണ്‍ എക്‌സ് ആയിരിക്കും. ഐഫോണ്‍ 7ല്‍ ഓഡിയോ ജാക്ക് ഉപേക്ഷിച്ചതു പോലെ ഐഫോണ്‍ എക്‌സിലും പല മാറ്റങ്ങളും പ്രതീക്ഷിക്കാം. മുന്‍ഭാഗം മുഴുവനായി നിറഞ്ഞു നില്‍ക്കുന്ന 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതില്‍ പ്രധാനം. ഡിസ്‌പ്ലേയ്ക്ക് പുറത്തുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറുകളും അടുത്ത ഐഫോണിലുണ്ടാവില്ല. ഐഫോണ്‍ 7 വരെയുള്ള ഫോണുകളില്‍ ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത് റെറ്റിന ഡിസ്‌പ്ലേയാണ്. ഒഎല്‍ഇഡിയിലേക്കുള്ള മാറ്റം ഐഫോണിന്റെ സ്വഭാവം തന്നെ മാറ്റുന്നതാണ്. അതേസമയം, ഐഫോണിന്റെ […]

റിപ്പബ്ലിക് ഡേ കച്ചവടം; ഐഫോണുകള്‍ക്ക് വന്‍ ഓഫറുമായി ഫ്‌ലിപ്കാര്‍ട്ട്

റിപ്പബ്ലിക് ഡേ കച്ചവടം; ഐഫോണുകള്‍ക്ക് വന്‍ ഓഫറുമായി ഫ്‌ലിപ്കാര്‍ട്ട്

റിപ്പബ്ലിക് ദിനത്തില്‍ ഫ്‌ലിപ്കാര്‍ട്ട് കച്ചവടത്തില്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ജനുവരി 24 മുതല്‍ 26 വരെ നടക്കുന്ന വില്‍പനയില്‍ ഐഫോണുകള്‍ക്കാണ് മികച്ച ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 7, ഐഫോണ്‍ 6 ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറിലൂടെ 9000 രൂപ വരെ കുറവായിരിക്കും. ഐഫോണ്‍ 6 ഹാന്‍ഡ്‌സെറ്റ് 9000 രൂപ കുറച്ചു നല്‍കി 27,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഐഫോണ്‍7, 7പ്ലസാ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 5000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഐഫോണ്‍ 7 (32ജിബി) 56,799 രൂപയ്ക്കാണ് വില്‍ക്കുന്നത്. […]

പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം കുറയ്ക്കും

പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം കുറയ്ക്കും

കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം കുറക്കാന്‍ നീക്കം. 2017ന്റെ ആദ്യം തന്നെ ഐഫോണ്‍ ഉല്‍പ്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസര്‍ച്ച് സ്ഥാപനമായ ഫ്‌ലൂരിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഡിസംബര്‍ 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ ഐഫോണിന്റെയും ഐപാഡിന്റെയും വില്‍പനയില്‍ 44% കുറവാണ് ഉണ്ടായതാണ് ഉല്‍പാദനം കുറക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതെന്ന് സൂചന. ആപ്പിള്‍ ഐഫോണിന്റെ ഉല്‍പാദനം കുറക്കുന്നത് ഇതാദ്യമായല്ല. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഐഫോണുകളുടെ ഉല്‍പ്പാദനം 30% […]

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം; ഇളവ് നല്‍കാനുള്ള കേന്ദ്ര തീരുമാനം അടുത്ത മാസം

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം; ഇളവ് നല്‍കാനുള്ള കേന്ദ്ര തീരുമാനം അടുത്ത മാസം

ഡല്‍ഹി:ആപ്പിള്‍ ഐഫോണിന് ഇന്ത്യയില്‍ നിര്‍മാണകേന്ദ്രം ആരംഭിക്കുവാനുള്ള നിബന്ധനകളില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ചുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച അടുത്തമാസം നടക്കും. വാണിജ്യം, ധനകാര്യം, റവന്യൂ, പരിസ്ഥിതി, ഐ.ടി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗം ചേര്‍ന്ന് ആപ്പിളിന്റെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുക. നേരത്തേ, ഇന്ത്യയില്‍ നിര്‍മാണകേന്ദ്രം തുടങ്ങാന്‍ നികുതിയിലും മറ്റും ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ കേന്ദ്രത്തിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ പ്രത്യേക സഹായം ഇല്ലാതെതന്നെ നിര്‍മാണകേന്ദ്രം തുടങ്ങണം എന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. പല മൊബൈല്‍ ഫോണ്‍ കമ്പനികളും ഇന്ത്യയില്‍ നിര്‍മാണം […]

ആപ്പിള്‍ ഐഫോണ്‍ 7ന് ദുബൈയില്‍ വന്‍ വിലക്കുറവ്

ആപ്പിള്‍ ഐഫോണ്‍ 7ന് ദുബൈയില്‍ വന്‍ വിലക്കുറവ്

ആപ്പിള്‍ ഐഫോണ്‍ 7 ന് ദുബൈയില്‍ വമ്പന്‍ വിലക്കുറവ്.ഇരട്ട ലെന്‍സ് റിയര്‍ ക്യാമറയുള്ള ഐഫോണ്‍ 7 പ്ലസിന്(32 ജിബി) 2,399 ദിര്‍ഹം (ഏകദേശം 44,300 രൂപ) മുതല്‍ 3,399 ദിര്‍ഹം (256 ജിബി) വരെയാണ് വില. 128 ജിബി ഫോണിന് 2,699 ദിര്‍ഹം (49800 രൂപ) ആണ് വില. എന്നാല്‍ ഇന്ത്യയില്‍ ഐഫോണ്‍ 7 ന് (32 ജിബി) 55,000 രൂപ, 128 ജിബി മോഡലിനു വില 65,500 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 7 പ്ലസ് […]

പേടിഎമ്മിലൂടെ ഐഫോണ്‍7 വാങ്ങിയാല്‍ 12,000 രൂപവരെ ക്യാഷ്ബാക്ക്

പേടിഎമ്മിലൂടെ ഐഫോണ്‍7 വാങ്ങിയാല്‍ 12,000 രൂപവരെ ക്യാഷ്ബാക്ക്

ആപ്പിള്‍ ഐഫോണ്‍ 7 വാങ്ങുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്. പേടിഎം വഴി ഐഫോണ്‍ 7 വാങ്ങുന്നവരുടെ അക്കൗണ്ടില്‍ 24 മണിക്കൂറിനകം 12,000 രൂപ വരുമെന്നാണ് ഓഫര്‍. മറ്റു ചില ഫോണുകള്‍ക്കും ക്യാഷ് ബാക്ക് ഓഫറുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ്, ഓണ്‍ലൈന്‍ ബാങ്കിങ് വഴി വാങ്ങുമ്പോള്‍ ഐഫോണ്‍ 7 ന്റെ 256 ജിബി വേരിയന്റിനു 80,000 രൂപ നല്‍കണം. അങ്ങനെയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനകം 12,000 രൂപ പേടിഎം അക്കൗണ്ടില്‍ വരും. ഈ തുക പേടിഎം വഴി […]

1 2 3