ഇറാന്‍ അമേരിക്കന്‍ പൗരന്‍മാരെ വിലക്കി

ഇറാന്‍ അമേരിക്കന്‍ പൗരന്‍മാരെ വിലക്കി

ടെഹ്‌റാന്‍: മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് മറുപടിയുമായി ഇറാന്‍. മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്‍മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതോടെ ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ, ഇറാഖ്, ഇറാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്കക്കയില്‍ പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. ‘ട്രംപിന്റെ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലാണ്. ഇത് അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാകുമെന്നും’ ഇറാന്‍ വിദേശ […]