സർവീസിൽ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകി

സർവീസിൽ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകി

സർവീസിൽ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്തുനൽകി. ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനുമാണ് കത്തുനൽകിയിരിക്കുന്നത്. അതിനിടെ, ട്രിബ്യൂണൽ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ മൂന്നുവട്ടം സസ്‌പെൻഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. കനത്ത തിരിച്ചടി മറികടക്കാൻ സർക്കാർ തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ജേക്കബ് തോമസിന്റെ കത്ത്. ഉത്തരവിന്റെ പകർപ്പുസഹിതമാണ് അദ്ദേഹം സർക്കാരിനെ സമീപിച്ചിരിക്കുന്നത്. അതേസമയം, ട്രിബ്യൂണൽ ഉത്തരവ് […]

സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്

സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്

ഡിജിപി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ജേക്കബ് തോമസിന്റെ ഹർജിയിലാണ് ഉത്തരവ്. കേസിൽ വിശദമായി വാദം കേട്ട ശേഷമാണ് കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്ന് ഉത്തരവിട്ടത്. അടിയന്തരമായി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉത്തരവിലുണ്ട്. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലായിരുന്നു.

വിരമിക്കാന്‍ അനുമതി കിട്ടാത്തത് കൊണ്ട് മാത്രമാണ് മത്സരിക്കാത്തത് ; ജേക്കബ് തോമസ്

വിരമിക്കാന്‍ അനുമതി കിട്ടാത്തത് കൊണ്ട് മാത്രമാണ് മത്സരിക്കാത്തത് ; ജേക്കബ് തോമസ്

കൊച്ചി: സ്വയം വിരമിക്കല്‍ അപേക്ഷയില്‍ തീര്‍പ്പാകാത്തത് കൊണ്ട് ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് ജേക്കബ് തോമസ്. അത് കൊണ്ട് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഉണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു. പ്രചാരണ രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. സേവന അവകാശം സാധാരണ ജനങ്ങള്‍ക്ക് പോലും കിട്ടാത്ത സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.   20-20യുടെ പ്രവര്‍ത്തനങ്ങളുമായി […]

ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ചാലക്കുടിയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും

ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ചാലക്കുടിയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവയ്ക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം. അഴിമതി വിരുദ്ധ പ്രതിച്ഛായയും സംസ്ഥാനത്തെ ഏറ്റവും ശക്തനായ പൊലീസ് […]

അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം. സസ്‌പെന്‍ഷന്‍ അന്യായമാണെന്നു ചൂണ്ടികാട്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചതോടെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. അനുവാദമില്ലാതെ പുസ്തകമെഴുതി ,അന്വേഷണത്തിലിരിക്കുന്ന കേസിന്റെ കാര്യങ്ങളടക്കം ഉള്ളടമാക്കിയ നടപടിയില്‍ അന്വേഷണ കമ്മീഷന്‍ നടപടികളും തുടരുകയാണ്. ആവശ്യപ്പെട്ടിട്ടും […]

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് മൂന്നാമതും നീട്ടി. ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം അന്വേഷണക്കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജേക്കബ് തോമസിനെതിരായ അച്ചടക്കരാഹിത്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്ന കമ്മിഷനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. അതേസമയം, ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരുവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നീട്ടണമെങ്കില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. കേന്ദ്രാനുമതിക്കായി അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ […]

ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്; 36 സര്‍ക്കുലറില്‍ 33 എണ്ണം റദ്ദാക്കി

ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്; 36 സര്‍ക്കുലറില്‍ 33 എണ്ണം റദ്ദാക്കി

തിരുവനന്തപുരം: ജേക്കബ് തോമസിനെ പൂര്‍ണമായും തിരുത്തി വിജിലന്‍സ്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം റദ്ദാക്കി. വിജിലന്‍സ് ഡയറക്ടര്‍ അസ്താനയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്. സര്‍!ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന് മൂന്നംഗ സമിതി വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപും: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്‌പെന്‍ഷന്‍. പുസ്തകത്തിലെ പാറ്റൂര്‍, ബാര്‍ക്കോഴ, ബന്ധുനിയമനക്കേസുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു നടപടി. കഴിഞ്ഞ അഴിമതിവിരുദ്ധ ദിനത്തിലെ സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കുറ്റപത്രം നല്‍കുകയും ജേക്കബ് തോമസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണത്തിനു കമ്മിഷനെ […]

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സ്റ്റേ

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സ്റ്റേ

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സ്റ്റേ. സുപ്രീം കോടതിയാണ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്തത്. .ജേക്കബ് തോമസ് നടത്തിയത് വിമർശനം അല്ലെന്ന് സുപ്രീം കോടതി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. ഡിജിപി പദവിയിൽ ഇരുന്ന ഒരാൾ അത് പറഞ്ഞതിന് നടപടി എടുത്തത് ശരിയായില്ല. ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകരുതെന്നും കോടതി.വിജിലൻസ് കേസുകളിൽ ജഡ്ജിമാരെ വിമർശിച്ചതിനായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി എടുത്തത്. കോടതിയലക്ഷ്യ കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും.

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി; ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി; ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി. ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ഹൈക്കോടതി ജഡ്‌ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവർക്കെതിരെയാണ് ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഹൈക്കോടതിയിൽ നിന്ന് തനിക്കെതിരെ തുടർച്ചയായി പരാമർശമുണ്ടാകുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മീഷണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നൽകിയിരുന്നു. സർക്കാരിനെതിരായ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലുള്ള […]

1 2 3 6