പൊലീസിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

പൊലീസിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറാവാന്‍ ഇനിയില്ല എന്ന സൂചന നല്‍കി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തിരിച്ച് വരാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞാനിപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കുറെ അകലെയല്ലേ,നമ്മള്‍ മുന്നോട്ടല്ലെ നടക്കേണ്ടത്. തിരിച്ച് പോകുന്നത് നല്ലതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിജിലന്‍സ് രാജ് എന്ന് ആക്ഷേപിക്കുന്നവര്‍ പറയുന്നത് മുകളിലുള്ളവരുടെ അഴിമതി നോക്കേണ്ടെന്നാണെന്നും സ്വജനപക്ഷപാതവും ബജറ്റ് ചോര്‍ച്ചയും അഴിമതിയല്ലെന്നാണ് പുതിയ നിര്‍വചനമെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി കുറയ്ക്കാന്‍ നമ്മള്‍ ഓരോരുത്തരും നിരീക്ഷണങ്ങള്‍ നടത്തേണ്ടതാണ്. ആരും […]

ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ല; വിജിലന്‍സിനെ നിയന്ത്രിക്കണം എന്നാണ് പറഞ്ഞത്; നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍: ഹൈക്കോടതി

ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ല; വിജിലന്‍സിനെ നിയന്ത്രിക്കണം എന്നാണ് പറഞ്ഞത്; നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍: ഹൈക്കോടതി

കൊച്ചി: വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലൻസിനെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. തെറ്റായ കാര്യങ്ങളാണു പുറത്തുവന്നത്. ഏതു സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നതെന്നും കോടതി ചോദിച്ചു. ബജറ്റ് നിർദേശവുമായി ബന്ധപ്പെട്ട കേസാണു പരിഗണിച്ചത്. സർക്കാരിന്റെ അവകാശത്തിൽ വിജിലൻസ് അമിതാധികാരം കാണിക്കേണ്ടതില്ല. അമിതാധികാരം എന്തുകൊണ്ടാണു നിയന്ത്രിക്കാത്തതെന്നാണു ചോദിച്ചതെന്നും കോടതി പറഞ്ഞു. ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. അതു കോടതിക്കു തീരുമാനിക്കാനാകില്ല. മൂന്നാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. […]

ജേക്കബ് തോമസിനെതിരെ എ.ജിക്ക് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ഡ്രഡ്ജര്‍ കേസ്, സ്വത്ത് മറച്ചുവെക്കല്‍ എന്നിവയില്‍

ജേക്കബ് തോമസിനെതിരെ എ.ജിക്ക് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ഡ്രഡ്ജര്‍ കേസ്, സ്വത്ത് മറച്ചുവെക്കല്‍ എന്നിവയില്‍

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ എ.ജിക്ക് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സ്വത്ത് മറച്ചുവച്ച കേസിലും ഡ്രഡ്ജര്‍ ഇടപാടിലും നിജസ്ഥിതി അറിയിക്കുന്നതില്‍ ജേക്കബ് തോമസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ റിപ്പോര്‍ട്ടിലുണ്ട്. നിലവിലെ കേസുകളില്‍ എ.ജി ഓഫീസ് വിശദീകരണം ചോദിച്ചിരുന്നു. ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കിയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശയുണ്ടായിരുന്നു. വസ്തുതകള്‍ അതേപടി അറിയിച്ചെന്ന് വിജയാനന്ദ് അറിയിച്ചു. ജേക്കബ് തോമസിനെതിരെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും കൈമാറി. വിജിലന്‍സ് ഡയറക്ടര്‍ […]

സോളര്‍ പാനല്‍ കരാര്‍: ജേക്കബ് തോമസിനെതിരെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

സോളര്‍ പാനല്‍ കരാര്‍: ജേക്കബ് തോമസിനെതിരെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ അഴിമതി നടന്നുവെന്നാരോപിച്ചു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ബേപ്പൂര്‍, വിഴിഞ്ഞം വലിയതുറ, അഴീക്കല്‍ തുടങ്ങിയ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ ലക്ഷങ്ങളുടെ ക്രമക്കേടു നടന്നുവെന്നാരോപിച്ചു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സിഡ്‌കോയെ തിരഞ്ഞെടുത്തതു സ്ഥാപനത്തിന് അക്രെഡിറ്റേഷന്‍ ഇല്ലാത്തപ്പോഴാണെന്നും സിഡ്‌കോ ഉപകരാര്‍ നല്‍കിയ […]

സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്താതെ വിജിലന്‍സ് ഡയറക്ടറും; സ്വന്തം പേരിലുള്ള ഭൂമി ഭാര്യയുടേതായി കാണിച്ചു

സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്താതെ വിജിലന്‍സ് ഡയറക്ടറും; സ്വന്തം പേരിലുള്ള ഭൂമി ഭാര്യയുടേതായി കാണിച്ചു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം . തമിഴ്‌നാട്ടിലെ സേതൂര്‍ ഗ്രാമത്തില്‍ തന്റെ പേരിലുളള 50 ഏക്കര്‍ ഭൂമി സംബന്ധിച്ച വിവരങ്ങളാണ് ജേക്കബ് തോമസ് മറച്ചുവെച്ചു എന്ന് ദേശീയ പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണ് ജേക്കബ് തോമസ് ഇതിലൂടെ നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ജേക്കബ് തോമസ് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ തമിഴ്‌നാട്ടിലെ ഭൂമിയെ കുറിച്ച് വിവരങ്ങള്‍ ഇല്ല. സര്‍വ്വീസ് ചട്ടം പ്രകാരം ഉദ്യോഗസ്ഥന്മാരുടെ […]

കാനത്തിന് ജേക്കബ് തോമസിന്റെ മറുപടി; ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കും

കാനത്തിന് ജേക്കബ് തോമസിന്റെ മറുപടി; ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കും

തിരുവനന്തപുരം: വിജിലന്‍സ് വകുപ്പിനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കുമെന്ന് ജേക്കബ് തോമസ് ചോദിച്ചു. നിലവില്‍ 90 സിഐമാരും 34 ഡിവൈഎസ്പിമാരുമാണ് വിജിലന്‍സിലുളളത്. 196 സിഐമാരെയും 68 ഡിവൈഎസ്പിമാരെയും ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ചാല്‍ മുഴുവന്‍ കേസും നിശ്ചിത സമയത്തിനകം അന്വേഷിക്കാന്‍ കഴിയും. നിലവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാകുമെന്നും […]

കോടതി വിമര്‍ശനം; കേസെടുക്കാന്‍ അധികാരമില്ലെന്ന് വിജിലന്‍സ്; ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചത് യുഡിഎഫ് സര്‍ക്കാര്‍

കോടതി വിമര്‍ശനം; കേസെടുക്കാന്‍ അധികാരമില്ലെന്ന് വിജിലന്‍സ്; ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചത് യുഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചതായി വിജിലന്‍സ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് അധികാരം വെട്ടിക്കുറച്ചത്. പോലീസ് സ്‌റ്റേഷന്‍ പദവിയാണ് എടുത്തുകളഞ്ഞത്. മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ കാലതാമസം നേരിടുന്നെന്ന കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. കേസെടുക്കാനുള്ള നിയമപരമായ ബാധ്യത ഡയറക്ടര്‍ക്ക് ഇല്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ച നടപടിയുണ്ടായത്. അസാധാരണ നോട്ടിഫിക്കേഷനിലൂടെയാണ് അധികാരം നീക്കിയത്. മന്ത്രിമാര്‍ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു […]

അന്വേഷണങ്ങള്‍ വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍; ചങ്ങലപോലെ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം

അന്വേഷണങ്ങള്‍ വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍; ചങ്ങലപോലെ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം

തിരുവനന്തപുരം : അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. ഒരു ചങ്ങലപോലെ നിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെങ്കില്‍ ഡയറക്ടറെ അറിയിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് ഡയറക്ടര്‍ യോഗം വിളിതച്ചത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്നു കോടതി നിരീക്ഷിച്ചു. മന്ത്രിയായിരുന്ന ഇ.പി. ജയരാജനും ഐജി. ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകി. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും കോടതി […]

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതി; മന്ത്രിമാര്‍ക്കെതിരായ അന്വേഷണം വൈകുന്നു

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതി; മന്ത്രിമാര്‍ക്കെതിരായ അന്വേഷണം വൈകുന്നു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇ.പി. ജയരാജനും ഐജി. ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകി. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും കോടതി പറഞ്ഞു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

ജേക്കബ് തോമസ് അവധിക്കപേക്ഷിച്ചു

ജേക്കബ് തോമസ് അവധിക്കപേക്ഷിച്ചു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിക്ക് അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസമാണ് അവധിക്കുള്ള അപേക്ഷ ആഭ്യന്തര വകുപ്പിന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്. ഈ മാസം 28ന് നടക്കുന്ന മകളുടെ വിവാഹത്തിന് മുന്നോടിയായാണ് അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം. ജേക്കബ് തോമസ് ചുമതല വഹിച്ചിരുന്ന കാലത്ത് തുറമുഖ വകുപ്പില്‍ നടന്ന ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെയാണ് തീരുമാനം. ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് സൂചനകളുണ്ട്. ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ അന്വേഷണവും, നടപടിയും ഉണ്ടാകുമെന്നാണ് സൂചന. […]