വിജിലന്‍സ് സംവിധാനം മാറ്റണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്

വിജിലന്‍സ് സംവിധാനം മാറ്റണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനത്തില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോക്കാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് വേണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ പുതിയ മാനദണ്ഡം വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വൈദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നളിനി നെറ്റോക്ക് മുമ്പും കത്ത് നല്‍കിയിരുന്നു. മുന്‍കാലങ്ങളില്‍ വിജിലന്‍സില്‍ അഴിമതിക്കാരും ആരോപണവിധേയവരും ഉണ്ടായിരുന്നു.ഇവരെ മാറ്റി സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ നിലനിര്‍ത്തണമെന്നും […]

ബാര്‍ കോഴക്കേസ്: വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല; കോടതി നിര്‍ദേശിച്ചാല്‍ ശക്തമായ അന്വേഷണം ജേക്കബ് തോമസ്

ബാര്‍ കോഴക്കേസ്: വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല; കോടതി നിര്‍ദേശിച്ചാല്‍ ശക്തമായ അന്വേഷണം ജേക്കബ് തോമസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി അനുവദിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടത്തുക എന്നതാണ് തന്റെയും വിജിലന്‍സിന്റെയും പണി. അതു ശരിയായ രീതിയില്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ധനമന്ത്രി കെ.എം മാണി ആരോപണ വിധേയനായ ബാര്‍കോഴക്കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍. സുകേശന്‍ കോടതിയില്‍ ഹരജി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടറിയേറ്റിലെ ഫയല്‍നീക്കത്തിനു തടസ്സം ഉദ്യോഗസ്ഥരുടെ അമിതരാഷ്ട്രീയം: ജേക്കബ്ബ് തോമസ്

സെക്രട്ടറിയേറ്റിലെ ഫയല്‍നീക്കത്തിനു തടസ്സം ഉദ്യോഗസ്ഥരുടെ അമിതരാഷ്ട്രീയം: ജേക്കബ്ബ് തോമസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ അമിതരാഷ്ട്രീയം ഫയല്‍നീക്കത്തിനു തടസം സൃഷ്ടിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ഫയല്‍ പൂഴ്ത്തിവയ്ക്കുന്നു. കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും വിജിലന്‍സിനു നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. ഫയല്‍ നീക്കത്തെ സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ഇതിനോടകം വിജിലന്‍സിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഭരണസിരാകേന്ദ്രത്തിലെ അമിത രാഷ്ട്രീയമാണു പലപ്പോഴും ഫയല്‍ നീക്കത്തിനു തടസമാകുന്നതെന്നാണു വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍. അപൂര്‍വമായി പിടിവീഴുമ്പോള്‍ രാഷട്രീയത്തിന്റെ […]

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കുന്നു; പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളെക്കുറിച്ചു വിശദമായി അന്വേഷിക്കും

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കുന്നു; പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളെക്കുറിച്ചു വിശദമായി അന്വേഷിക്കും

ആലപ്പുഴ: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കണക്ക് വിജിലന്‍സ് ശേഖരിക്കുന്നു. കൈക്കൂലി വാങ്ങുകയും ക്രമക്കേടു നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പട്ടികയാണ് വിജിലന്‍സ് തയാറാക്കുന്നത്. കടുത്ത അഴിമതിയാരോപണം നേരിടുന്ന വകുപ്പുകളുടെയും അവിടെയുള്ള ഉദ്യോഗസ്ഥരുടെയും മേല്‍ വിജിലന്‍സ് വിഭാഗത്തിന്റെ കണ്ണുകള്‍ കൃത്യമായെത്തണമെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡിവൈഎസ്പിമാര്‍ക്കു നിര്‍ദേശം നല്‍കി. നേരത്തെ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു പട്ടിക തയാറാക്കുക. പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളെക്കുറിച്ചു വിശദമായി അന്വേഷിക്കും. ഇതുവരെ അഴിമതിക്കേസുകളില്‍ പിടിയിലായവരും കേസുകള്‍ നിലവിലുള്ളവരും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. നിലവിലെ അന്വേഷണരീതികളില്‍ മാറ്റം […]

വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാന്‍സ് കേസില്‍ പിടിമുറുക്കാന്‍ ജേക്കബ് തോമസ്

വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാന്‍സ് കേസില്‍ പിടിമുറുക്കാന്‍ ജേക്കബ് തോമസ്

ദിപു മറ്റപ്പള്ളി ജേക്കബ് തോമസിനെ നിയമിക്കുക വഴി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടാണ് വ്യക്തമാക്കപ്പെട്ടതെന്നും ഇത് പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത കിട്ടിയ നടപടിയായെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോട്ടയം: വിജിലന്‍സ് ഡയറക്ടറായി അധികാരമേറ്റ ജേക്കബ് തോമസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് പൂര്‍ണ്ണ സ്വാതന്ത്ര്യം. വകുപ്പില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും മന്ത്രിമാരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദ്ദേശം തന്നെ നല്‍കിയതായാണ് സൂചന. ജേക്കബ് തോമസിനെ നിയമിക്കുക വഴി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടാണ് […]

യുഡിഎഫ് കാലത്തെ അഴിമതികളില്‍ പ്രതികരണം പിന്നീടെന്ന് ജേക്കബ് തോമസ്

യുഡിഎഫ് കാലത്തെ അഴിമതികളില്‍ പ്രതികരണം പിന്നീടെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: യുഡിഎഫ് കാലത്തെ അഴിമതി കേസുകളിലടക്കം പ്രതികരണം പിന്നീടെന്ന് ഡിജിപി ഡോ.ജേക്കബ് തോമസ്. വിജിലന്റ് കേരള പുനഃരുജ്ജീവിപ്പിക്കില്ല. ചത്ത കുഞ്ഞിനെ ജീവിപ്പിക്കാനാകില്ല. ആറുമാസം അന്നു ലഭിച്ചിരുന്നെങ്കില്‍ കാര്യക്ഷമമായ സംവിധാനം വന്നേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു. സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒപ്പിട്ടിരുന്നു. നിലവില്‍ ജേക്കബ് തോമസ് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയാണ്. ബാര്‍കോഴയുള്‍പ്പെടെ വിവാദമായ കേസുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെ […]

ജേക്കബ് തോമസിനെതിരെ വ്ണ്ടും സര്‍ക്കാര്‍ ഇണ്ടാസ്; നടപടിക്ക് ശുപാര്‍ശ

ജേക്കബ് തോമസിനെതിരെ വ്ണ്ടും സര്‍ക്കാര്‍ ഇണ്ടാസ്; നടപടിക്ക് ശുപാര്‍ശ

ജേക്കബ് തോമസിന് തെറ്റുപറ്റിയതായി തെളിഞ്ഞെന്നും, ഇത് സംബന്ധിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയെന്നും ഇതുപ്രകാരം ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നിരന്തരം തലവേദനയായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. സര്‍വീസിലിരിക്കുന്ന കാലയളവില്‍ ജേക്കബ് തോമസ് സ്വകാര്യ കോളെജില്‍ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്തു എന്നാരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നടപടിക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്. ജേക്കബ് തോമസിന് […]

ഭൂമി കൈയ്യേറ്റം: ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം വേണമെന്ന് ലോകായുക്ത ഉത്തരവ്

ഭൂമി കൈയ്യേറ്റം: ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം വേണമെന്ന് ലോകായുക്ത ഉത്തരവ്

കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ ഭാര്യ ഡെയ്‌സി ജേക്കബുമായി ചേര്‍ന്ന് റിസര്‍വ്വ് വനം ഉള്‍പ്പെടുന്ന 151 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്നാണ് പ്രധാന ആരോപണം. തിരുവനന്തപുരം: ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്. ജേക്കബ് തോമസും, ഭാര്യയും കര്‍ണാടകയില്‍ റിസര്‍വ് വനം കൈയേറിയെന്ന പരാതിയിന്മേലാണ് ലോകായുക്തയുടെ നടപടി. ഇക്കാര്യത്തില്‍ വിജിലന്‍സ് രഹസ്യപരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സിന്റെ രേഖകളും മൊഴികളും ലോകായുക്ത പരിശോധിക്കും. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ […]

1 4 5 6