കേന്ദ്ര ബജറ്റ്; കര്‍ഷക സൗഹൃദ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന

കേന്ദ്ര ബജറ്റ്; കര്‍ഷക സൗഹൃദ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന. ബജറ്റില്‍ കാര്‍ഷിക വായ്പകള്‍ക്കുളള വിഹിതം പത്ത് ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം 11 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ വിതരണ ലക്ഷ്യം. ഈ ബജറ്റില്‍ ഇത് 12 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തിയേക്കും. മുന്‍ വര്‍ഷങ്ങളില്‍ ബജറ്റില്‍ നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ തുക കാര്‍ഷിക വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. പുതിയ ബജറ്റില്‍ പത്ത് ശതമാനം […]

‘കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം’; നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുതിയ വിശദീകരണവുമായി ജെയ്റ്റ്‌ലി

‘കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം’; നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുതിയ വിശദീകരണവുമായി ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കലായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കിയതിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം. സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കുള്ള പ്രധാനപടിയായിരുന്നു നോട്ട് അസാധുവാക്കല്‍. ഇത് കാരണം നികുതി അടയ്ക്കാതെയുള്ള ഒഴിഞ്ഞുമാറല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ‘നോട്ട് നിരോധിക്കലിന്റെ ഏറ്റവും വലിയ വിമര്‍ശനമായി എല്ലാവരും ഉയര്‍ത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും […]

പുരോഗമനപരമായ നടപടിയാണ് സുപ്രീംകോടതി ലക്ഷ്യമിട്ടതെങ്കില്‍ അത് എല്ലാ മതങ്ങള്‍ക്കും ബാധകമാക്കണം: അരുണ്‍ ജെയ്റ്റ്‌ലി

പുരോഗമനപരമായ നടപടിയാണ് സുപ്രീംകോടതി ലക്ഷ്യമിട്ടതെങ്കില്‍ അത് എല്ലാ മതങ്ങള്‍ക്കും ബാധകമാക്കണം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഒരു ആചാരത്തെ മാത്രം തിരഞ്ഞുപിടിച്ച് വിധിച്ചാല്‍ പുരോഗമനം വരില്ലെന്നും, പുരോഗമനപരമായ നടപടിയാണ് സുപ്രീംകോടതി ലക്ഷ്യമിട്ടതെങ്കില്‍ എല്ലാ മതങ്ങള്‍ക്കും ബാധകമാക്കണമായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. ശബരിമലയില്‍ പത്തിനും അമ്പതിനുമിടയ്ക്കുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ്, വൈവിധ്യസമൂഹമുളള ഇന്ത്യ പോലൊരു രാജ്യത്ത് സാമൂഹ്യമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗനീതിയും തുല്യതയും ഉറപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ അത് എല്ലാ മതങ്ങള്‍ക്കും […]

കേന്ദ്രസര്‍ക്കാരിന് ലഭിച്ച അംഗീകാരം; ആധാറിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

കേന്ദ്രസര്‍ക്കാരിന് ലഭിച്ച അംഗീകാരം; ആധാറിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് ഇതെന്നും അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് രാജ്യത്ത് വളരെ നല്ല ആശയങ്ങള്‍ കൊണ്ടുവന്നെങ്കിലും, അവര്‍ക്ക് അതുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജെയ്റ്റ്‌ലി പരിഹസിച്ചു. അതേസമയം, ഏകീകൃത സംവിധാനം അനുകൂലിച്ചതിനൊപ്പം ചില നിയന്ത്രണങ്ങളോടെ ആധാർ നടപ്പാക്കാമെന്ന് സുപ്രീംകോടതി നിലപാടു […]

ജെയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന്

ജെയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന് നടക്കും. വെള്ളിയാഴ്ചയാണ് ജെയ്റ്റ്‌ലിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. നേരത്ത ശനിയാഴ്ച ശസ്ത്രക്രിയ നടക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ഒരു ദിവസം ഒബ്‌സര്‍വേഷനില്‍ വെച്ച ശേഷം മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ജെയ്റ്റ്‌ലി ഓഫീസിലെത്തിയിരുന്നില്ല. അസുഖബാധിതനായതിനെ തുടര്‍ന്ന് അടുത്താഴ്ച ലണ്ടനില്‍ നടക്കാനിരിക്കുന്ന പത്താമത് ഇന്ത്യ-യുകെ ഇക്കണോമിക്‌സ് ആന്റ് ഫിനാന്‍ഷ്യല്‍ ഡയലോഗില്‍ പങ്കെടുക്കാനുള്ള യാത്രയും ജെയ്റ്റ്‌ലി […]

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് 2018-19ലെ കേന്ദ്ര ബജറ്റ്; കൂടുതല്‍ വിവരങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് 2018-19ലെ കേന്ദ്ര ബജറ്റ്; കൂടുതല്‍ വിവരങ്ങള്‍

ന്യൂഡല്‍ഹി: 2018-2019ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ വേഗത്തില്‍ വളരുന്നതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടന്‍ മാറും. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടു. നോട്ട് നിരോധനം കറന്‍സി ഇടപാടുകള്‍ കുറച്ചുവെന്നും ജയ്റ്റ്‌ലി പറഞ്ഞു. ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് 11 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷികോത്പാദനം ഇരട്ടിയാക്കും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ […]

രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് എന്ന് അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് എന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ട് എന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ നിക്ഷേപ സാധ്യത റേറ്റിങ് ഉയര്‍ത്തിക്കൊണ്ടുള്ള മൂഡീസ് റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം. 14 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തുന്നത്. ഇത് അല്‍പ്പം വൈകിയെന്നാണ് തനിക്ക് തോന്നുന്നതെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ സമ്പദ്ഘടനയില്‍ […]

നോട്ട് നിരോധനവും ജിഎസ്ടി ഏര്‍പ്പെടുത്തലും മൂലം തളര്‍ന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 9 ലക്ഷം കോടി രൂപയുടെ പാക്കേജ്

നോട്ട് നിരോധനവും ജിഎസ്ടി ഏര്‍പ്പെടുത്തലും മൂലം തളര്‍ന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 9 ലക്ഷം കോടി രൂപയുടെ പാക്കേജ്

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 9 ലക്ഷം കോടി രൂപയുടെ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനവും ജിഎസ്ടി ഏര്‍പ്പെടുത്തലും മൂലം തളര്‍ന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്നതിനായി പ്രഖ്യാപിച്ച പാക്കേജില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയാണ് നീക്കിവെക്കുന്നത്. നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര ലോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. അടുത്ത […]

രണ്ട് ദശാബ്ദത്തേക്കുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായത് ഇന്ത്യയ്ക്കുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി; രാജ്യത്തെ ഒറ്റ നീകുതിക്ക് കീഴില്‍ കൊണ്ടുവരാന്‍ ജിഎസ്ടിയിലൂടെ സാധിച്ചു

രണ്ട് ദശാബ്ദത്തേക്കുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായത് ഇന്ത്യയ്ക്കുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി; രാജ്യത്തെ ഒറ്റ നീകുതിക്ക് കീഴില്‍ കൊണ്ടുവരാന്‍ ജിഎസ്ടിയിലൂടെ സാധിച്ചു

വാഷിങ്ടണ്‍: രണ്ടു ദശാബ്ദത്തേക്കുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായത് ഇന്ത്യയ്ക്കുണ്ടെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വ്യവസായങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സംരംഭങ്ങള്‍ക്ക് വലിയ നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. മാസങ്ങള്‍ക്കുള്ളില്‍ ബിസിനസിനുള്ള പരിതസ്ഥിതികളില്‍ മാറ്റം വരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. അടുത്ത കുറച്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടത്താനാകും. 2014ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയോ കരിഞ്ചന്ത വില്‍പന തുടരുകയോ ചെയ്യാമായിരുന്നു. എന്നാല്‍ അതിനല്ല സര്‍ക്കാര്‍ തയ്യാറായത്. മൂല്യം കൂടിയ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കള്ളപ്പണ ഇടപാടുകള്‍ തടഞ്ഞു. ഇന്ത്യയുടെ സമ്പദ് […]

റിയല്‍ എസ്‌റ്റേറ്റ് മേഖല ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരും: അരുണ്‍ ജെയ്റ്റ്‌ലി

റിയല്‍ എസ്‌റ്റേറ്റ് മേഖല ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരും: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്​റ്റേറ്റ്​ മേഖലയെയും ജി.എസ്​.ടിക്ക്​ കീഴിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ഇതിനായി ചർച്ചകൾ നടത്തു​കയാണെന്നും അദ്ദേഹം പറഞ്ഞു.​ ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പ്​ നടക്കുന്ന മേഖലയാണ്​ റിയൽ എസ്​റ്റേറ്റ്​ എന്നും ജെയ്​റ്റ്​ലി പറഞ്ഞു. ഇൗ വിഷയം നവംബർ ഒമ്പതിന്​ ഗുഹാവത്തിയിൽ നടക്കുന്ന ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം  അറിയിച്ചു. അമേരിക്കയിലെ ഹാർവാർഡ്​ യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ്​ നടക്കുന്ന മേഖലയാണ്​ റിയൽ എസ്​റ്റേറ്റ്​. റിയൽ എസ്​റ്റേറ്റിനെ […]