ജപ്പാനില്‍ കൊടുങ്കാറ്റ്; പത്ത് പേര്‍ മരിച്ചു; വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി

ജപ്പാനില്‍ കൊടുങ്കാറ്റ്; പത്ത് പേര്‍ മരിച്ചു; വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി

ടോക്യോ: ജപ്പാനില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റില്‍ 10 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കരതൊട്ടത്. രാജ്യത്ത് വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. വിവിധ വാര്‍ത്താ ഏജന്‍സികള്‍ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജപ്പാനിലെ ഫുകുഷിമയില്‍ ശക്തമായ ഭൂചലനം; ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍; മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ജപ്പാനിലെ ഫുകുഷിമയില്‍ ശക്തമായ ഭൂചലനം; ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍; മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ടോക്കിയോ:ജപ്പാനിലെ ഫുകുഷിമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു ഭൂചലനം. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒരു മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഫുകുഷിമ ആണവനിലയത്തിന്റെ തീരത്ത് അടിച്ചതായി ടോക്യോ ഇലക്ട്രിക് പവര്‍ ഓപ്പറേറ്റര്‍ അറിയിച്ചു. തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലുള്ളവര്‍ മറ്റൊരു മുന്നറിയിപ്പുണ്ടാകുന്നത് വരെ ഉയര്‍ന്നപ്രദേശങ്ങളിലേക്ക് മാറിതാമസിക്കാന്‍ നിര്‍ദേശിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. […]

ഇന്ത്യ ഒരിക്കലും ജപ്പാന്റെ കാലാളാവില്ലെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ്

ഇന്ത്യ ഒരിക്കലും ജപ്പാന്റെ കാലാളാവില്ലെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ്

ബീജിംഗ്: ചൈനയെ ഒതുക്കുന്നതിന് വേണ്ടി ഇന്ത്യ, ഒരിക്കലും ജപ്പാന്റെ കാലാളാവില്ലെന്ന് ചൈനയിലെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജപ്പാന്‍ ഉപയോഗിക്കുകയാണെന്നും ചൈന ആരോപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനുമായി സിവിലിയന്‍ ആണവ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ചൈനയുടെ വിമര്‍ശനം. ചൈനയുടെ കുതിപ്പിന് തടയിടുന്നതിന് വേണ്ടി ഇന്ത്യ-ചൈന തര്‍ക്കങ്ങളെ ജപ്പാന്‍ മുതലെടുക്കുകയാണ്. തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ ഇന്ത്യ ഇടപെടണമെന്നാണ് ജപ്പാന്റെ ആഗ്രഹം. അതിനുവേണ്ടി അവര്‍ കിണഞ്ഞു […]

മോദിയുടെ സന്ദര്‍ശനം: ജപ്പാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയില്‍

മോദിയുടെ സന്ദര്‍ശനം: ജപ്പാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ജപ്പാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷോടാരോ യാചി ഇന്ത്യയിലെത്തി. നവംബറില്‍ ജപ്പാനിലെത്തുന്ന മോദിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവര്‍, വിദേശകാര്യ സെക്രട്ടറി ജയ്ശങ്കര്‍ എന്നിവരുമായി യാചി ചര്‍ച്ചകള്‍ നടത്തി. വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി ജപ്പാനില്‍ എത്തുന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനു കൂടിയാണ് പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം. ദക്ഷിണ ചൈന കടലിലെ തര്‍ക്കങ്ങളും […]

ഇന്ത്യയും ജപ്പാനും ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കും

ഇന്ത്യയും ജപ്പാനും ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കും

ന്യൂഡല്‍ഹി: ആണവ സഹകരണത്തിന് ഇന്ത്യ ജപ്പാനുമായി കരാര്‍ ഒപ്പുവെക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറില്‍ ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് മെയ്ന്‍ചി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. സൈനികേതര ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയും ജപ്പാനും ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാങ്കേതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് തുടര്‍ചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. പ്രധാനമായും ആണവ നിര്‍വ്യാപന കരാറിലെ (എന്‍.പി.ടി) വ്യവസ്ഥകളിലായിരുന്നു വിയോജിപ്പ്. ആണവ ദുരന്തം നേരിട്ട രാജ്യമായ ജപ്പാന്‍ […]

ജപ്പാനില്‍ ഭൂചലം: 5.7 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ ഭൂചലം: 5.7 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാനിലെ ഒകിനാവായിലും അടുത്തുള്ള ദ്വീപുകളിലും റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനം. എന്നാല്‍ ഇത് വരെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. സമുദ്ര നിരപ്പില്‍ നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 5.5 റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഹൊക്കൈഡോ തീരപ്രദേശത്തും രേഖപ്പെടുത്തി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ജപ്പാന്റെ കിഴക്കന്‍ തീരത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാലു ടെക്‌ടോണിക്ക് ഫലകങ്ങളുടെ സംഗമ […]

ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് : ജപ്പാന് കിരീടം

ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് : ജപ്പാന് കിരീടം

കൊച്ചി : എറണാകുളത്തു നടന്ന ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന് കിരീടം. കടവന്ത്ര ആര്‍എസ്സിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് ജപ്പാന്‍ നേടിയത്. നാലു സ്വര്‍ണവും ഒരു വെള്ളിയും നാലും വെങ്കലവും നേടിയ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ആറു വെങ്കലവും നേടിയ കസാഖ്സ്ഥാന്‍ മൂന്നാം സ്ഥാനവും നേടി. ഒരു വെള്ളിയും നാലു വെങ്കലവും നേടിയ ഇന്ത്യ എട്ടാം സ്ഥാനത്താണ്. ആദ്യദിനം ഇന്ത്യ അഞ്ചു […]

ടോക്യോ: ഇന്ത്യന്‍ വേരുകളുള്ള പ്രിയങ്ക യോഷികാവ ജപ്പാന്‍ സൗന്ദര്യ റാണി. 2015ല്‍ അരിയാന മിയാമോട്ടോ എന്ന കറുത്തവര്‍ഗക്കാരിയെ ജപ്പാന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിന്റെ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനിടെയാണ് അര്‍ധ ഇന്ത്യനായ പ്രിയങ്കയെ മിസ് ജപ്പാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ടോക്യോയില്‍ ജനിച്ചു വളര്‍ന്ന പ്രിയങ്കയുടെ പിതാവ് കൊല്‍ക്കത്ത സ്വദേശിയാണ്. മത്സരത്തില്‍ അര്‍ധ ദേശീയതയുള്ളവര്‍ക്കെതിരെ പ്രചരണം നടന്നിരുന്നു. പിതാവ് ഇന്ത്യനായതുകൊണ്ട് താന്‍ ജപ്പാന്‍വംശജ അല്ലാതാകുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പിതാവിന്റെ ഇന്ത്യന്‍ ദേശീയതയില്‍ അഭിമാനം കൊള്ളുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനിയായ പിതാമഹന്റെ കൊല്‍കത്തയിലെ വസതിയില്‍ […]

ചുഴലിക്കൊടുങ്കാറ്റ്: ജപ്പാനില്‍ നൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി

ചുഴലിക്കൊടുങ്കാറ്റ്: ജപ്പാനില്‍ നൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി

ടോക്കിയോ: ലയണ്‍റോക് ചുഴലിക്കൊടുങ്കാറ്റ് ജപ്പാനിലെ വടക്കുകിഴക്കന്‍ മേഖലയില്‍ വീശുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. കൊടുങ്കാറ്റിനെ തുടര്‍ന്ന് തൊഹുകു മേഖലയില്‍ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ പഠനവിഭാഗം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവിടെ നിന്നും ആയിരക്കണക്കിനുപേരെ ഒഴിപ്പിക്കാനും ശ്രമം തുടങ്ങി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് 176 കിലോമീറ്ററോളം ശക്തിപ്രാപിക്കാനും കനത്ത മഴക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ജപ്പാനിലെ വടക്കുകിഴക്കന്‍ മേഖലയില്‍ ഭൂകമ്പവും സൂനാമിയും കനത്ത നാശംവിതച്ചിരുന്നു.

വിദേശികളെ അദ്ഭുതപ്പെടുത്തുന്ന ജപ്പാനിലെ നാല് നിയമങ്ങള്‍

വിദേശികളെ അദ്ഭുതപ്പെടുത്തുന്ന ജപ്പാനിലെ നാല് നിയമങ്ങള്‍

ജപ്പാനെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ആചാരങ്ങളുണ്ട്. മിക്കവാറും പേര്‍ക്ക് അതൊന്നും അറിയണമെന്നില്ല. എന്നാല്‍ ആചാരങ്ങള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിരവധി നിയമങ്ങളും ജപ്പാനുണ്ട്. അതില്‍ മറ്റ് രാജ്യക്കാര്‍ അറിയാത്തതും എന്നാല്‍ അറിഞ്ഞിരിക്കേണ്ടതുമായി നാല് നിയമങ്ങള്‍ പറയാം. 1. എല്ലാ വിദേശികളും ജപ്പാനിലെത്തിയാല്‍ പാസ്‌പോര്‍ട്ട് സദാസമയവും കൂടെ കൊണ്ടുനടക്കണം ജപ്പാനില്‍ പൊലീസിന് ഏതൊരാളെയും എപ്പോള്‍ വേണമെങ്കിലും തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാനുള്ള നിയമമുണ്ട്. അതുകൊണ്ടുതന്നെ, ജപ്പാനിലെത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ എപ്പോഴും പാസ്‌പോര്‍ട്ട് കൈയില്‍ കരുതണം. പാസ്‌പോര്‍ട്ടില്ലാതെ […]