ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന്‍ സിറ്റിങ് ഇന്ന് തുടങ്ങും

ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന്‍ സിറ്റിങ് ഇന്ന് തുടങ്ങും

ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും തെളിവെടുപ്പ് നടത്തും. മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തെളിവുകള്‍ നല്‍കാം. നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം. നവംബര്‍ 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജയലളിതയുടെ ചികിത്സാ വിവരങ്ങൾ സംബന്ധിച്ച് തങ്ങൾ നുണ പറഞ്ഞിട്ടുണ്ടെന്നും സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പു പറയുന്നതായും വനം വകുപ്പ് മന്ത്രി ദിണ്ടുഗൽ സി. ശ്രീനിവാസൻ […]

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എടപ്പാടി പളനിസ്വാമി

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എടപ്പാടി പളനിസ്വാമി

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എടപ്പാടി പളനിസ്വാമി. ജുഡീഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ജയലളിതയുടെ ആശുപത്രി വാസക്കാലവും മരണത്തില്‍ ആരോപിക്കപ്പെടുന്ന ദുരൂഹതയും അന്വേഷിക്കാനാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ടത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍.ഒപിഎസ് പക്ഷത്തത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ഇ.പി.എസ്- ഒപിഎസ് പക്ഷങ്ങള്‍ ഒന്നിച്ചു എന്നതിനുള്ള സൂചന കൂടിയാണ് അന്വേഷണം പ്രഖ്യാപിക്കല്‍. ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജിയോടെ […]

ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍; മറ്റൊരു കാവല്‍ക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍; മറ്റൊരു കാവല്‍ക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട്ടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റൊരു കാവല്‍ക്കാരനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. ഓം ബഹദൂര്‍(40) ആണ് കൊല്ലപ്പെട്ടത്. കിഷോര്‍ ബഹദൂര്‍ എന്ന കാവല്‍ക്കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മോഷണശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. പത്തംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. രണ്ട് വാഹനങ്ങളിലായാണ് സംഘം എസ്റ്റേറ്റിലെത്തിയതെന്നാണ് സമീപവാസികളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പനിക്ക് ചികിത്സ തേടിയ ജയലളിത 75 ദിവസം ആശുപത്രിയില്‍ കിടന്നു; അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല; അന്വേഷണം ആവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം രാഷ്ട്രപതിയെ കണ്ടു

പനിക്ക് ചികിത്സ തേടിയ ജയലളിത 75 ദിവസം ആശുപത്രിയില്‍ കിടന്നു; അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല; അന്വേഷണം ആവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. ജയയുടെ മരണത്തില്‍ ജനത്തിന് പല സംശയങ്ങളുമുണ്ട്. പനി കൂടുതലായതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് 75 ദിവസങ്ങള്‍ അവര്‍ ആശുപത്രിയിലായിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും അണ്ണാ ഡിഎംകെ എംപി വി.മൈത്രേയന്‍ പറഞ്ഞു. ജയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ല. അതിനാലാണ് രാഷ്ട്രപതിക്ക് […]

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി; ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനെന്ന് കോടതി

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി; ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനെന്ന് കോടതി

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. എനിക്ക് എന്റേതായ സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. മൃതദേഹം ദഹിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ട് മൃതദേഹം പുറത്തെടുക്കാന്‍ തങ്ങള്‍ക്ക് ഉത്തരവിട്ട് കൂടായെന്നും കോടതി ആരാഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും മദ്രാസ് ഹൈക്കോടതി വിഷയത്തില്‍ നോട്ടീസ് അയച്ചു. ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പുറത്തുവിടാതെ രണ്ടര മാസത്തോളം രഹസ്യ […]

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. എനിക്ക് എന്റേതായ സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പുറത്തുവിടാതെ രണ്ടര മാസത്തോളം രഹസ്യ സ്വഭാവം നിലനിര്‍ത്തിയത് ദുരൂഹമായ നടപടിയാണെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ചലച്ചിത്ര താരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും […]

ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തി

ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തി

മാണ്ഡ്യ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് മോക്ഷം ലഭിക്കാന്‍ അവരുടെ ബന്ധുക്കള്‍ സംസ്‌കാരചടങ്ങുകള്‍ വീണ്ടും നടത്തി. കര്‍ണാടകയില്‍ ശ്രീരംഗപട്ടനത്തിനടുത്ത് പശ്ചിമവാഹിനി എന്ന സ്ഥലത്ത് വച്ചാണ് ജയലളിതയുടെ അര്‍ധസഹോദരന്‍ വരദരാജുവിന്റെ നേതൃത്വത്തില്‍ അയ്യങ്കാര്‍ രീതിയിലുള്ള മരണാനന്തരചടങ്ങുകള്‍ വീണ്ടും നടത്തിയത്. ജയലളിതയുടെ ഭൗതികദേഹമെന്ന സങ്കല്‍പത്തില്‍ ഒരു മനുഷ്യരൂപം വച്ചാണ് പ്രധാനപൂജാരി രംഗനാഥ് അയ്യങ്കാരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നത്. മൃതദേഹം ദഹിപ്പിച്ചാല്‍ മാത്രമേ ജയലളിതയ്ക്ക് മോക്ഷം ലഭിക്കൂവെന്നും അതിനു വേണ്ടിയാണ് ഇങ്ങനെ ചടങ്ങുകള്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മരണാനന്തരം നടത്തേണ്ട ചില […]

ജയലളിതയുടെ മരണം; ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകും; അപ്പോളോ ആശുപത്രിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍ ഗ്രൂപ്പിന്റെ മുന്നറിയിപ്പ്

ജയലളിതയുടെ മരണം; ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകും; അപ്പോളോ ആശുപത്രിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍ ഗ്രൂപ്പിന്റെ മുന്നറിയിപ്പ്

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീളുന്നതിനിടെ ആശുപത്രിയുടെ സര്‍വറിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഹാക്കര്‍ ഗ്രൂപ്പായ ലീജിയനാണ് അപ്പോളോ ആശുപത്രിയുടെ സര്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക മെസഞ്ചറിലൂടെ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലീജിയന്‍ ഇത്തരമൊരു വെളിപ്പെടത്തല്‍ നടത്തിയിരിക്കുന്നത്. തങ്ങള്‍ ചോര്‍ത്തിയെടുത്തിട്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നും ലീജിയണ്‍ പറയുന്നു. സെപ്റ്റംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു […]

ജയലളിതയ്ക്ക് ശശികല വിഷം നല്‍കി ? ആരോപണത്തില്‍ ഉറച്ച് തെഹല്‍ക ലേഖകന്‍

ജയലളിതയ്ക്ക് ശശികല വിഷം നല്‍കി ? ആരോപണത്തില്‍ ഉറച്ച് തെഹല്‍ക ലേഖകന്‍

തിരുവനന്തപുരം: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തോഴി ശശികല വിഷം നല്‍കിയെന്ന വാദത്തില്‍ ഉറച്ച് തെഹല്‍ക്ക ലേഖകന്‍. തെഹല്‍ക്ക ലേഖകന്‍ ജീമോന്‍ ജേക്കബാണ് ആരോപണം ആവര്‍ത്തിച്ചത്. ജയലളിതയ്ക്ക് ശശികല വിഷം നല്‍കിയെന്ന് 2012ല്‍ ജീമോന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്നാര്‍ഗുഡി മാഫിയയുടെ ശക്തിയാണ് ശശികലയ്ക്ക് വീണ്ടും പോയസ് ഗാര്‍ഡനിലേക്ക് വഴി സുഗമമാക്കിയത്. എന്നാല്‍ ശശികലയുടെ രാഷ്ട്രീയ പ്രവേശനം എളുപ്പമാകില്ലെന്നും ജീമോന്‍ ജേക്കബ് കൂട്ടിച്ചേര്‍ത്തു. ജയലളിതയെ കൊലപ്പെടുത്താന്‍ ശശികല വിഷം നല്‍കിയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് തെഹല്‍ക്ക ലേഖകന്‍ ആരോപണം […]

ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചത് 470 പേരെന്ന് അണ്ണാ ഡിഎംകെ

ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചത് 470 പേരെന്ന് അണ്ണാ ഡിഎംകെ

ചെന്നൈ: ജയലളിത രോഗബാധിതയായി ചികിത്സയില്‍ കഴിഞ്ഞ നാളുകളിലും മരണശേഷവും മനംനൊന്ത് മരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 470 ആണെന്ന് അണ്ണാ ഡിഎംകെ ഇന്നു വ്യക്തമാക്കി. മരിച്ച 203 പേരുടെ പട്ടിക ഇന്നലെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നായിരുന്നു വിശദീകരണം. ‘അമ്മ’യുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ […]

1 2 3 5