ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് 280 പേര്‍ ജീവനൊടുക്കിയതായി എ.ഐ.എ.ഡി.എം.കെ

ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് 280 പേര്‍ ജീവനൊടുക്കിയതായി എ.ഐ.എ.ഡി.എം.കെ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് ഇതുവരെ 280 പേര്‍ മരിച്ചതായി അണ്ണാ ഡി.എം.കെ അറിയിച്ചു. ജയലളിതയുടെ മരണവാര്‍ത്ത താങ്ങാനാവാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ച 203 പേരുടെ പേരുകളാണ് എ.ഡി.എം.കെ ഇപ്പോള്‍ പുറത്ത് വിട്ടത്. നേരത്തെ 77 പേരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, കടലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലായാണ് ഇത്രയും പേര്‍ മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മഹത്യയ്‌ക്കോ മറ്റോ ശ്രമിച്ച് […]

ജയലളിതയുടെ മരണദിനത്തില്‍ അധികാരത്തിനായി രഹസ്യ നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍

ജയലളിതയുടെ മരണദിനത്തില്‍ അധികാരത്തിനായി രഹസ്യ നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വങ്ങളും അഭ്യൂഹങ്ങളും നിലനില്‍ക്കുമ്പോള്‍ പിന്നണിയില്‍ രഹസ്യ നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ മരണ ദിനത്തില്‍ തോഴി ശശികലയുടെയും എതിര്‍വിഭാഗത്തിന്റെയും അണിയറ നീക്കങ്ങള്‍ക്കൊടുവിലാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അതീവ ഗുരുതര നിലയിലായതിനു ശേഷം ജയലളിതയുടെ സമീപത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നത് ശശികലയ്ക്കും മുന്‍ ഐഎഎസ് ഓഫീസറും മലയാളിയുമായ ഷീല ബാലകൃഷ്ണനുമായിരുന്നു. ഞായറാഴ്ചയാണ് ജയലളിതയ്ക്ക് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. ഇതിനിടയില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ […]

വില്‍പത്രമില്ല; അവകാശിയാരെന്നു വ്യക്തമാവാതെ ജയലളിതയുടെ 117.13 കോടിയുടെ സ്വത്തുക്കള്‍

വില്‍പത്രമില്ല; അവകാശിയാരെന്നു വ്യക്തമാവാതെ ജയലളിതയുടെ 117.13 കോടിയുടെ സ്വത്തുക്കള്‍

ചെന്നൈ: അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ ജയലളിതയുടെ സ്വത്തുക്കള്‍ ഇനി ആര്‍ക്ക് എന്ന ചോദ്യം ഉയരുന്നു. 2015 ജൂണിലെ ഉപതിരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ടു ജയലളിത വെളിപ്പെടുത്തിയത് 117.13 കോടി രൂപയുടെ സ്വത്തുവിവരങ്ങള്‍. ഇതില്‍ 45.04 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥാവരവസ്തുക്കളുമാണ്. 2015 ഏപ്രിലിലെ തിരഞ്ഞെടുപ്പുകാലയളവില്‍ ജയ വെളിപ്പെടുത്തിയതു 113.73 കോടി രൂപയുടെ സ്വത്ത്. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാര്‍ഡനിലെ 24,000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി ‘വേദനിലയ’ത്തിനു വിലമതിക്കുന്നതു 43.96 കോടി രൂപയാണ്. 1967ല്‍ ജയയുടെ […]

ജയറാമിന്റെ ചെല്ലക്കുട്ടിയായ ‘അമ്മു’; കോമളവല്ലി എന്ന ജയലളിത

ജയറാമിന്റെ ചെല്ലക്കുട്ടിയായ ‘അമ്മു’; കോമളവല്ലി എന്ന ജയലളിത

1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള ജയലളിത ജനിക്കുന്നത്. ഏറെ സമ്പന്നമല്ലെങ്കിലും ശ്രേഷ്ടമായ കുടുംബത്തിലാണ് അമ്മു എന്ന് വിളിപ്പേരില്‍ ജയലളിത ജനിച്ചതും കുട്ടിക്കാലത്തെ കുറച്ചുനാള്‍ വളര്‍ന്നതും. തമിഴ്‌നാട്ടില്‍ നിന്നും മൈസൂരില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബമായിരുന്നു ജയയുടേത്. പിതാവ് ജയറാമിന്റെ ചെല്ലക്കുട്ടിയായിരുന്നു ‘അമ്മു’. ജയലളിതയുടെ മുത്തച്ഛന് അന്ന് മൈസൂര്‍ രാജാവിന്റെ കൊട്ടാരത്തില്‍ ആയിരുന്നു ജോലി. ഡോക്ടര്‍. ജയലളിതയുടെ പിതാവ് ജയറാം അഭിഭാഷകനായിരുന്നു. മൈസൂര്‍ രാജാവായിരുന്ന ജയചാമ രാജേന്ദ്ര വൊഡയാറുമായുള്ള […]

തമിഴ് മക്കളുടെ അമ്മ; പുരച്ചി തലൈവി; ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ പെണ്‍കരുത്ത്

തമിഴ് മക്കളുടെ അമ്മ; പുരച്ചി തലൈവി; ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ പെണ്‍കരുത്ത്

ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്‌നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. മൈസൂര്‍ രാജാവിന്റെ ഭിഷഗ്വരനായിരുന്നു ജയലളിതയുടെ മുത്തശ്ശന്‍. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി ‘സന്ധ്യ’ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ജയലളിതയും മികച്ച കലാകാരിയായിരുന്നു. നാലു വയസ്സുമുതല്‍ അടവു ചവുട്ടിത്തുടങ്ങിയ അവര്‍ വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു […]

71 ദിവസം നീണ്ട ആശുപത്രി വാസം: ഒടുവില്‍ അമ്മ വിടവാങ്ങി

71 ദിവസം നീണ്ട ആശുപത്രി വാസം: ഒടുവില്‍ അമ്മ വിടവാങ്ങി

സെപ്തംബര്‍ 22: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും നിര്‍ജലീകരണവും മൂലം അസ്വസ്ഥതയനുഭവിക്കുന്ന ജയലളിതയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍. സെപ്തംബര്‍ 24: ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍. ചികിത്സാര്‍ഥം വിദേശത്തേക്ക് പോകുന്നുവെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു. സെപ്തംബര്‍ 29: ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറിച്ച് നാളുകള്‍ക്കകം ആശുപത്രി വിടുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. ഒക്ടോബര്‍ 1: ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പുറത്തുവിടുന്നതില്‍ പാര്‍ട്ടിക്ക് പ്രതിഷേധം. അവര്‍ ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതായും […]

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത(68) അന്തരിച്ചു. അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് ജയലളിതയെ അത്യാസന്നനിലയില്‍ ഐസിയുവിലേക്കു മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് ജയലളിത മരിച്ചതായി തമിഴ് ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നെങ്കിലും ഇത് നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. നിര്യാണത്തെത്തുടര്‍ന്നു തമിഴ്‌നാട്ടിലെങ്ങും അതീവ ജാഗ്രത പുലര്‍ത്തിവരികയാണ്. രണ്ടര മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. അപ്പോളോ ആശുപത്രിക്കു മുന്നില്‍ […]

വാര്‍ത്തകളെല്ലാം നിഷേദിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പ്: ജയലളിത മരിച്ചട്ടില്ല,താഴ്ത്തികെട്ടിയ പതാക ഉയര്‍ത്തികെട്ടി

വാര്‍ത്തകളെല്ലാം നിഷേദിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പ്: ജയലളിത മരിച്ചട്ടില്ല,താഴ്ത്തികെട്ടിയ പതാക ഉയര്‍ത്തികെട്ടി

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം. ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകള്‍ വാര്‍ത്ത കൊടുത്തതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ തള്ളി. ജയയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്താക്കുറിപ്പ് ഇറക്കി. നിലഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് പുതിയ കുറിപ്പിലും പറയുന്നത്. ചില ടെലിവിഷന്‍ ചാനലുകള്‍ ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പുറത്തു വിടുന്നതെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താബുള്ളറ്റിനില്‍ […]

ജയലളിത അന്തരിച്ചെന്ന് തമിഴ് ചാനലുകള്‍; ആശുപത്രിക്ക് നേരെ കല്ലേറ്; വാര്‍ത്ത നിഷേധിച്ച് അപ്പോളോ

ജയലളിത അന്തരിച്ചെന്ന് തമിഴ് ചാനലുകള്‍; ആശുപത്രിക്ക് നേരെ കല്ലേറ്; വാര്‍ത്ത നിഷേധിച്ച് അപ്പോളോ

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നിൽ സംഘർഷം. ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകൾ വാർത്ത കൊടുത്തതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസും അണ്ണാ ഡിഎംകെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകരിൽ ചിലർ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. അണ്ണാ ഡിഎംകെ നേതൃത്വത്തെ ഉദ്ധരിച്ചാണ് മരണ വാർത്തയെന്നാണ് സൂചന. അണ്ണാ ഡിഎംകെ ഒാഫിസിൽ പതാക താഴ്ത്തി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ തുടരണമെന്ന് […]

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; യന്ത്ര സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അപ്പോളോ ആശുപത്രി

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; യന്ത്ര സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അപ്പോളോ ആശുപത്രി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അതീവ ഗുരുതരാവസ്ഥയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇസിഎംഒ സംവിധാനത്തിലാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അപ്പോളോ ആശുപത്രി വ്യക്തമാക്കി. ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താലാണ്. വിദഗ്ധ ഡോക്ടർമാരുടെ ചികിൽസയിലും നിരീക്ഷണത്തിലും കഴിയുകയാണു ജയലളിതയെന്നും അപ്പോളോ ആശുപത്രി ‍ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സുബ്ബയ്യ വിശ്വനാഥൻ പത്രക്കുറിപ്പിൽ അറിയിച്ചു. ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെ(എക്മോ) സഹായവും മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായവും ജയലളിതയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. അതിനിടെ, ഡൽഹി എയിംസിൽനിന്നുള്ള മെഡിക്കൽ […]