ജയലളിതയുടെ നില മാറ്റമില്ലാതെ തുടരുന്നു; തീവ്രപരിചരണ വിദഗ്ധന്‍ ഡോ.ജോണ്‍ ബെയ്‌ലി ചെന്നൈയിലേക്ക്; മെഡിക്കല്‍ ബുള്ളറ്റിന്‍ 12 മണിക്ക്; പ്രാര്‍ത്ഥനയോടെ തമിഴകം

ജയലളിതയുടെ നില മാറ്റമില്ലാതെ തുടരുന്നു; തീവ്രപരിചരണ വിദഗ്ധന്‍ ഡോ.ജോണ്‍ ബെയ്‌ലി ചെന്നൈയിലേക്ക്; മെഡിക്കല്‍ ബുള്ളറ്റിന്‍ 12 മണിക്ക്; പ്രാര്‍ത്ഥനയോടെ തമിഴകം

ചെന്നൈ: ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഇംഗ്ലണ്ടില്‍ നിന്നും തീവ്രപരിചരണ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലി വീണ്ടും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തും. ഡല്‍ഹി എയിംസിലെ വിദഗ്ധരും എത്തിക്കഴിഞ്ഞു. 12 മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടും. എക്ക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എക്‌സ്ട്രാ കോര്‍പ്പറല്‍ മെമബ്രന്‍ ഓക്‌സിജനേഷന്‍ എന്ന ഈ ഉപകരണം […]

ജയലളിതയ്ക്ക് ഹൃദയാഘാതം; സ്ഥിതി ഗുരുതരമെന്ന് സൂചന

ജയലളിതയ്ക്ക് ഹൃദയാഘാതം; സ്ഥിതി ഗുരുതരമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കിയത്. ജയയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്നാണ് സൂചന. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞ് […]

ജയലളിത സംസാരിച്ചു; എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍

ജയലളിത സംസാരിച്ചു; എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സംസാരിക്കാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ സംസാരിച്ചുവെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ.പ്രതാപ് സി റെഡ്ഡി പറഞ്ഞു. അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ജയലളിത സംസാരിച്ചത്. ശ്വസനനാള ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാലാണ് ഉപകരണത്തിന്റെ സഹായം തേടിയത്. എന്നാല്‍ ഇത് സ്ഥിരമായി ഉപയോഗിക്കാനല്ലെന്നും മന്ത്രിക്ക് ഇപ്പോള്‍ ഫിസിയോതെറാപ്പി നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ 90% സമയവും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ല. ആഴ്ചകള്‍ക്ക് ശേഷം അവയവങ്ങളെല്ലാം നന്നായി […]

ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍

ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് അവര്‍ ഇപ്പോള്‍ ശ്വസിക്കുന്നതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി പറഞ്ഞു. ശ്വാസകോശം അടക്കമുള്ളവയുടെ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് അവര്‍ ഇപ്പോഴും. എന്നാല്‍, ജയലളിത ആഗ്രഹിക്കുന്ന ഏത് സമയത്തും ആശുപത്രി വിടാമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ അവര്‍ നിര്‍വഹിച്ച് തുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; മൂന്ന് ദിവസത്തിനകം മുറിയിലേക്ക് മാറ്റുമെന്ന് സൂചന

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; മൂന്ന് ദിവസത്തിനകം മുറിയിലേക്ക് മാറ്റുമെന്ന് സൂചന

ചെന്നൈ: ജയലളിതയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. മൂന്ന് ദിവസത്തിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതിനായി പ്രത്യേക മുറി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിക്കനുസരിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ആശുപത്രിവാസം ഉപേക്ഷിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പനിയും കടുത്ത നിര്‍ജലീകരണവും മൂലം ഒരു മാസത്തിലധികമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുകയായിരുന്നു ജയലളിത. ശ്വാസകോശത്തിനുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഓക്‌സിജന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ജയലളിതയ്ക്ക് ദീര്‍ഘനാളത്തെ ആശുപത്രിവാസവും വിശ്രമവും വേണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായി നിര്‍ത്തിക്കൊണ്ട് വകുപ്പുകള്‍ […]

ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി പാര്‍ട്ടി വക്താവ്

ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി പാര്‍ട്ടി വക്താവ്

ചെന്നൈ: പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ തന്നെ പൊതുപ്രവര്‍ത്തനത്തം പുനരാരംഭിക്കുമെന്ന് എ.ഡി.എം.കെ. ഒരു മാസത്തില്‍ കൂടുതലായി ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും സാധാരണ രീതിയിലുള്ള ഭക്ഷണക്രമം ആരംഭിച്ചു കഴിഞ്ഞുവെന്നും പാര്‍ട്ടി വക്താവ് പാന്‍രുത്തി എസ് രാമചന്ദ്രന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അവര്‍ തിരിച്ചുവരുമെന്ന് അവരുടെ പ്രാര്‍ത്ഥനകള്‍ ഫലമണിയുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ ജയലളിത സുഖം പ്രാപിച്ചുവെന്ന് പറഞ്ഞുവെന്നും എന്നാല്‍ കുറച്ചുനാള്‍ കൂടി നിരീക്ഷണം […]

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; തെരഞ്ഞെടുപ്പ് പത്രികയില്‍ വിരലടയാളം പതിച്ചു

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി; തെരഞ്ഞെടുപ്പ് പത്രികയില്‍ വിരലടയാളം പതിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയുടെ ഒപ്പിനുപകരം വിരലടയാളം പതിച്ചു. ഇടതു വിരലിന്റെ മുദ്രയാണുള്ളത്. തമിഴ്‌നാട്ടില്‍ മൂന്നിടങ്ങളിലും പുതുച്ചേരിയില്‍ ഒരിടത്തുമാണ് തെരഞ്ഞെടുപ്പ്. അരവാകുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെുപ്പ് ചട്ടപ്രകാരം സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പത്രികയില്‍ പാര്‍ട്ടിനേതാവിന്റെ വിരലടയാളമോ ഓപ്പോ വേണമെന്ന നിര്‍ദേശമുണ്ട്. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥികളുടെ പത്രികയില്‍ ജയലളിത വിരലടയാളം […]

ജയലളിത ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് എ.ഡി.എം.കെ

ജയലളിത ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് എ.ഡി.എം.കെ

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്ന് എ.ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി അറിയിച്ചു. ജയലളിതയുടെ ആരോഗ്യം വീണ്ടെടുക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും പലതരത്തിലുള്ള പൂജകള്‍ നടത്തിയിരുന്നു. അതിനിടയിലാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. പാര്‍ട്ടി അനുകൂലികളുടെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായെന്നും ജയലളിതയെ ചികിത്സിച്ച എ.ഐ.ഐ.എം.എസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ദര്‍ക്കും നന്ദി അറിയിക്കുന്നതായും പാര്‍ട്ടി വക്താവ് പറഞ്ഞു. പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ശ്വാസകോശത്തിന് അണുബാധ […]

‘അമ്മ’യുടെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി അഭ്യൂഹം പരത്തി; തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍

‘അമ്മ’യുടെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി അഭ്യൂഹം പരത്തി; തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തിയെന്ന ആരോപണത്തില്‍ പൊലീസ് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയ വഴി ‘അമ്മ’യുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ കൈമാറിയവര്‍ക്കെതിരെയാണ് കേസുകളില്‍ അധികവും. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചവരാണ് കുടുങ്ങിയത്. എട്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. എഐഎഡിഎംകെ അധ്യക്ഷ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലാണ്. എന്നാല്‍ ആശുപത്രി അധികൃതരോ പാര്‍ട്ടി ഉന്നതരോ […]

ജയലളിത പൂര്‍ണ ആരോഗ്യവതി; ഉടന്‍ തന്നെ തിരികെ വരുമെന്ന് എഐഎഡിഎംകെ

ജയലളിത പൂര്‍ണ ആരോഗ്യവതി; ഉടന്‍ തന്നെ തിരികെ വരുമെന്ന് എഐഎഡിഎംകെ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യവതിയെന്ന് എഐഎഡിഎംകെ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലായ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇപ്പോള്‍ ആരോഗ്യവതിയാണെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് തിരികെ വരുമെന്നും എഐഎഡിഎംകെ വ്യക്തമാക്കി. ആപ്പോള ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അമ്മ ആരോഗ്യവതിയാണെന്ന് വ്യക്തമായതായും ഉടന്‍ വീട്ടിലേക്ക് തിരികെ വരുമെന്നും എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി മാധ്യമങ്ങളോട് പറഞ്ഞു. പൊതു സേവനത്തിനായി ജീവിതം നീക്കി വെച്ച ജയലളിത, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമം എടുക്കുകയായിരുന്നുവെന്ന് സരസ്വതി പറഞ്ഞു. ജയലളിത സര്‍ക്കാര്‍ […]