ജയലളിതയുടെ ഫോട്ടോ പുറത്തുവിടണമെന്ന് കരുണാനിധി; ആവശ്യം ജയലളിത മരിച്ചുവെന്ന അഭ്യൂഹവാര്‍ത്ത പ്രചരിക്കുന്നതിനിടെ

ജയലളിതയുടെ ഫോട്ടോ പുറത്തുവിടണമെന്ന് കരുണാനിധി; ആവശ്യം ജയലളിത മരിച്ചുവെന്ന അഭ്യൂഹവാര്‍ത്ത പ്രചരിക്കുന്നതിനിടെ

ചെന്നൈ: ചെന്നൈ: അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് എം.കരുണാനിധി ആവശ്യപ്പെട്ടു. ആരോഗ്യനിലയെ കുറിച്ച് പലതരത്തിലുള്ള കിംവദന്തികള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ജയലളിതയുടെ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പുറത്തുവിടാന്‍ കരുണാനിധി ആവശ്യപ്പെട്ടത്. ആശയപരമായി ഞങ്ങള്‍ വലിയ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്ക് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ സാധിക്കട്ടെ എന്നാണ് ആഗ്രഹമെന്ന് കരുണാനിധി പറഞ്ഞു. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നതിന് സുതാര്യമായ സംവിധാനം സംസ്ഥാന […]

വൃക്ക ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്

വൃക്ക ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക് തിരിക്കുന്നു. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് സിംഗപ്പൂരിലെത്തുന്നത്. ശനിയാഴ്ച രാത്രി യാത്രതിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പനിയും നിര്‍ജലീകരണവും മൂലം വ്യാഴാഴ്ച രാത്രി ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക് പൂച്ചെണ്ട് അയച്ചിരുന്നു. 68കാരിയായ ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം തുടരാന്‍ നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ജയലളിതയെ ആശുപത്രിയില്‍ […]

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ തന്നെ ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി കുറ്റവിമുക്തയാക്കിയ ശേഷം നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പതിവ് രീതിയില്‍ നിന്ന് മാറി മന്ത്രിമാരെ കൂട്ടത്തോടെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് ജയലളിത പെട്ടെന്ന് ചടങ്ങില്‍ നിന്ന് പോയിരുന്നു. പിന്നീട് […]

വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്ന് ജയലളിതയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്; സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും സുപ്രീംകോടതി

വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്ന് ജയലളിതയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്; സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ‘താങ്കള്‍ പൊതുപ്രവര്‍ത്തകയാണെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണം’ എന്ന് സുപ്രീംകോടതി ജയലളിതയെ താക്കീത് ചെയ്തു. അപകീര്‍ത്തി കേസുകള്‍ക്കായി സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും കോടതി കുറ്റപ്പെടുത്തി. അപകീര്‍ത്തി കേസിനെതിരെ പ്രതിപക്ഷ നേതാവ് വിജയ്കാന്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ജയലളിതയ്‌ക്കെതിരെ രംഗത്തെത്തിയത്. കേസില്‍ സെപ്തംബര്‍ 22ന് കോടതി വീണ്ടും വാദം കേള്‍ക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ 200ലധികം […]

സ്റ്റാലിന് നന്ദി, അദേഹത്തെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ല; ഇരിപ്പിട വിവാദത്തില്‍ വിശദീകരണവുമായി ജയലളിത

സ്റ്റാലിന് നന്ദി, അദേഹത്തെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ല; ഇരിപ്പിട വിവാദത്തില്‍ വിശദീകരണവുമായി ജയലളിത

  ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനു നല്‍കിയ ഇരിപ്പിടത്തെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി ജയലളിത രംഗത്ത്. ആരെയും വ്യക്തിപരമായി അപമാനിക്കാനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്റ്റാലിന് നന്ദി പറഞ്ഞ ജയലളിത സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും പറഞ്ഞു. സ്റ്റാലിനു സദസിന്റെ മുന്‍നിരയില്‍ ഇടംനല്‍കാതെ പിന്നിലിരുത്തിയ നടപടിയാണ് വിവാദമായത്. ഇതിലൂടെ തന്റെ പാര്‍ട്ടിയെ അപമാനിക്കുകയാണ് ജയലളിത ചെയ്തതെന്ന ആരോപണവുമായി ഡിഎംകെ അധ്യക്ഷനും സ്റ്റാലിന്റെ പിതാവുമായ കരുണാനിധി രംഗത്തെത്തിയിരുന്നു. […]

ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു; മുഖ്യമന്ത്രിയാകുന്നത് ആറാം തവണ

ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു; മുഖ്യമന്ത്രിയാകുന്നത് ആറാം തവണ

ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റത്. ജയലളിതയ്‌ക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്രമന്ത്രിമാര്‍, സിനിമാസാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാമരാജിനും എംജിആറിനും ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ തമിഴ്‌നാട് മുഖ്യമന്ത്രിയാണ് ജയലളിത. ഇത് ആറാം തവണയാണ് ജയലളിത തമിഴ്‌നാടിന്റെ […]

തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ഇന്നു സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ഇന്നു സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ഇന്നു സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം സിനിമാ, സാംസ്‌കാരിക പ്രമുഖര്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തും. സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. കാമരാജിനും എംജിആറിനും ശേഷം ഭരണത്തുടര്‍ച്ചയെന്ന ചരിത്ര നേട്ടവുമായി ജയലളിത, ഉച്ചയ്ക്ക് 12ന് മദ്രാസ് സര്‍വ്വകലാശായിലെ ശതാബ്ദി ഓഡിറ്റോറിയത്തില്‍ അധികാരമേല്‍ക്കും. ഇതിനൊപ്പം ഒ.പനീര്‍സെല്‍വമടക്കമുള്ള 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് പര്‍ല്ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ചടങ്ങില്‍ പങ്കെടുക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം രജനികാന്ത് അടക്കമുള്ള സിനിമാ, […]

വാഗ്ദാനങ്ങളുടെ കൂമ്പാരമായി അണ്ണാ ഡിഎംകെ; സൗജന്യ വൈദ്യുതി, മൊബൈല്‍ ഫോണ്‍, ഭക്ഷണം, വൈഫൈ

വാഗ്ദാനങ്ങളുടെ കൂമ്പാരമായി അണ്ണാ ഡിഎംകെ; സൗജന്യ വൈദ്യുതി, മൊബൈല്‍ ഫോണ്‍, ഭക്ഷണം, വൈഫൈ

ചെന്നൈ: അണ്ണാ ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറങ്ങി. വാഗ്ദാനങ്ങഴുടെ കൂമ്പാരവുമായാണ് പ്രകടന പത്രിക. എല്ലാവര്‍ക്കും ആദ്യ 100 യൂണിറ്റ് വൈദ്യുതി സൗജന്യം, വനിതകള്‍ക്ക് ഇരുചക്രവാഹനം വാങ്ങാന്‍ 50% സബ്‌സിഡി, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍, സര്‍ക്കാര്‍ കേബിള്‍ കണക്ഷനൊപ്പം സൗജന്യ സെറ്റ്‌ടോപ് ബോക്‌സ്, സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കു നിലവിലുള്ള ഉച്ചഭക്ഷണത്തിനു പുറമേ സൗജന്യ പ്രഭാത ഭക്ഷണവും വിദ്യാര്‍ഥികള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്, പൊങ്കലിന് 500 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍, പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ, ഒരു കുടുംബത്തില്‍ ഒരാള്‍ക്കു […]

അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പിലാക്കും: ജയലളിത

അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പിലാക്കും: ജയലളിത

ചെന്നൈ: തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. ഘട്ടംഘട്ടമായി ബാറുകള്‍ പൂട്ടിയായിരിക്കും മദ്യനിരോധനം നടപ്പിലാക്കുകയെന്നും ജയലളിത പറഞ്ഞു. ചെന്നൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ജയലളിത. മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ മദ്യനിരോധന നിലപാടിനെ ജയലളിത വിമര്‍ശിക്കുച്ചു. മദ്യം തമിഴ്‌നാട്ടില്‍ കൊണ്ടുവന്നയാളാണ് ഇപ്പോള്‍ അത് നിരോധിക്കുമെന്ന് പറയുന്നത്. കരുണാനിധി സര്‍ക്കാരിന്റെ കാലത്താണ് തമിഴ്‌നാട്ടില്‍ മദ്യഉപഭോഗം കുത്തനെ കൂടിയതെന്ന് ജയലളിത ആരോപിച്ചു. അദ്ദേഹത്തിന് മദ്യനിരോധനത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും ജയലളിത […]

1 3 4 5