ഷുക്കൂർ വധക്കേസിൽ കുറ്റപത്രം: പി.ജയരാജനെതിരെ കൊലക്കുറ്റം; ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

ഷുക്കൂർ വധക്കേസിൽ കുറ്റപത്രം: പി.ജയരാജനെതിരെ കൊലക്കുറ്റം; ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

തലശ്ശേരി: എംഎസ്എഫ്‌ പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം  സമര്‍പ്പിച്ചു . 302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.  ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി സിബിഐ കുറ്റം പത്രം സമര്‍പ്പിച്ചു. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം […]

പരിയാരം മെഡി.കോളജിലെ അക്രമം: വീഡിയോയുമായി പി.ജയരാജന്‍

പരിയാരം മെഡി.കോളജിലെ അക്രമം: വീഡിയോയുമായി പി.ജയരാജന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളെജും ആസ്പത്രി ആംബുലന്‍സും ആക്രമിക്കപ്പെടുന്ന വീഡിയോ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പുറത്തു വിട്ടു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി.ജയരാന്‍ വീഡിയോ പുറത്ത് വിട്ടത്. പരിയാരം മെഡി.കോളെജും ആംബുലന്‍സ് ആര്‍എസ്എസ് ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ജയരാജന്‍ വീണ്ടും വിവാദത്തില്‍; കുടുംബക്ഷേത്ര നവീകരണത്തിന് സര്‍ക്കാരില്‍ നിന്നും 50 കോടിയുടെ തേക്ക് ആവശ്യപ്പെട്ടു; തേക്ക് സൗജന്യമായി നല്‍കാനാകില്ലെന്ന് വനംവകുപ്പ്‌

ജയരാജന്‍ വീണ്ടും വിവാദത്തില്‍; കുടുംബക്ഷേത്ര നവീകരണത്തിന് സര്‍ക്കാരില്‍ നിന്നും 50 കോടിയുടെ തേക്ക് ആവശ്യപ്പെട്ടു; തേക്ക് സൗജന്യമായി നല്‍കാനാകില്ലെന്ന് വനംവകുപ്പ്‌

ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച ഇ.പി ജയരാജന്‍ കുടുംബക്ഷേത്രത്തിനായി മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചു. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പില്‍ നിന്നും 1200 മീറ്റര്‍ ക്യുബിക് തേക്കിന്‍ തടി ആവശ്യപ്പെട്ടാണ് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ജയരാജന്‍ തന്റെ ലെറ്റര്‍പാഡില്‍ വനംവകുപ്പ് മന്ത്രി രാജുവിന് കത്തെഴുതിയതെന്ന് മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി ലെറ്റര്‍ വനംവകുപ്പിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇ.പി ജയരാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള […]

തന്നെ വിവാഹം ക്ഷണിച്ച കുടുംബത്തിന് ആര്‍എസ്എസ് ബഹിഷ്‌ക്കരണമെന്ന് പി ജയരാജന്‍

തന്നെ വിവാഹം ക്ഷണിച്ച കുടുംബത്തിന് ആര്‍എസ്എസ് ബഹിഷ്‌ക്കരണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: വിവാഹ ചടങ്ങിന് തന്നെ ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വിവാഹം തന്നെ ബഹിഷ്‌ക്കരിച്ചുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസ് ശക്തി കേന്ദ്രമായ കൂത്തുപറമ്പ് പാലയിലെ ഒരു സജീവ രാഷ്ട്രീയ പാര്‍ട്ടിയുടേയും സജീവ പ്രവര്‍ത്തകനല്ലാത്തയാളാണ് തന്നെ വിവാഹം ക്ഷണിച്ചത്. താന്‍ വിവാഹം പങ്കെടുക്കാതിരുന്നിട്ടും വിവാഹം ക്ഷണിച്ചതിന്റെ പേരിലാണ് ഈ കുടുംബത്തെ ബഹിഷക്കരിച്ചതെന്നും പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം ബിജെപി ജില്ലാ നേതൃത്വം തള്ളി. ബഹിഷ്‌ക്കരണവും ഊരുവിലക്കും സിപിഐഎം രീതിയാണ് അത് […]

ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല; പ്രതിചേര്‍ക്കല്‍ ചോദ്യം ചെയ്യലിനുശേഷം

ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല; പ്രതിചേര്‍ക്കല്‍ ചോദ്യം ചെയ്യലിനുശേഷം

ജയരാജന്റെ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ തള്ളിയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഇതു വരെ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. ജയരാജന്റെ ജാമ്യപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജയരാജനെതിരായ തെളിവുകള്‍ സംബന്ധിച്ച് സിബിഐ കോടതിയില്‍ ഒന്നും ഹാജരാക്കിയിരുന്നില്ല. കേസില്‍ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ […]