ജിഷ വധക്കേസ്: ശിക്ഷ ഇന്ന് വിധിക്കും

ജിഷ വധക്കേസ്: ശിക്ഷ ഇന്ന് വിധിക്കും

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏക പ്രതി അമീറുൽ ഇ‍സ്‍ലാമിന്‍റെ ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആറുമാസം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ ശിക്ഷ വിധിക്കുന്നത്. കേസില്‍ അമീര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മത്തിലെ കൊ​ല​പാ​ത​കം ,ബലാൽസംഗം , പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരിക്കേൽപിക്കൽ,അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്കു​ക, വീ​ട്ടി​ൽ അ​ത​ി​ക്ര​മി​ച്ചു​ ക​ട​ക്കു​ക എ​ന്നീ കു​റ്റ​ങ്ങളാണ്​ പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്. . പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവെച്ച്​ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. വീട്ടിൽ അതിക്രമിച്ച്​ […]

ജിഷ വധക്കേസില്‍ നാളെ വിധി പറയും

ജിഷ വധക്കേസില്‍ നാളെ വിധി പറയും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ കേസ് വിധി പറയുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, […]

ജിഷ വധം: സിബിഐ അന്വേഷണം വേണ്ടെന്ന് അമ്മ

ജിഷ വധം: സിബിഐ അന്വേഷണം വേണ്ടെന്ന് അമ്മ

കൊച്ചി: ജിഷ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് ജിഷയുടെ അമ്മ നിലപാട് അറിയിച്ചത്. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും അതു കൊണ്ടുതന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ജിഷയുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് പാപ്പു നല്‍കിയ […]

ജിഷ വധക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും

ജിഷ വധക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസം സ്വദേശി അമീറുള്‍ ഇസ്ലാമാണ് വിചാരണ നേരിടുന്നത്. കേസില്‍ എഫ്‌ഐആര്‍ മൊഴി നല്‍കിയ സാക്ഷിയേയും കൊലയ്ക്കുശേഷം പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ഒരാളെയുമാണ് ജഡ്ജി എന്‍.അനില്‍കുമാറിന് മുമ്പാകെ വിസ്തരിക്കുക. അവധിദിനങ്ങള്‍ ഒഴിവാക്കി 2017 ജനുവരി 23 വരെ തുടര്‍ച്ചയായി വിചാരണ പൂര്‍ത്തിയാക്കാനാണ് കേസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആകെ 195 സാക്ഷികളെയാവും വിസ്തരിക്കുക. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് വൈകുന്നേരം 5.30 […]

ജിഷ കൊല്ലപ്പെടുന്നതിന് തലേന്ന് വീടിനുനേരെ ആക്രമണമുണ്ടായി; അമ്മ രാജേശ്വരിയുടെ മൊഴി പുറത്ത്

ജിഷ കൊല്ലപ്പെടുന്നതിന് തലേന്ന് വീടിനുനേരെ ആക്രമണമുണ്ടായി; അമ്മ രാജേശ്വരിയുടെ മൊഴി പുറത്ത്

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെടുന്നതിനു തലേന്നു രാത്രി വീടിനുനേരെ ആക്രമണമുണ്ടായെന്ന് അമ്മ രാജേശ്വരി. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മൊഴിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം നടന്ന ദിവസം രാവിലെ വീടിനു പിന്നില്‍ നിന്നു ബീഡിയും ലൈറ്ററും കിട്ടിയെന്നും മൊഴിയില്‍ പറയുന്നു. ഏപ്രില്‍ 28-ാം തീയതി വൈകുന്നേരം 5.30നും 6.30നും ഇടയില്‍ ജിഷ കൊല്ലപ്പെട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജിഷ കൊല്ലപ്പെടുന്നതിന് തലേന്നു വീടിനുനേരെ അക്രമണമുണ്ടായെന്നാണു ജിഷയുടെ അമ്മ രാജേശ്വരി പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. 27-ാം തീയതി രാത്രി […]

ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാന്‍ ഗൂഢശ്രമമെന്ന് അന്വേഷണ സംഘം

ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാന്‍ ഗൂഢശ്രമമെന്ന് അന്വേഷണ സംഘം

പെരുമ്പാവൂര്‍: ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാന്‍ ഗൂഢശ്രമമെന്ന് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് അനാറുല്‍ ഇസ്‌ലാമിന്റെ പേരുപറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അന്വേഷണ സംഘത്തലവന്‍ എസ്പി പി.എന്‍.ഉണ്ണിരാജന്‍. അമീറുല്‍ ഇസ്‌ലാം തനിച്ചാണു കൊല നടത്തിയതെന്നു കണ്ടെത്തിയതു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അമീറല്ല അനാറാണ് ജിഷയെ കൊന്നതെന്നു കഴിഞ്ഞ ദിവസം സഹോദരന്‍ ബഹറുല്‍ ഇസ്‌ലാം ആരോപിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അമീറും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഇതു വിചാരണ വഴിതെറ്റിക്കാനുള്ള ഗൂഢ നീക്കമാണെന്നാണ് അന്വേഷണ […]

അമീറുള്‍ കുറ്റം നിഷേധിച്ചു; ജിഷയെ കൊലപ്പെടുത്തിയത് അനാറുല്‍

അമീറുള്‍ കുറ്റം നിഷേധിച്ചു; ജിഷയെ കൊലപ്പെടുത്തിയത് അനാറുല്‍

കൊച്ചി: ജിഷ കൊലപാതക കേസില്‍ നാടകീയ വഴിത്തിരിവ്. കേസില്‍ പ്രതിയായ അമീറുള്‍ ഇസ്‌ലാം കോടതിയില്‍ കുറ്റം നിഷേധിച്ചു. ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും തന്റെ കൂട്ടുകാരന്‍ അനാറുല്‍ ആണെന്നും അമീറുള്‍ കോടതിയില്‍ വെളിപ്പെടുത്തി. എറണാകുളം സെഷന്‍സ് കോടതിയിലാണ് അമീറുള്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. അമീറുളിനെ ഏക പ്രതിയാക്കി പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമീറുള്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അമീറുള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി വിധി പറയുന്നതിനായി ആ മാസം 24 ലേക്ക് […]

ജിഷ വധക്കേസ്: കുറ്റപത്രം ഇന്ന് പരിഗണിക്കും

ജിഷ വധക്കേസ്: കുറ്റപത്രം ഇന്ന് പരിഗണിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഇന്ന് പരിഗണിക്കും. സാക്ഷിമൊഴികള്‍, തൊണ്ടിമുതലുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ അടങ്ങിയ 1300ഓളം പേജ് വരുന്ന കുറ്റപത്രമാണ് കോടതി ഇന്നലെ പരിശോധിച്ചത്. വൈകുന്നേരവും പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ കുറ്റപത്രം പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്. പരിശോധനക്ക് ശേഷമേ ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അസം സ്വദേശിയും പെരുമ്പാവൂരിലെ തൊഴിലാളിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയത്. അമീറുല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷയും […]

ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍

ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീറുല്‍ ഇസ്‌ലാമല്ലെന്ന് സഹോദരന്‍ ബദറുല്‍ ഇസ്‌ലാം. അമീറിന്റെ സുഹൃത്തായ അനാറുല്‍ ഇസ്‌ലാമാണ് കൊലപാതകം നടത്തിയത്. കൃത്യം ചെയ്യുമ്പോള്‍ അമീര്‍ ഒപ്പമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സഹോദരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബദര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ജയിലില്‍വെച്ച് കണ്ടപ്പോഴും ഈ കാര്യം അമീര്‍ പറഞ്ഞിരുന്നു. അനാര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ബദര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജിഷാ വധം: കുളിക്കടവിലെ തര്‍ക്കം കെട്ടുകഥ; കേസന്വേഷണം വിശദീകരിച്ച് എസ്പി

ജിഷാ വധം: കുളിക്കടവിലെ തര്‍ക്കം കെട്ടുകഥ; കേസന്വേഷണം വിശദീകരിച്ച് എസ്പി

കൊച്ചി:പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം കുറ്റമറ്റതെന്ന് അന്വേഷണ സംഘം. അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. വിചാരണ ഘട്ടം പൊലീസിന് വെല്ലുവിളിയാണെന്നും എസ്പി: ഉണ്ണിരാജന്‍ പറഞ്ഞു. സാക്ഷികളെ കോടതിയിലെത്തിക്കാനും കൃത്യമായ മൊഴി ഉറപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ എസ്പി പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി അമീര്‍ ഉള്‍ ഇസ്!ലാം കുടിപ്പിച്ചതാണ്. കൊലനടന്ന ദിവസം ജിഷ വീട്ടില്‍നിന്നു അകലെ പോയിട്ടില്ല. മാനഭംഗത്തിനുശേഷം സ്വകാര്യഭാഗങ്ങളില്‍ പ്രതി പരുക്കേല്‍പ്പിക്കുകയും ചെയ്തു. കുളിക്കടവിലുണ്ടായി […]

1 2 3 7