ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം: ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം: ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റടുക്കില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ച നിലപാട്. എന്നാല്‍ ഇത് പുനപ്പരിശോധിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം: നിലപാട് രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം: നിലപാട് രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിനായി കേസ് ഡിസംബര്‍ രണ്ടിലേക്ക് കോടതി മാറ്റി. കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് എത്രയും വേഗം നിലപാടറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിനെയും കോടതി വിമര്‍ശിച്ചിരുന്നു.

ജിഷ്ണു കേസില്‍ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ; ചൊവ്വാഴ്ചക്കകം നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി

ജിഷ്ണു കേസില്‍ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ; ചൊവ്വാഴ്ചക്കകം നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നെഹ്റു കോളെജ് വിദ്യാര്‍ഥിയായിരുന്ന  ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു. അതേസമയം ചൊവ്വാഴ്ചക്കകം സിബിഐ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും […]

ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സുപ്രീംകോടതി; തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സുപ്രീംകോടതി; തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കൊളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍  അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രവര്‍ഷം വേണ്ടിവരുമെന്ന് കോടതി ചോദിച്ചത്. കേസിലെ പ്രതികളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുട ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി […]

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും

പാമ്പാടി നെഹ്‌റു കൊളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടെങ്കിലും അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ സിബിഐ നിലപാട് അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹിജ സുപ്രീംകോടതിയെ സമീപിക്കുന്നത്. പാമ്പാടി നെഹ്‌റു കോളെജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേല്‍, ജീവനക്കാരനായ സിപി പ്രവീണ്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. […]

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്; മഹിജയ്‌ക്കെതിരെ ദേഹോപദ്രവമുണ്ടായിട്ടില്ല

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്; മഹിജയ്‌ക്കെതിരെ ദേഹോപദ്രവമുണ്ടായിട്ടില്ല

തിരുവനന്തപുരം ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സെന്‍കുമാറിന് കൈമാറി. മഹിജ ഉള്‍പ്പെടെയുളളവര്‍ക്കു നേരെ ദേഹോപദ്രവ നടപടി ഉണ്ടായെന്ന പരാതിയും ക്രൈംബ്രാഞ്ച് തളളിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍പേരും ഡിജിപിയെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത് ശരിയായില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മഹിജയുടെ അറസ്റ്റ് സംബന്ധിച്ച പൊലീസ് വാദങ്ങള്‍ […]

ജിഷ്ണു കേസില്‍ പരസ്യം നല്‍കിയത് ശരിയാണോയെന്ന് വിജിലന്‍സ് കോടതി

ജിഷ്ണു കേസില്‍ പരസ്യം നല്‍കിയത് ശരിയാണോയെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലപാടു വിശദീകരിക്കാന്‍ പിആര്‍ഡി വഴി സര്‍ക്കാര്‍ പരസ്യം നല്‍കിയതു കേരള സെക്രട്ടേറിയറ്റ് മാന്വല്‍ പ്രകാരം ശരിയാണെന്നു വിജിലന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍. എന്നാല്‍ സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതു ശരിയാണോയെന്നും സുപ്രീംകോടതി മാര്‍ഗരേഖകളുടെ ലംഘനമല്ലേയെന്നും കോടതി ചോദിച്ചു. പിആര്‍ഡി എന്നാല്‍ സാധാരണക്കാരനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനുള്ളതല്ലേ? അല്ലാതെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു വിശദീകരണം നല്‍കാനുള്ളതാണോ എന്നും കോടതി ചോദിച്ചു. ഇതു പഠിച്ചശേഷം വിശദീകരണം 12നു നല്‍കാന്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറോടു കോടതി […]

‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’; ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; കത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി

‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’; ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; കത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. കുറിപ്പില്‍ ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍ മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നിങ്ങനെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടെയാണ് പുറത്തുവന്നത്. എന്നാല്‍ കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 11നാണ് ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളെജ് ഹോസ്റ്റലില്‍ […]

ജിഷ്ണു കേസ്: പ്രതികളുടേയും പ്രിന്‍സിപ്പലിന്റേയും മൊഴികളില്‍ ഭിന്നത

ജിഷ്ണു കേസ്: പ്രതികളുടേയും പ്രിന്‍സിപ്പലിന്റേയും മൊഴികളില്‍ ഭിന്നത

ജിഷ്ണു കേസില്‍ പ്രതികളുടേയും പ്രിന്‍സിപ്പലിന്റേയും മൊഴികളില്‍ ഭിന്നത. ജിഷ്ണുവുമായി സംസാരിച്ചതു സംബന്ധിച്ച മൊഴികളിലാണ് വൈരുധ്യമുള്ളത്. സംസാരിച്ചത് പ്രിന്‍സിപ്പലിന്റെ മുറിയിലെന്ന് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലും ബോര്‍ഡ് റൂമിലെന്ന് പ്രിന്‍സിപ്പലും പറയുന്നു. ഉത്തരക്കടലാസ് വെട്ടിക്കളഞ്ഞതിലും ഇരുവരും പരസ്പരം കുറ്റമാരോപിക്കുകയാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യംചെയ്യും. ഇന്ന് രണ്ട് മണി വരെ പ്രവീണ്‍, ദിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്യില്ല. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടുമണിക്കുശേഷം പരിഗണിക്കും. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന്റെ […]

ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് ശക്തിവേലിന്റെ മൊഴി; പ്രവീണിനായി അന്വേഷണസംഘം നാസിക്കില്‍

ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് ശക്തിവേലിന്റെ മൊഴി; പ്രവീണിനായി അന്വേഷണസംഘം നാസിക്കില്‍

തൃശൂര്‍: ഒളിവില്‍ കഴിയാന്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് അറസ്റ്റിലായ മൂന്നാം പ്രതി ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നു. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിഎഴുതിയതെന്നും ശക്തിവേല്‍ മൊഴി നല്‍കി. ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി എന്‍ കെ ശക്തിവേല്‍ റിമാന്‍ഡിലാണ്. തൃശൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്ന് പിടിയിലായ ശക്തിവേലിനെ തൃശൂര്‍ പൊലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്ത […]

1 2 3 4