നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു: ജോജു ജോര്‍ജ്

നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു: ജോജു ജോര്‍ജ്

കൊച്ചി: സഹനടനില്‍ നിന്നും നായകനിരയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ ഭാഗ്യതാരമായി മാറിയവര്‍ നിരവധിയാണ്. വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് പല താരങ്ങളും മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിയതിന് പിന്നിലെ പ്രധാന കാരണം. ജോശപ് എന്ന സിനിമയിലൂടെയാണ് ജോജു ജോര്‍ജിന്റെ ജീവിതവും മാറി മറിഞ്ഞത്. അഭിനയിക്കാനറിയില്ലെന്ന പറഞ്ഞ് വിമര്‍ശിച്ചവരെപ്പോലും ക്യൂവില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമാ പാരഡൈസോ ക്ലബിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ജോജുവിനായിരുന്നു. കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം വിതരണം ചെയ്തത്. […]

ജോസഫിന്റെ ലൊക്കേഷന്‍ കാഴ്ച ; ക്യാമറമാനെ തള്ളി ജോജു ജോര്‍ജ്‌ വീഡിയോ വൈറല്‍

ജോസഫിന്റെ ലൊക്കേഷന്‍ കാഴ്ച ; ക്യാമറമാനെ തള്ളി ജോജു ജോര്‍ജ്‌ വീഡിയോ വൈറല്‍

കൊച്ചി: ജോസഫ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ നടനാണ് ജോജു ജോര്‍ജ്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുതുടങ്ങി ജോസഫിലൂടെ നായകനായി, മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു ജോജു. അഭിമുഖങ്ങളിലെല്ലാം ചാന്‍സ് ചോദിച്ചലഞ്ഞ കഥകളും മറ്റും ജോജു പങ്കുവെക്കാറുണ്ട്. ഒരു ഷോട്ടിനായി ക്യാമറാമാന്‍ ഇരിക്കുന്ന സൈക്കിളിനെ താങ്ങിനിര്‍ത്തി കൊണ്ടുപോകുന്ന ജോജുവിന്റെ വീഡിയോ ആണിത്. ജോജുവിന്റെ ആത്മാര്‍ഥതയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്.