നികുതിയിളവ് ക്രമക്കേട്: കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

നികുതിയിളവ് ക്രമക്കേട്: കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

കോട്ടയം: നികുതിയിളവ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം 13നായിരുന്നു ചോദ്യം ചെയ്യല്‍. അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങള്‍ മാണി നിഷേധിച്ചു. നികുതി സെക്രട്ടറിയുടെ നിര്‍ദേശം നടപ്പാക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് നികുതി നഷ്ടം […]

ഇക്കുറി മാണിയില്ല; ബജറ്റും ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കും

ഇക്കുറി മാണിയില്ല; ബജറ്റും ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കും

സോളര്‍ ആരോപണങ്ങള്‍ക്ക് നടുവില്‍പെട്ട മുഖ്യമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുവദിക്കുമോ എന്നതാണ് പ്രധാന ചോദ്യം. തിരുവനന്തപുരം: നിരവധി റിക്കാര്‍ഡുകള്‍ വാരിക്കൂട്ടിയ ഉമ്മന്‍ചാണ്ടി മറ്റൊരു അപൂര്‍വ നേട്ടത്തിനരികെ. 29 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മുഖ്യമന്ത്രി നേരിട്ട് ബജറ്റ് അവതരിപ്പിക്കുക എന്ന നേട്ടമാണ് ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത്. 1987 ല്‍ ഇ.കെ. നായനാരും അതിന് മുന്‍പ് ആര്‍. ശങ്കറും സി.അച്യുതമേനോനുമാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍. ധനകാര്യമന്ത്രിയെന്ന നിലയില്‍ 91 മുതല്‍ 94 വരെ ബജറ്റ് അവതരിപ്പിച്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി […]

ഇടുക്കി സീറ്റിന് അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ്

ഇടുക്കി സീറ്റിന് അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ്

ഇടുക്കി സീറ്റിന് അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് എമ്മും രംഗത്തെത്തി. ഇടുക്കി ജയസാധ്യതയുള്ള സീറ്റാണെന്നും കേരളാകോണ്‍ഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമാണെന്നും കോട്ടയത്ത് നടന്ന ഉന്നതാധികാരസമിതി യോഗത്തിന് ശേഷം ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി.തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോട്ടയത്തിനൊപ്പം ഇടുക്കി സീറ്റ് ആവശ്യപ്പെടാനും ചര്‍ച്ചയില്‍ ധാരണയായി. ജയസാധ്യതയുള്ള രണ്ട് സീറ്റുകള്‍ കേരാളാകോണ്‍ഗ്രസ് എമ്മിന് വേണമെന്ന നിലപാടാണ് കെ എം മാണി  സ്വീകരിച്ചതെങ്കിലും ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടിലാണ്് ജോസഫ് വിഭാഗം. അഭിപ്രായ ഐക്യമുണ്ടായില്ലെങ്കില്‍  കടുത്ത […]

രണ്ടു സീറ്റു എന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ്(എം) ഉന്നതാധികാര സമിതിയോഗം ഇന്ന്

രണ്ടു സീറ്റു എന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ്(എം) ഉന്നതാധികാര സമിതിയോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയോഗം ഇന്നു കോട്ടയത്തു ചേരും. രാത്രി എട്ടിനു പാര്‍ട്ടി ഓഫിസിലാണു യോഗം.സീറ്റ് വിഭജന ചര്‍ച്ചകള്‍ യുഡിഎഫില്‍ തുടക്കമിട്ടതിനെ തുടര്‍ന്നാണു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം പെട്ടെന്നു വിളിച്ചുചേര്‍ത്തത്. കേരള കോണ്‍ഗ്രസിന് (എം) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിനുള്ള അര്‍ഹതയുണ്ടെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും മന്ത്രി കെ.എം. മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.  സീറ്റു ചോദിക്കേണ്ട വേദികളില്‍, ചോദിക്കേണ്ട സമയത്തു ചോദിക്കും. രണ്ടു സീറ്റുവേണമെന്ന […]

പുതിയ ബജറ്റിലൂടെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണ് ധനമന്ത്രി ശ്രമിച്ചത്: തോമസ് ഐസക്ക്

പുതിയ ബജറ്റിലൂടെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണ് ധനമന്ത്രി ശ്രമിച്ചത്: തോമസ് ഐസക്ക്

സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ബജറ്റിലും ഇതുതന്നെയാണ് കണ്ടത്. കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതു മറച്ചുവെക്കാന്‍ കണക്കുകൊണ്ടുള്ള ഗിമിക്കാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയതെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 4000 കോടി രൂപയുടെ ഇടിവുണ്ടായതായും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ധനകമ്മിയുടെ കാര്യത്തിലും പാളിച്ചയുണ്ട്. ധനമന്ത്രി പറയുന്നതിന്റെ ഇരട്ടിയാണ് യഥാര്‍ത്ഥ ധനക്കമ്മിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

ബജറ്റ് :കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കും;പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്

ബജറ്റ് :കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കും;പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്

2014-15 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ ജനക്ഷേമപദ്ധതികള്‍ക്കാണ്  ബജറ്റില്‍ ഊന്നല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട നിലയിലെന്നു ബജറ്റിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കാന്‍ ബജറ്റില്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്, ഇതിനായി 10 കോടി രൂപ വകയിരുത്താനും തീരുമാനമായി. ബജറ്റിലെ പ്രധാന ശുപാര്‍ശകള്‍ *കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കും. […]

സംസ്ഥാന ബജറ്റ്: കൂടുതല്‍ മേഖലകളെ നികുതി പരിധിയിലാക്കിയേക്കും

സംസ്ഥാന ബജറ്റ്: കൂടുതല്‍ മേഖലകളെ നികുതി പരിധിയിലാക്കിയേക്കും

സംസ്ഥാനബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ മേഖലകള്‍ നികുതി പരിധിയില്‍ വരുമെന്ന് സൂചന. നികുതി ചോര്‍ച്ചയും സ്റ്റേകളും കാരണം പ്രതീക്ഷിച്ച വരുമാനവളര്‍ച്ചയുണ്ടാവാത്തതിനാല്‍ കൂടുതല്‍ മേഖലകളെ നികുതി പരിധിയിലാക്കാനാണ് വരുന്ന ബജറ്റിലൂടെ ധനവകുപ്പ് ലക്ഷ്യമിടുന്നത്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും പുതിയ ബജറ്റില്‍  പ്രതീക്ഷിക്കാം. വര്‍ഷങ്ങളായി കൂട്ടാത്ത ഫീസുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്‍പിലുണ്ട്. നടപ്പുവര്‍ഷം 58,057 കോടി രൂപ വരുമാനം പ്രതീക്ഷിച്ചു. ഡിസംബര്‍ വരെ 30,514 കോടി മാത്രമേ ഖജനാവിലെത്തിയുള്ളൂ. പ്രതീക്ഷിച്ച വളര്‍ച്ച 22%. പക്ഷേ വളര്‍ച്ച 12% മാത്രം. […]

സംസ്ഥാനത്ത് നേരിയ സാമ്പത്തിക ഞെരുക്കമുളളതായി ധനമന്ത്രി

സംസ്ഥാനത്ത് നേരിയ സാമ്പത്തിക ഞെരുക്കമുളളതായി ധനമന്ത്രി

കേരളം നേരിയ തോതില്‍ സാമ്പത്തിക ഞെരുക്കമുളളതായി ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മാണി നിയമസഭയെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യത 24, 611.69 കോടി രൂപയായി വര്‍ധിച്ചു. നവംബര്‍ 30 വരെ സംസ്ഥാനത്തെ റവന്യൂ കമ്മി 2,309 കോടി രൂപയും ധനകമ്മി 4,976 കോടി രൂപയുമാണ്. രാജ്യമെങ്ങും അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യം തന്നെയാണ് സംസ്ഥാനത്തെയും പ്രതികൂലമായി ബാധിച്ചത്. ഈ […]

ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുന്നതു പഴയ സിദ്ധാന്തം: മാണി

ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുന്നതു പഴയ സിദ്ധാന്തം: മാണി

ഒരു കക്ഷി ഒറ്റയ്ക്ക് മത്സരിക്കുക എന്നതു പഴയ സിദ്ധാന്തമാണെന്നു ധനമന്ത്രി കെ.എം.മാണി. പുതിയ സാഹചര്യത്തില്‍ ബഹുകക്ഷി ഭരണമേ സാധ്യമാകുകയുള്ളു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുസ്‌ലിം ലീഗ് നിലപാടിനോടാണു മാണിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ അപശബ്ദമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളല്ല, നല്ല വിവരമുള്ളവരാണെന്നും മാണി പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കുളളില്‍ അച്ചടക്കം ആവശ്യമാണ്. വ്യക്തിയല്ല, പാര്‍ട്ടിയാണു പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോ വിഷയങ്ങളുടെ പേരില്‍ മുന്നണി മാറേണ്ട സാഹചര്യം ഇല്ല. നിലവില്‍ യുഡിഎഫില്‍ തന്നെ […]

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ല: മാണി

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ല: മാണി

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ലെന്നു ധനമന്ത്രി കെ.എം.മാണി. ആടുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. ഉറപ്പുളള സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ തമസ്‌ക്കരിക്കരിച്ചു കൊണ്ടാണ് എല്‍ഡിഎഫിന്റെ വിമര്‍ശനങ്ങളെന്നും കെ.എം മാണി പറഞ്ഞു. പാലക്കാട് നടന്നുവരുന്ന സിപിഎം പ്ലീനത്തില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്തിയതാണ് മാണി. പ്ലീനത്തോടനുബന്ധിച്ചു സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള മാണിയുടെ തീരുമാനത്തെ എല്‍ഡിഎഫിലേക്കു പോകാനുള്ള സാധ്യതയായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്.