ജയിലിലെത്തി എൻഎസ്എസ് പ്രതിനിധി പിന്തുണയറിച്ചിരുന്നു; എൻഎസ്എസ് പിന്നീട് പാലം വലിച്ചെന്ന് കെ.സുരേന്ദ്രൻ

ജയിലിലെത്തി എൻഎസ്എസ് പ്രതിനിധി പിന്തുണയറിച്ചിരുന്നു; എൻഎസ്എസ് പിന്നീട് പാലം വലിച്ചെന്ന് കെ.സുരേന്ദ്രൻ

പിന്തുണയുണ്ടാകുമെന്ന് എൻഎസ്എസ് പ്രതിനിധി കൊട്ടാരക്കര സബ്ജയിലിലെത്തി തനിക്ക് വാക്ക് തന്നതാണെന്നും എന്നാൽ എൻഎസ്എസ് പിന്നീട് പാലം വലിച്ചുവെന്നും ബിജെപി കോർകമ്മിറ്റി യോഗത്തിൽ കെ.സുരേന്ദ്രൻ. എൻഎസ്എസിന്റെ സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷിച്ച പോലെ കിട്ടിയില്ലെന്നും നേതാക്കൾ വിലയിരുത്തി. അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കോർ കമ്മിറ്റിയിൽ ഉണ്ടായത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിൽ ബിജെപി ദേശീയ നേതൃത്വവും അതൃപ്തി അറിയിച്ചു. രണ്ട് മുതൽ മൂന്നിടത്ത് വരെ ജയിക്കാനുള്ള സാഹചര്യമുണ്ടായിരുന്നതായി സംസ്ഥാന സമിതിയിൽ വിലയിരുത്തലുണ്ടായി. ഔദ്യോഗിക നേതൃത്വത്തിനെതിരായ വിമർശനത്തോടെയായിരുന്നു കോർകമ്മിറ്റിയുടെ […]

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. പോലീസ് ക്യാമ്പ് പോസ്റ്റൽ വോട്ട് പിടിച്ചെടുക്കുന്നതിനുള്ള  സിപിഎം കേന്ദ്രമാക്കി. സ്ഥലം മാറി വന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോസ്റ്റൽ വോട്ടിൽ വ്യാപകമായി തിരിമറി നടത്തി. 450 ജീവനക്കാരുടെ വോട്ടുകൾ സിപിഎം ഇത്തരത്തിൽ സ്വന്തമാക്കിയതായും എൻജിഒ യൂണിയൻ സാമൂഹിക വിരുദ്ധ സംഘടനയായി മാറിയെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. കളക്ട്രേറ്റിൽ ഇരുന്നു പോലും ഉദ്യോഗസ്ഥർ സർക്കാരിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ശ്രമിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടു നിന്നിട്ടുണ്ട്.ഇവർക്കെതിരെ […]

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍; സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍; സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.

പൊലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ യുവതികള്‍ മല കയറിയതെന്ന് കെ.സുരേന്ദ്രന്‍

പൊലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ യുവതികള്‍ മല കയറിയതെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പൊലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ യുവതികള്‍ മല കയറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് സമനില തെറ്റി. ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്നും ഭക്തര്‍ക്ക് മുന്നില്‍ പിണറായി വീണ്ടും തോറ്റെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ശ്രീജിത്തെന്ന പൊലീസുകാരന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയില്‍ സ്ത്രീകളെ ആരും ഉപദ്രവിച്ചിട്ടില്ല. ചില മാധ്യമങ്ങളുടെ പ്രചരണം മാത്രമാണ് അതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എസ്.പി ഹരിശങ്കറിന് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

എസ്.പി ഹരിശങ്കറിന് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി : ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിനെത്തിയ 52 കാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് എസ്.പി ഹരിശങ്കറിന് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണ്. തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ല. പരാതിക്കാരന്‍ ഉന്നയിച്ച വധശ്രമവും ഗൂഢാലോചനയും നിലനില്‍ക്കില്ലെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു. താന്‍ അറസ്റ്റിലായി 17 ദിവസം പിന്നിടുന്നു. ഹരിശങ്കറിന്റെ അച്ഛന്‍ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ് പതിനെട്ടാം പടിയില്‍ […]

കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ വഴി തടയല്‍ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ വഴി തടയല്‍ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ബിജെപിയുടെ വഴി തടയല്‍ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വഴി തടഞ്ഞ് പ്രതിഷേധം നടത്തുക. രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും. പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല […]

കെ.സുരേന്ദ്രനെതിരെ നെടുമ്പാശേരി പ്രതിഷേധത്തിലും കേസ്; തൃപ്തി ദേശായിക്കെതിരായ പ്രതിഷേധത്തില്‍ പ്രതിചേര്‍ത്തു

കെ.സുരേന്ദ്രനെതിരെ നെടുമ്പാശേരി പ്രതിഷേധത്തിലും കേസ്; തൃപ്തി ദേശായിക്കെതിരായ പ്രതിഷേധത്തില്‍ പ്രതിചേര്‍ത്തു

കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ പുതിയ കേസ്. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ്. അതേസമയം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചു. ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടു. എന്നാല്‍ സുരേന്ദ്രന് ജയിലിന് പുറത്തിറങ്ങാന്‍ കഴിയില്ല. ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസ് അടക്കം ആറ് കേസുകള്‍ കൂടിയുള്ളതിനാലാണ് ജയില്‍മോചനം സാധ്യമല്ലാത്തത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ബിജെപിയുടെ പ്രചാരണവാഹനം അന്നത്തെ തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. […]

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് ജാമ്യം

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് ജാമ്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് ജാമ്യം. ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടു. അതേസമയം, സുരേന്ദ്രന് ജയിലിന് പുറത്തിറങ്ങാന്‍ കഴിയില്ല. ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസ് അടക്കം ആറ് കേസുകള്‍ കൂടിയുള്ളതിനാലാണ് ജയില്‍മോചനം സാധ്യമല്ലാത്തത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ബിജെപിയുടെ പ്രചാരണവാഹനം അന്നത്തെ തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ തഹസില്‍ദാരെ ഉപരോധിച്ചിരുന്നുവെന്നാണ് കേസ്.

കെ. സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളി; പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം

കെ. സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളി; പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ  തള്ളി. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്‌. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 52 വയസുള്ള സ്ത്രീയെ ഒരു സംഘം ആളുകൾ അക്രമിച്ചതിലെ ഗൂഢാലോചനക്കാണ് കെ. സുരേന്ദ്രനെ പ്രതിചേർത്തിരുന്നത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഇന്നുതന്നെ പമ്പാ പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം. വൈകിട്ട് […]

കെ.സുരേന്ദ്രനെതിരെ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ പിഴവ്; കോടതിയില്‍ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയല്ല

കെ.സുരേന്ദ്രനെതിരെ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ പിഴവ്; കോടതിയില്‍ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയല്ല

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ പിഴവ്. ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി നിലയ്ക്കലില്‍ പെലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്. ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കി. കോടതിയില്‍ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ […]

1 2 3