കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സംവിധാനം വിനയന്‍

കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സംവിധാനം വിനയന്‍

കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളില്‍ മണിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ സമ്മാനിച്ച വിനയനാണ് മണിയുടെ സംഭവബഹുലമായ ജീവിതകഥ സിനിമയാക്കുന്നത്. ഹോര്‍ട്ടികോര്‍പ് ചെയര്‍മാനായി ചുമതലയേറ്റശേഷം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമെ മാറുമറയ്ക്കല്‍ സമരത്തിന് നേതൃത്വം കൊടുത്ത ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥയും സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് വിനയന്‍ പറഞ്ഞു. കല്ല്യാണസൗഗന്ധികം മുതല്‍ വിനയന്റെ പ്രധാന ചിത്രങ്ങളിലെല്ലാം മണിയുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിലും കലാഭവന്‍ മണിയെ […]

മൈ ഡിയര്‍ കരടിയില്‍ കലാഭവന്‍ മണി പ്രതിഫലമായി വാങ്ങിയത് 10 രൂപ

മൈ ഡിയര്‍ കരടിയില്‍ കലാഭവന്‍ മണി പ്രതിഫലമായി വാങ്ങിയത് 10 രൂപ

സിനിമയില്‍ പലപ്പോഴും കടുപ്പക്കാരനായിരുന്നെങ്കിലും അടുത്തറിയാവുന്നവര്‍ക്ക് നന്മ നിറഞ്ഞ സാധാരണ മനുഷ്യനാണ് കലാഭവന്‍ മണി. ചലച്ചിത്ര മേളയില്‍ മലയാള ചലച്ചിത്ര ലോകത്തെ വിട്ടുപിരിഞ്ഞ കലാകാരന്മാരെ അനുസ്മരിച്ച ചടങ്ങില്‍ മണിയുടെ വലിയ മനസ്സിനെക്കുറിച്ച് പറഞ്ഞത് നിര്‍മ്മാതാവ് വിനു കരിയത്ത്. കലാഭവന്‍ മണി നായകനായ മൈ ഡിയര്‍ കരടിയുടെ നിര്‍മ്മാതാവാണ് വിനു. ഉദയ്കൃഷ്ണ മൈ ഡിയര്‍ കരടിയുടെ കഥ പറഞ്ഞു. നായകനെ തേടി അവസാനം മണിയില്‍ എത്തി. അന്ന് മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുന്ന നടനാണ് മണി. എന്നാല്‍ […]

കലാഭവന്‍ മണിയുടെ വിശ്വസ്തന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാള്‍

കലാഭവന്‍ മണിയുടെ വിശ്വസ്തന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാള്‍

കലാഭവന്‍ മണിയുടെ വിശ്വസ്തനെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചി സ്വദേശി വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കാവുന്നത്ര അടുപ്പമുണ്ടായിരുന്ന ഇയാളെ രണ്ടുദിവസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെയാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് ആശുപത്രിയിലാക്കിയത്. എന്നാല്‍ ഇന്നലെ സംഭവം പുറത്തായതോടെ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങിയതായാണ് വിവരം. മണിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളടക്കം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് ഇയാളായിരുന്നു. നോട്ടുകള്‍ അസാധുവാക്കിയതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നു […]

കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നുണപരിശോധനയ്ക്ക് കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ സുഹൃത്തുക്കളും സഹായികളുമായ ആറു പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക. സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ജോബി എന്നിവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കുക. കലാഭവന്‍ മണിയുടെ മരണകാരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവികമരണമോ എന്നു സ്ഥീരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മണിയുടെ സഹായികളും സുഹൃത്തുക്കളുമായ ആറ് പേരെ […]

കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമാകാന്‍ സാധ്യത കുറവ്

കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമാകാന്‍ സാധ്യത കുറവ്

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കല്‍ സംഘത്തിന്റെ നിഗമനത്തോടെയാണ് മരണത്തില്‍ ദുരൂഹതയേറിയത്. കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണ കാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്. ബിയര്‍ കഴിച്ചതുകൊണ്ടാണ് മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ബിയര്‍ കഴിച്ചാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വളരെകൂടിയ അളവിലാണ് ഇപ്പോള്‍ മെഥനോളിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. […]

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചു

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്ന് പരിശോധനാഫലം. ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലത്തിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചത്. ഇതിനുമുന്‍പ് കാക്കനാട് ഫോറന്‍സിക് ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ശരീരത്തില്‍ മീഥൈലിന്റെ അംശം കണ്ടെത്തിയിരുന്നു. അത് ഒരുപക്ഷേ കീടനാശിനിയോ വിഷമദ്യമോ ഉള്ളില്‍ ചെന്നതായിരിക്കാമെന്ന് സംശയമുണ്ടായിരുന്നു. കലാഭവന്‍ മണിയെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും മീഥൈലിന്റെ അംശം ഉണ്ട് എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. വിവിധ റിപ്പോര്‍ട്ടുകള്‍ വന്നതിനെതുടര്‍ന്നാണ് കേന്ദ്ര ലാബിലേക്ക് ഇത് സ്ഥിരീകരിക്കാനായി അന്വേഷണ […]

മണിയുടെ മരണം: അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി; വിഎസിന് പരാതി നല്‍കി

മണിയുടെ മരണം: അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി; വിഎസിന് പരാതി നല്‍കി

ആലപ്പുഴ: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. മരണകാരണം അറിയാന്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ച് കുടുംബം വി.എസ്. അച്യുതാനന്ദന് പരാതി നല്‍കി. അതേസമയം, രോഗം മൂലമുള്ള മരണത്തിനാണ് സാധ്യത കൂടുതലെങ്കിലും കേന്ദ്രലാബിലെ രാസപരിശോധനാഫലം വന്നശേഷം നിഗമനത്തിലെത്താമെന്നാണ് പൊലീസിന്റെ തീരുമാനം. മാര്‍ച്ച് ആറാം തീയതി രാത്രി ഏഴരയോടെയായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മണിയുടെ മരണം. മണിയുടെ ശരീരത്തില്‍ മെഥനോളിനൊപ്പം കീടനാശിനിയുമുണ്ടെന്ന് രാസപരിശോധനഫലമെത്തുകയും വീട്ടുകാര്‍ കൂട്ടുകാരെയടക്കം സംശയിക്കുകയും ചെയ്തതോടെ ദുരൂഹത വര്‍ധിച്ചു. ഇതിനിടെ ആന്തരീകാവയവങ്ങളുടെ രാസപരിസശോധനാഫലത്തില്‍ ആശയക്കുഴപ്പം വന്നതോടെ […]

മണി കടുത്ത നിരാശയിലായിരുന്നെന്ന് സഹായികള്‍, ആത്മഹത്യ ചെയ്യില്ലെന്ന് മേക്കപ്പ്മാന്‍

മണി കടുത്ത നിരാശയിലായിരുന്നെന്ന് സഹായികള്‍, ആത്മഹത്യ ചെയ്യില്ലെന്ന് മേക്കപ്പ്മാന്‍

മറ്റു ജോലി അന്വേഷിക്കണമെന്ന് പലപ്പോഴും പറഞ്ഞിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയെക്കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. ചാലക്കുടി: നടന്‍ കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നുവെന്ന് സഹായികളുടെ മൊഴി. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കരള്‍ രോഗമാണ് സമ്മര്‍ദത്തില്‍ ആക്കിയത്. മറ്റു ജോലി അന്വേഷിക്കണമെന്ന് പലപ്പോഴും പറഞ്ഞിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയെക്കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മണിയുടെ മേക്കപ്പ്മാനായിരുന്ന ജയറാം പറഞ്ഞു. […]

മണിയുടെ മരണം, ഇപ്പോള്‍ ഒന്നും പറയാനാവില്ല: ചികിത്സയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്

മണിയുടെ മരണം, ഇപ്പോള്‍ ഒന്നും പറയാനാവില്ല: ചികിത്സയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്

അമൃത ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കാനും തീരുമാനിച്ചു. ആശുപത്രി റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും തമ്മില്‍ വൈരുധ്യമുണ്ടായിരുന്നു. ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോയെന്നു ഇപ്പോള്‍ പറയാനാവില്ലെന്നു ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജന്‍. മരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും എസ്പി പറഞ്ഞു. മണിക്ക് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അന്വേഷണത്തിനായി കൊച്ചി പൊലീസിന് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. അമൃത ആശുപത്രിയിലെ സിസിടിവി […]

കലാഭവന്‍ മണിയുടെ മരണം: സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം

കലാഭവന്‍ മണിയുടെ മരണം: സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം

ചാലക്കുടിയില്‍ മണിയുടെ വസതിയായ മണികൂടാരത്തിലെത്തി ഭാര്യയേയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കലാഭവന്‍ മണിയുടെ മരണം യാദൃശ്ചികവും ഒറ്റപ്പെട്ടതുമല്ല, ഇപ്പോള്‍ പുറത്ത് വരുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും കുമ്മനം പറഞ്ഞു. സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ മണിയുടെ വസതിയായ മണികൂടാരത്തിലെത്തി ഭാര്യയേയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിയുടെ […]

1 2 3