സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍; ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍; ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി  സി. രവീന്ദ്രനാഥ് അറിയിച്ചു. കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്ത് സംഘടിപ്പിക്കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയെന്നു കരുതി മത്സരാർഥികൾക്കു പ്രയാസമുണ്ടാകില്ല. വിദ്യാർഥികൾക്കു സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമുണ്ടാകും. മേളകളിൽ ഭക്ഷണം കുടുംബശ്രീ വഴി നൽകും‌. ഗ്രേസ് മാർക്കിനു […]

ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തും; കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം

ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തും; കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്തും.  ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്.  മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നടപടികള്‍ക്ക് മുഖ്യമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽ നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. […]

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് കോഴിക്കോടിന്;പാലക്കാട് രണ്ടാമത്

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് കോഴിക്കോടിന്;പാലക്കാട് രണ്ടാമത്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും  കോഴിക്കോടിന്കിരീടം . 937 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോടിന്റെ വിജയം. പാലക്കാട് 934 പോയിന്റും മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ 934 പോയിന്റും നേടി. തുടര്‍ച്ചയായ 11 ആം തവണയാണ് സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടുന്നത്. അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എഴുപതോളം അപ്പീലുകളുള്ളതിനാല്‍ കിരീടാവകാശികളെ നിര്‍ണയിക്കുക മുന്‍വര്‍ഷത്തെ […]

സ്‌കൂള്‍ കലോത്സവം മൂന്നാം നാള്‍; പാലക്കാട് മുന്നില്‍; മത്സരങ്ങള്‍ കാണാന്‍ ജനപ്രവാഹം

സ്‌കൂള്‍ കലോത്സവം മൂന്നാം നാള്‍; പാലക്കാട് മുന്നില്‍; മത്സരങ്ങള്‍ കാണാന്‍ ജനപ്രവാഹം

കണ്ണൂര്‍: 57ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം നാളിലേക്ക്. 234 ഇനങ്ങളില്‍ 51 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 181 പോയന്റുമായി മുന്നിലാണ്. 179 പോയന്റ് വീതം നേടി കണ്ണൂരും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്. കുച്ചിപ്പുടിയും ഒപ്പനയും അരങ്ങേറ്റംകുറിച്ച പൊലീസ് മൈതാനിയിലെ നിളയിലേക്ക് ജനപ്രവാഹമാണ്. കലക്ടറേറ്റ് മൈതാനത്തെ ചന്ദ്രഗിരിയില്‍ കേരളനടനവും തിരുവാതിരയും കാണാന്‍ നിരവധി പേരാണ് എത്തിയത്. അതേസമയം ഒപ്പനയുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം മത്സരം അര്‍ധരാത്രിവരെ നീണ്ടു. രണ്ടാം വേദിയില്‍ രാവിലെ ഒമ്പതരക്ക് തുടങ്ങിയ കേരളനടനത്തില്‍ 31 പേരുണ്ടായിരുന്നു. […]

സ്‌കൂള്‍ കലോത്സവത്തിനു നാളെ കൊടിയേറ്റം

സ്‌കൂള്‍ കലോത്സവത്തിനു നാളെ കൊടിയേറ്റം

കണ്ണൂര്‍: സ്‌കൂള്‍ കലോത്സവത്തിനു കണ്ണൂര്‍ ഒരുങ്ങി. സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊലീസ് മൈതാനത്തു നാളെ നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഗായിക കെ.എസ്.ചിത്രയെ ആദരിക്കും. അന്‍പത്തിയേഴാം കലോത്സവത്തെ പ്രതിനിധീകരിച്ചു 57 സംഗീതാധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും. പ്രധാന വേദിയായ പൊലീസ് മൈതാനത്തെ ‘നിള’യില്‍ നാളെ 9.30നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 10നു റജിസ്‌ട്രേഷന്‍. ഘോഷയാത്ര 2.30നു സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു […]

കൊല്ലം ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനിടയില്‍ കൂട്ടതല്ല്

കൊല്ലം ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനിടയില്‍ കൂട്ടതല്ല്

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിലാണ് നാടകീയ രംഗങ്ങള്‍. ഒന്നാം വേദിയില്‍ യു പി വിഭാഗം മോഹിനിയാട്ടത്തിന്റെ ഫലം പ്രഖ്യാപിച്ചതോടെയാണ് സംഭവം.ഡാന്‍സ് അദ്ധ്യാപകരായ ലാലും അഞ്ചുവും പരിശീലിപ്പിച്ച കുട്ടികള്‍ക്ക് മാത്രം എ ഗ്രേഡ് നല്‍കിയെന്നും ഇത് ആര്‍ എല്‍ വി യില്‍ നിന്നെത്തിയവിധികര്‍ത്താക്കള്‍ക്ക് കോഴ നല്‍കി വാങ്ങിയതാണെന്നും ആരോപിച്ച് മറ്റൊരു ഡാന്‍സ് ടീച്ചറായ മഞ്ചുവും ചില രക്ഷിതാക്കളും രംഗത്തെത്തി.മുക്കാല്‍ ലക്ഷം രൂപാ കോഴ നല്‍കി ഒന്നും രണ്ടും സ്ഥാനം നേരത്തെ തന്നെ വീതം വെച്ചെന്നും ഇവര്‍ പറയുന്നു. […]