അമ്പരപ്പിക്കുന്ന മേക്കോവറിൽ കമൽ ഹാസൻ ‘ഇന്ത്യൻ 2’വിൽ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

അമ്പരപ്പിക്കുന്ന മേക്കോവറിൽ കമൽ ഹാസൻ ‘ഇന്ത്യൻ 2’വിൽ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ശങ്കറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കമൽ ഹാസൻ സിനിമയാണ് ഇന്ത്യൻ 2. 1992ൽ ഇറങ്ങി സൂപ്പർ ഹിറ്റായ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സിനിമയിൽ സേനാപതി എന്ന കഥാപാത്രമായാണ് കമൽ ഹാസൻ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭോപ്പാലിൽ നടന്ന സംഘട്ടന രംഗത്തിൻ്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 40 കോടി രൂപ മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന ഈ സംഘട്ടന രംഗത്തിലെ കമൽ ഹാസൻ്റെ മേക്കോവർ ചിത്രങ്ങളാണ് ആരാധകർ […]

കമൽഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമർശം: ഇപ്പോഴൊന്നും പറയാനില്ലെന്ന് രജനീകാന്ത്

കമൽഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമർശം: ഇപ്പോഴൊന്നും പറയാനില്ലെന്ന് രജനീകാന്ത്

ചെന്നൈ: കമൽഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമർശത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടൻ രജനികാന്ത്. ബിജെപിയും വിവേക് ഒബ്റോയിയടക്കമുള്ള താരങ്ങളും കമൽഹാസന്‍റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, പ്രതികരിക്കാനില്ലെന്ന നിലപാടാണ് രജനീകാന്ത് എടുത്തിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നാണ് നടനും, തമിഴ്‌നാട്ടിലെ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനുമായ കമല്‍ ഹാസന്‍ പറഞ്ഞത്. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍ഹാസൻ. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, […]

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, ഗാന്ധിജിയെ കൊന്ന ഗോഡ്സെ’; കമല്‍ഹാസന്‍

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, ഗാന്ധിജിയെ കൊന്ന ഗോഡ്സെ’; കമല്‍ഹാസന്‍

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഞായറാഴ്ച ചെന്നയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍ഹാസന്‍റെ പ്രസ്താവന. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’- കമല്‍ ഹാസന്‍ പറഞ്ഞു. ഇവടി മുസ്ലീം മെജോരിറ്റി പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി […]

കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് ഇവരാണ്; തുറന്നടിച്ച് കമല്‍ഹാസന്‍

കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് ഇവരാണ്; തുറന്നടിച്ച് കമല്‍ഹാസന്‍

ചെന്നൈ: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളും ചര്‍ച്ച ചെയ്തത്. ‘കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണ്’ കമല്‍ പറഞ്ഞു. സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും താരം വ്യക്തമാക്കി. അദ്ദേഹം തന്റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ അറിയിച്ചു. ഈ […]

അറുപത്തിനാലാം വയസ്സില്‍ ഉലകനായകന്‍: വിക്രം സ്റ്റൈലില്‍ കമല്‍ഹാസന് പിറന്നാള്‍ ആശംസ

അറുപത്തിനാലാം വയസ്സില്‍ ഉലകനായകന്‍: വിക്രം സ്റ്റൈലില്‍ കമല്‍ഹാസന് പിറന്നാള്‍ ആശംസ

ചെന്നൈ: ഇന്ന് 64 വയസ്സു തികയുന്ന ഉലകനായകന്‍ കമല്‍ഹാസന് പിറന്നാളാശംകള്‍ നേര്‍ന്നു കൊണ്ട് ചിയാന്‍ വിക്രമും കദരം കൊണ്ടന്‍ ടീമും. കമ്മല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കദരംകൊണ്ടന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ടീം അംഗങ്ങളെല്ലാം ചേര്‍ന്നാണ് ഇന്ന് കമല്‍ ഹാസന് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. വിക്രം സ്റ്റെലിലുള്ള പിറന്നാളാശംസ പ്രത്യകത തന്നെയാണ്. വിക്രമിന്റെയും ചിത്രത്തിന്റെ ഫുള്‍ ടീമിന്റെയും ആശംസകള്‍ക്ക് പിന്നാലെ താരലോകത്തെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. Chiyaan Vikram […]

‘സഹോദരന്‍’ യോഗേന്ദ്ര യാദവിന്റെ അറസ്റ്റ് സ്വേച്ഛാധിപത്യപരമെന്ന് കമല്‍ഹാസന്‍

‘സഹോദരന്‍’ യോഗേന്ദ്ര യാദവിന്റെ അറസ്റ്റ് സ്വേച്ഛാധിപത്യപരമെന്ന് കമല്‍ഹാസന്‍

ചെന്നൈ: എഎപി മുന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ തമിഴ്‌നാട്ടില്‍ തടങ്കലില്‍ വച്ച നടപടിയെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ രംഗത്ത്. യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത നടപടി സ്വേച്ഛാധിപത്യപരമാണെന്നും അതു വിമര്‍ശിക്കപ്പെടുകയും അപലപിക്കേണ്ടതുമാണെന്നും കമല്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നതില്‍ നിന്ന് തടയുന്ന നടപടിയാണിത്. ഭയം കൂടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും കമല്‍ഹാസന് വാര്‍ത്താകുറിപ്പില്‍ കമല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് […]

കണ്ണേ കലൈമാനേ, കണ്ണിമയില്‍; ശ്രീദേവിയോടൊപ്പമുള്ള ആ താരാട്ട് പാട്ട് എന്നെ വേട്ടയാടുന്നു: കമല്‍ഹാസന്‍

കണ്ണേ കലൈമാനേ, കണ്ണിമയില്‍; ശ്രീദേവിയോടൊപ്പമുള്ള ആ താരാട്ട് പാട്ട് എന്നെ വേട്ടയാടുന്നു: കമല്‍ഹാസന്‍

നടി ശ്രീദേവിയുടെ മരണത്തില്‍ അഗാത ദു:ഖം രേഖപ്പെടുത്തി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ‘കൗമാരകാലം മുതല്‍ ശ്രീദേവിയെ അറിയാവുന്ന ആളാണ് താന്‍. സന്തോഷകരമായ അനവധി മുഹൂര്‍ത്തങ്ങളാണ് അവരോടൊപ്പം ഉണ്ടായിരുന്നത്. സദ്മ എന്ന ചിത്രത്തിലെ താരാട്ട് പാട്ട് തന്നെ വേട്ടയാടുകയാണെന്നും’ കമല്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴിലിലും കമല്‍ഹാസന്‍ ശ്രീദേവിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. ഈ കുഞ്ഞ് വളര്‍ന്ന് യുവതിയായി, ഉത്തരവാദിത്തമുള്ള ഭാര്യയായി,സ്‌നേഹമുള്ള അമ്മയായി…അവളുടെ വളര്‍ച്ച കണ്ട് സന്തോഷിച്ചവനാണ് ഞാന്‍. അവളുടെ മരണവും ഞാന്‍ കാണേണ്ടി വന്നത് ദുര്‍വിധിയാണ്. സ്‌നേഹം നിറഞ്ഞ […]

‘ജയിലില്‍ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുന്നത്’; ഹിന്ദുമഹാസഭ നേതാവിന്റെ വിവാദ പ്രസ്താവനക്ക് കമല്‍ഹാസന്റെ മറുപടി

‘ജയിലില്‍ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുന്നത്’; ഹിന്ദുമഹാസഭ നേതാവിന്റെ വിവാദ പ്രസ്താവനക്ക് കമല്‍ഹാസന്റെ മറുപടി

ചെന്നൈ: ഹിന്ദുമഹാസഭ നേതാവിന്റെ വിവാദ പ്രസ്താവനക്ക് കമല്‍ഹാസന്റെ മറുപടി. ജയിലില്‍ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്ന് കമല്‍ ചോദിച്ചു. അവരെ ചോദ്യം ചെയ്താല്‍ നമ്മളെ അവര്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ജയിലിലടക്കും. ചിലര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണെന്ന് അതാണ് ഇത്തരം ആളുകള്‍ ഭീഷണിയുമായി രംഗത്തെത്താന്‍ കാരണമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന് പറഞ്ഞ  കമല്‍ ഹാസനെ വെടിവച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്നാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞത്. കമലിന്റെ […]

ജനജീവിതം ദുരിതമായ എന്നോര്‍ സന്ദര്‍ശിച്ച് കമല്‍ഹാസന്‍; ചിത്രങ്ങള്‍

ജനജീവിതം ദുരിതമായ എന്നോര്‍ സന്ദര്‍ശിച്ച് കമല്‍ഹാസന്‍; ചിത്രങ്ങള്‍

ചെന്നൈ: ജനജീവിതം ദുരിതമായ ചെന്നെ എന്നോറില്‍ നടന്‍ കമല്‍ഹാസന്‍ സന്ദര്‍ശനം നടത്തി. കടലിലേക്ക് സമീപത്തെ ബഹുരാഷ്ട്ര കമ്പനികള്‍ രാസ മാലിന്യങ്ങള്‍ തള്ളുന്നതിലൂടെ എന്നോറില്‍ ജനങ്ങള്‍ കടുത്ത ദുരിതം നേരിടുകയാണ്. എന്നോറിലെ ജനങ്ങളുമായി സംസാരിച്ച അദ്ദേഹം ബഹുരാഷ്ട്ര കുത്തകകളെ വിലക്കാതിരിക്കുന്നതും വിഷയത്തില്‍ ഇടപെടാതിരിക്കുന്നതും ബി.ജെ.പി യുടെ രാഷ്ട്രീയ തന്ത്രങ്ങളാണെന്നും ചെന്നൈയുടെ സാമ്പത്തിക സ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞു. തമിഴ്‌നാട്ടിലെ സാമൂഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രഖ്യാപിക്കാനിരിക്കുന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കമല്‍ […]

അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി വിജയന് എന്റെ സല്യൂട്ട്: കമല്‍ഹാസന്‍

അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി വിജയന് എന്റെ സല്യൂട്ട്: കമല്‍ഹാസന്‍

ചെന്നൈ: 36 അബ്രാഹ്മണരായ ശാന്തിമാരെ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ധൈര്യത്തെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. ഈ തീരുമാനം എടുക്കാന്‍ ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തന്റെ ട്വീറ്റിലൂടെ പ്രശംസിക്കുകയും ചെയ്തു കമല്‍ഹാസന്‍. ‘കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്നം സാര്‍ഥകമായിരിക്കുന്നു.’എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. ഇംഗ്ലീഷിലും തമിഴിലും ദേവസ്വം ബോര്‍ഡ് നിയമനത്തെ പുകഴ്ത്തി കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ […]