ഹൈദരാബാദ് പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവം: കുറ്റം തെളിയിച്ച ശേഷമാകണം ശിക്ഷ, ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടെതെന്ന് ജസ്റ്റിസ് കമാൽ പാഷ

ഹൈദരാബാദ് പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവം: കുറ്റം തെളിയിച്ച ശേഷമാകണം ശിക്ഷ, ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടെതെന്ന് ജസ്റ്റിസ് കമാൽ പാഷ

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ചുകൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസുകാർ വെടിവച്ചു കൊന്നതിൽ പ്രതികരണമറിയിച്ച് ജസ്റ്റിസ് കമാൽ പാഷ. ഇങ്ങനെയായിരുന്നില്ല നീതി നടപ്പാക്കേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ല. ഇങ്ങനെയായിരുന്നില്ല നീതി നടപ്പിലാക്കേണ്ടത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയാണവർക്ക് കൊടുക്കേണ്ടത്. എല്ലാവരുമാഗ്രഹിക്കുന്ന ശിക്ഷയാണിപ്പോൾ ലഭിച്ചിരിക്കുന്നത്. പക്ഷെ വിചാരണ ചെയ്ത് കുറ്റം തെളിയിച്ച ശേഷമായിരുന്നു ശിക്ഷ നൽകേണ്ടിയിരുന്നത്. ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്ന പോലെയാണ് തെലങ്കാന പൊലീസ് ചെയ്തതും. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ജസ്റ്റിസ് […]

ജഡ്ജി നിയമനത്തില്‍ പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല

ജഡ്ജി നിയമനത്തില്‍ പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല

ഹൈക്കോടതി നടപടികളിലെ അതൃപ്തി കൂടുതല്‍ പരസ്യമാക്കി ജസ്റ്റിസ് ബി. കെമാല്‍പാഷ. സമീപകാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലെന്നും നടന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമെന്നും കെമാല്‍പാഷ പറഞ്ഞു. ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റുപറയാനാകില്ലെന്നും കെമാല്‍പാഷ വ്യക്തമാക്കി. ജഡ്ജി നിയമനത്തിലും അദ്ദേഹം നിലപാട് കടുപ്പിച്ചു. ജഡ്ജി നിയമനത്തിന് പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുതാര്യതയില്ലെന്നും മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ പറഞ്ഞു. ജഡ്ജിമാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. പക്ഷേ […]

മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണം: ജസ്റ്റിസ് കെമാല്‍ പാഷ

മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണം: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാനാകണമെന്നും മാധ്യമധര്‍മത്തിന് ആരും എതിരു നി!ല്‍ക്കുന്നതു ശരിയല്ലെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. നാട് ആരു ഭരിക്കണം എന്നു പോലും തീരുമാനിക്കുന്നതു മാധ്യമങ്ങളാണ് എന്നു പറഞ്ഞാല്‍ പോലും അതു സത്യം തന്നെയാണ്. അവരുടെ തൂലികയുടെ ശക്തി എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മുതല്‍ അതു കണ്ടതാണ്. എന്തൊക്കെ വികസനങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ടോ, അതിന്റെയെല്ലാം പിന്നില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനമുണ്ട്. മറക്കാനാവാത്ത മുറിവുകളില്ല, പൊറുക്കാനാവാത്ത മുറിവുകളില്ല. കാലം കഴിയുന്തോറും മുറിവുകളെല്ലാം ഉണങ്ങുമെന്നതു […]