എക്‌സ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി; കോപ്പിയടി കേസില്‍ നിന്നും പാട്ടിന് മോചനം

എക്‌സ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി; കോപ്പിയടി കേസില്‍ നിന്നും പാട്ടിന് മോചനം

വിക്രം നായകനായെത്തിയ കന്തസാമി എന്ന ചിത്രത്തിലെ ‘എക്‌സ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി’ എന്ന പാട്ട് സൂപ്പര്‍ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിയിരുന്നു. ഹിറ്റായ പാട്ട് കോപ്പിയടി വിവാദത്തിലും പെട്ടു. ഏഴു വര്‍ഷത്തിനു ശേഷം ഗാനത്തിനു കേസില്‍ നിന്നു മോചനം കിട്ടിയിരിക്കുകയാണ്. പാട്ട് കോപ്പിയടിച്ചതാണെന്നു പറയുവാനാകില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകനായ വി ഇളങ്കോയാണ് സിനിമയുടെ സംവിധായകന്‍ സുശി ഗണേശന്‍, കലൈപുലി എസ് താനു, സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ് എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 1957ലെ പകര്‍പ്പവകാശ നിയമ പ്രകാരം ചെന്നൈ […]