കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച; വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സുരക്ഷ ഉണ്ടോയെന്ന് പരിശോധിക്കും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച; വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സുരക്ഷ ഉണ്ടോയെന്ന് പരിശോധിക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച നടക്കും. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സുരക്ഷ ഉണ്ടോയെന്ന് പരിശോധിക്കും. വലിയ വിമാനങ്ങളിറങ്ങാന്‍ കരിപ്പൂരില്‍ എല്ലാ സംവിധാനവും സജ്ജമായതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി വൈകുന്നതില്‍ ആശങ്ക വേണ്ടെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നത്. റണ്‍വേ, റിസ നവീകരണ ജോലികളെല്ലാം പൂര്‍ത്തിയായി. ഡി.ജി.സി.എ സംഘമടക്കം പല ഘട്ടങ്ങളായുളള പരിശോധനകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റിയും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുളള എം.പി. മാരുടെ സംഘവും […]

കരിപ്പൂര്‍ വിമാനത്താവളം ഇനി മാലിന്യമുക്തം

കരിപ്പൂര്‍ വിമാനത്താവളം ഇനി  മാലിന്യമുക്തം

കരിപ്പൂര്‍ വിമാനത്താവളത്തെ മാലിന്യമുക്ത വിമാനത്താവളമായി പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. വിമാനത്താവള അതോറിറ്റി ഇനി മുതല്‍ നേരിട്ട് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കും. മാലിന്യ സംസ്‌കരണത്തിനായി പുതിയ പ്ലാന്റും അനുബന്ധ സൗകര്യങ്ങളും വിമാനത്താവളത്തില്‍ സ്ഥാപിച്ചു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഇന്‍സിനറേറ്ററിലാണ് കടലാസ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറും. ആഹാര പദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് ഉണ്ടാക്കാനും ഉപയോഗിക്കും. മാലിന്യ സംസ്‌ക്കരണത്തിന് രണ്ട് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ വരെ സ്വകാര്യ വ്യക്തിക്ക് കരാര്‍ […]

കരിപ്പൂരില്‍ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടും

കരിപ്പൂരില്‍ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടും

റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂരിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനമായി. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും അടച്ചിടുക. രാത്രികാലത്ത് വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കാത്ത തരത്തിലാണ് ക്രമീകരണം. സാധാരണ ആറുവര്‍ഷം കൂടുമ്പോഴാണ് റണ്‍വേ റീകാര്‍പ്പറ്റിങ് നടത്താറുള്ളത്. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നവീകരണം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ത്തിയായത്.  നിലവില്‍ കോഴിക്കോട്ട്‌നിന്നും വിമാനസര്‍വ്വീസുകള്‍ ഇല്ലാത്തതും മുന്‍പ് മൂന്നുമണിക്ക് സര്‍വീസ് നടത്തിയിരുന്ന റാക്ക് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയതും റണ്‍വേ നവീകരണത്തിന് അനുകൂലമായതിനാലാവാം […]

എയര്‍ഹോസ്റ്റസും സുഹൃത്തും കടത്തിയത് 11 കോടിയുടെ സ്വര്‍ണം

എയര്‍ഹോസ്റ്റസും സുഹൃത്തും  കടത്തിയത് 11 കോടിയുടെ സ്വര്‍ണം

കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുമ്പോള്‍ വെള്ളിയാഴ്ച അറസ്റ്റിലായ എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസും കൂട്ടുകാരിയും ഇതുവരെ കടത്തിയത് 11 കോടിയുടെ സ്വര്‍ണം. പിടിയിലായ വയനാട് പുല്‍പ്പള്ളി സ്വദേശിനി എയര്‍ഹോസ്റ്റസ് വി.എസ്. ഹിറോമാസയെയും തലശേരി സ്വദേശിനി റാഹില ചെറായിയെയും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യവേയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.  ഇരുവരെയും ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. ജൂലൈ മുതല്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി ഇവര്‍ 40 കിലോ സ്വര്‍ണം കടത്തിയതായാണ് വിവരം.  ചെന്നൈ, കൊച്ചി, കൊഴിക്കോട് വിമാനത്താവളങ്ങള്‍ […]

സ്വര്‍ണ്ണക്കടത്തിന്റെ വാഹകരായി വിമാന ജീവനക്കാരും

സ്വര്‍ണ്ണക്കടത്തിന്റെ വാഹകരായി വിമാന ജീവനക്കാരും

ഫയാസിന്റെ അറസ്‌റ്റോടെ സ്വര്‍ണ്ണക്കടത്തിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചവര്‍ക്ക തെറ്റി. കാരണം, ഫയാസിതിലെ ചെറുമീന്‍ മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ ഇനിയും പിടിക്കപ്പെടാനുണ്ട്. പണ്ടും സ്വര്‍ണ്ണക്കടത്തുണ്ടായിരുന്നു. എന്നാല്‍, വന്‍ തോതില്‍ കൂടിയിരിക്കുകയാണ് ഇന്ന്. പക്ഷോ ഞെട്ടിക്കുന്ന ഒരു സത്യമാണ് ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത് വലിയ വലിയ വിമാന കമ്പനികളിലെ ജീവനക്കാരാണ്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ സ്വര്‍ണ്ണക്കടത്ത് പുതുമാര്‍ഗ്ഗം  തേടുനുണ്ടെന്നാണ്‌ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.  പൈലറ്റുമാര്‍ അടക്കമുള്ള കാബിന്‍ക്രൂ ജീവനക്കാരെയാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. ഇന്നലെ കള്ളക്കടത്തിന് ശ്രമിച്ച […]

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: രണ്ടു സ്ത്രീകള്‍ പിടിയില്‍

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: രണ്ടു സ്ത്രീകള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോ സ്വര്‍ണം കൂടി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസായ ഫിറോമാസയെയും യാത്രക്കാരിയായ റാഹിലയെയും കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തു. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കടത്തി കൊണ്ടുവന്ന 30 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തിന് ഇടനിലക്കാരിയായി നിന്ന ഒരു എയര്‍ ഇന്ത്യ ജീവനക്കാരി തന്നെ അറസ്റ്റിലായതോടെ രാജ്യാന്തരതലത്തില്‍ വ്യാപിച്ചു കിടക്കുന്ന കളളക്കടത്ത് മാഫിയയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ വിമാനങ്ങള്‍ തിരിച്ചുവിട്ടു

മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കനത്ത മൂടല്‍മഞ്ഞ് മൂലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളാണ് നെടുമ്പാശ്ശേരി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങളും എയര്‍ അറേബ്യയുടെ വിമാനവുമാണ് ഇന്നു കാലത്ത് തിരിച്ചുവിട്ടത്.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട.ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ ഇടയില്‍ വച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള ഫ്‌ളൈറ്റിലാണ് സ്വര്‍ണം കടത്തിയത്. ഇത് ഒമ്പതാമത്തെ തവണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത് രൂക്ഷമായ സാഹചര്യത്തില്‍ കസ്റ്റംസ് സംഘം  പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

കരിപ്പൂരില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂരില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി യൂനിസില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. വാതില്‍പ്പിടിയുടേയും പരിചയുടേയും രൂപത്തില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ എട്ടു പേരില്‍ നിന്നായി 20 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ ഇതുവരെ പിടികൂടിയിട്ടുണ്ട്.