ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ട ദിവസം; കര്‍ണന്‍ ഇപ്പോഴും ഒളിവില്‍ തന്നെ

ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ട ദിവസം; കര്‍ണന്‍ ഇപ്പോഴും ഒളിവില്‍ തന്നെ

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ട ദിവസമാണ്. എന്നാല്‍, ജസ്റ്റിസ് കര്‍ണന്‍ ഇപ്പോഴും ഒളിവിലാണ്. സുപ്രീം കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന്‍ മെയ് 10 മുതല്‍ ഒളിവിലാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഉള്‍പ്പെടെ ആറ് ജഡ്ജിമാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ടാകുന്നത്. […]

കര്‍ണ്ണന്‍ സുപ്രീം കോടതിയില്‍ മാപ്പ് ചോദിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍; ‘മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നത്’

കര്‍ണ്ണന്‍ സുപ്രീം കോടതിയില്‍ മാപ്പ് ചോദിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍; ‘മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നത്’

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. മാപ്പപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാ വിധിക്കു ശേഷവും കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് മാപ്പ് പറയാനുള്ള അവസരമുണ്ടെന്ന് നിയമവശം കോടതിയെ ബോധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ ജഡ്ജി കര്‍ണ്ണന് മാപ്പു പറയാന്‍ അവസരം […]

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്റെ ജാമ്യമില്ലാ വാറന്റ്

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്റെ ജാമ്യമില്ലാ വാറന്റ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്റെ നിര്‍ദേശം. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കര്‍ണന്റെ നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകുര്‍, പി.കെ. ഘോസ്, കുര്യന്‍ ജോസഫ് എന്നിവര്‍ക്കെതിരെ വാറന്റ് അയയ്ക്കാന്‍ കോടതി റജിസ്ട്രാര്‍ക്ക് കര്‍ണന്‍ നിര്‍ദേശം നല്‍കി. നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി […]

യാതൊരുവിധ പരിശോധനയ്ക്കും തയ്യാറല്ല; സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് സി.എസ് കര്‍ണന്‍

യാതൊരുവിധ പരിശോധനയ്ക്കും തയ്യാറല്ല; സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് സി.എസ് കര്‍ണന്‍

ന്യൂഡല്‍ഹി: തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് സി.എസ് കര്‍ണന്‍. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെയാണ് ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ യാതൊരു പരിശോധനയ്ക്കും തയ്യാറല്ലെന്നും സുപ്രീംകോടതിക്ക് അങ്ങനെ വിധിക്കാന്‍ എന്തധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് മാനസിക രോഗമാണെന്നാണോ പറയുന്നത് , അങ്ങനെ തനിക്ക് രോഗമുണ്ടെന്ന് വിധിയെഴുതാന്‍ സുപ്രീംകോടതി ആരാണ്. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സമ്മതമില്ലാതെ ഡി.ജി.പി സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ […]

സുപ്രീം കോടതി ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്ക് വിദേശയാത്രാ വിലക്കേര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്

സുപ്രീം കോടതി ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്ക് വിദേശയാത്രാ വിലക്കേര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്

കൊല്‍ക്കത്ത : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിക്ക് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്. ഇവര്‍ക്കെതരായ കേസ് കഴിയും വരെ വിദേശ യാത്രക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ജസ്റ്റിസ് കര്‍ണന്‍ എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തന്റെ വീടിനെ കോടതിയായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 13ന് പട്ടികജാതി, പട്ടികവര്‍ഗ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ […]

മമ്മൂട്ടി കര്‍ണന്‍ അവതരിപ്പിക്കുന്നതില്‍ യാതൊരു എതിര്‍പ്പും എനിക്കില്ല: പൃഥ്വിരാജ്

മമ്മൂട്ടി കര്‍ണന്‍ അവതരിപ്പിക്കുന്നതില്‍ യാതൊരു എതിര്‍പ്പും എനിക്കില്ല: പൃഥ്വിരാജ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ എന്ന സിനിമ വരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം മധുപാല്‍ ആകും സംവിധാനം ചെയ്യുക എന്നായിരുന്നു വാര്‍ത്ത. അതിനിടെയാണ് പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമലും കര്‍ണന്‍ എന്ന സിനിമ ഒരുക്കുന്നതായി കേട്ടത്. ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിമല്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിയുടെ കര്‍ണന്‍ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു. മമ്മൂട്ടിയെ പോലെയൊരു വലിയ നടന്‍ സമാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ തനിക്ക് യാതൊരു […]

പെര്‍ഫെക്ഷന്‍ വിട്ടൊരു കളിയില്ല; ബാഹുബലി മാതൃക; ‘കര്‍ണ്ണന്‍’ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി ആര്‍എസ് വിമല്‍

പെര്‍ഫെക്ഷന്‍ വിട്ടൊരു കളിയില്ല; ബാഹുബലി മാതൃക; ‘കര്‍ണ്ണന്‍’ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി ആര്‍എസ് വിമല്‍

ഒരേ സമയം മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രമൊരുക്കും. നാല് ഭാഷകളിലേയും പ്രഗല്‍ഭരായ നാല് താരങ്ങള്‍ ചിത്രത്തില്‍ പൃഥീരാജിനോടൊപ്പമുണ്ടാകും. ആര്‍എസ് വിമല്‍-പൃഥ്വിരാജ് ബ്രഹ്മാണ്ഡ ചിത്രം ‘കര്‍ണ്ണന്‍’ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി ആര്‍എസ് വിമല്‍. കര്‍ണ്ണന്റെ തിരക്കുകളിലാണ് താന്‍ ഇപ്പോഴെന്നും രാജമൗലിയുടെ മെയ്ക്കിംഗ് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കര്‍ണ്ണന്റെ കാര്യത്തില്‍ പെര്‍ഫെക്ഷന്‍ വിട്ടൊരു കളിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തെ പിന്തുടര്‍ന്ന് ചില വിവാദങ്ങളും പൃഥ്വീരാജും ആര്‍എസ് വിമലും തമ്മില്‍ തെറ്റിയെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. […]

വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി പൃഥ്വിരാജ്; ആര്‍.എസ് വിമലിനൊപ്പം കര്‍ണന്‍

വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി പൃഥ്വിരാജ്; ആര്‍.എസ് വിമലിനൊപ്പം കര്‍ണന്‍

2015ല്‍ ഏറ്റവും നേട്ടമുണ്ടാക്കിയ എന്ന് നിന്റെ മൊയ്തീന് ശേഷം വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പ്രേക്ഷക പ്രതീക്ഷ ഏറെയാണ്. വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി പൃഥ്വിരാജ്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമെന്ന വിശേഷണത്തിനൊപ്പം കരിയറിലെ ഏറ്റവും വലിയ വാണിജ്യവിജയം സമ്മാനിച്ച സംവിധായകനായ ആര്‍.എസ് വിമലാണ് സിനിമയുടെ സംവിധായകന്‍. ദുബായ് ബുര്‍ജ് അല്‍ അറബിലെ അല്‍ ഫലാക് ബോളില് നടന്ന ചടങ്ങിലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. കര്‍ണ്ണന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ […]

ആര്‍.എസ്. വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; കര്‍ണന്റെ കഥ പറയുന്ന ചിത്രത്തിന് ചെലവ് 45 കോടി

ആര്‍.എസ്. വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; കര്‍ണന്റെ കഥ പറയുന്ന ചിത്രത്തിന് ചെലവ് 45 കോടി

ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍.എസ്. വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ഐതിഹാസിക കഥാപാത്രമായാണ് പൃഥ്വിരാജ് വീണ്ടും തിരശീലയിലെത്തുന്നത്. മഹാഭാരതത്തിലെ കര്‍ണന്റെ കഥാപാത്രത്തെക്കുറിച്ചാകും ചിത്രം പറയുക. ചിത്രത്തിന് 45 കോടി രൂപയാണ് മുടക്കുമുതല്‍ പ്രതീക്ഷിക്കുന്നത്. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. ലൊക്കേഷനുകള്‍ വിമല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഈ മാസം 15ന് ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. […]