കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്; അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റും ലാൻഡ് ഫോൺ സേവനങ്ങളും പു​ന​സ്ഥാ​പി​ച്ചു

കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്; അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റും ലാൻഡ് ഫോൺ സേവനങ്ങളും പു​ന​സ്ഥാ​പി​ച്ചു

​ജമ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ. അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ലാ​ൻ​ഡ്ഫോ​ണ്‍ സേ​വ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പു​ന​സ്ഥാ​പി​ച്ചു. ജ​മ്മു, റി​യാ​സി, സാം​ബ, ക​ത്വ, ഉ​ദം​പു​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ള​വ് വ​രു​ത്തി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വ് വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നാ​ണ് […]

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ജമ്മു കാശ്മീരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് കാശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി ആര്‍ സുബ്രഹ്മണ്യം

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ജമ്മു കാശ്മീരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് കാശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി ആര്‍ സുബ്രഹ്മണ്യം

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ജമ്മു കാശ്മീരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് ജമ്മു കാശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി ആര്‍ സുബ്രഹ്മണ്യം. അശാന്തി സൃഷ്‌ക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ചു. കാശ്മീരിലെ സ്‌ക്കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇന്നു മുതല്‍ മെച്ചപ്പെടുമെന്നും സുബ്രഹ്മണ്യം അറിയിച്ചു. ഓരോ പ്രദേശങ്ങളിലായി നിയന്ത്രണങ്ങള്‍ ചുരുക്കിക്കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ആകെ 22 ജില്ലകളുള്ളതില്‍ പന്ത്രണ്ടിടത്തും ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. […]

കശ്മീർ വിഷയം; ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

കശ്മീർ വിഷയം; ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഡ്വക്കറ്റ് എം എൽ ശർമയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നാണ് പൊതുതാൽപര്യഹർജിയിലെ ആരോപണം. രാഷ്ട്രപതിയുടെ വിജ്ഞാപനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് കോടതിയിൽ അയോധ്യാകേസ് പരിഗണിക്കുന്നതിനാൽ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന് മുന്നിലായിരിക്കും വിഷയം അവതരിപ്പിക്കുക. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകനായ എം.എൽ. ശർമ ആവശ്യപ്പെടും. വിജ്ഞാപനം […]

എന്താണ് ആര്‍ട്ടിക്കിള്‍ 370? കാശ്മീരിനെങ്ങനെ പ്രത്യേക പദവി ലഭിച്ചു; ജമ്മുകാശ്മീറിന്റെ മാറ്റങ്ങള്‍; അറിയാം ചരിത്രം

എന്താണ് ആര്‍ട്ടിക്കിള്‍ 370? കാശ്മീരിനെങ്ങനെ പ്രത്യേക പദവി ലഭിച്ചു; ജമ്മുകാശ്മീറിന്റെ മാറ്റങ്ങള്‍; അറിയാം ചരിത്രം

ആര്‍ട്ടിക്കിള്‍ 370: 1949 ഒക്ടോബര്‍ 17ാം തീയതി ഇന്ത്യയില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആര്‍ട്ടിക്കിള്‍ 370, ജമ്മു കശ്മീരിനെ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കി (ആര്‍ട്ടിക്കിള്‍ 1 ഉം ആര്‍ട്ടിക്കിള്‍ 370 ഉം ഒഴികെ) സ്വന്തം ഭരണഘടന തയ്യാറാക്കാന്‍ സംസ്ഥാനത്തെ അനുവദിക്കുന്നു. ജമ്മു കശ്മീരിന്റെ കാര്യത്തിലുള്ള പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങളെ ഇത് നിയന്ത്രിക്കുന്നു. ഇന്‍സ്ട്രുമെന്റ് ഓഫ് അസ്സെഷനില്‍ (ഐഒഎ) ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളില്‍ കേന്ദ്ര നിയമം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ‘കൂടിയാലോചന’ മാത്രം മതി എന്നും പ്രതിപാദിക്കുന്നു. എന്നാല്‍ ഇത് […]

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് മെഹ്ബൂബ മുഫ്തി

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് മെഹ്ബൂബ മുഫ്തി

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ് ഇന്നെന്നും കാശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും മുഫ്തി പറഞ്ഞു. ഈ നടപടി രാജ്യത്താകെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. Mehbooba Mufti ✔@MehboobaMufti Today marks the darkest day in Indian democracy. Decision […]

ജമ്മു കാശ്മീരില്‍ യുദ്ധ സമാന സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ സംയനം പാലിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്

ജമ്മു കാശ്മീരില്‍ യുദ്ധ സമാന സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ സംയനം പാലിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്

ജമ്മു കാശ്മീരില്‍ യുദ്ധ സമാന സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ സംയനം പാലിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ ജമ്മു കാശ്മീരിലെത്തും. ഈ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭാ യോഗം നാളെ ചേരും. അതിനിടെ ഖേരന്‍ സെക്ടറില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന വധിച്ച 5 പാക് സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജമ്മു കാശ്മീരില്‍ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് സ്ഥിതി ഗതികള്‍ […]

കശ്മീര്‍ ഇല്ലാതെ പാകിസ്താന്‍ പൂര്‍ണമാകില്ല; പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പ് ജെയ്‌ഷെ തലവന്‍ കേഡറ്റുകളോട് പറഞ്ഞു; ശബ്ദരേഖ പുറത്ത്

കശ്മീര്‍ ഇല്ലാതെ പാകിസ്താന്‍ പൂര്‍ണമാകില്ല; പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പ് ജെയ്‌ഷെ തലവന്‍ കേഡറ്റുകളോട് പറഞ്ഞു; ശബ്ദരേഖ പുറത്ത്

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പ് ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ സംഘാംഗങ്ങളുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. കശ്മീര്‍ ഇല്ലാതെ പാകിസ്താന്‍ പൂര്‍ണമാകില്ലെന്നാണ് തന്റെ കേഡറ്റുകളോട് ജെയ്‌ഷെ തലവന്‍ മസൂസ് അസര്‍ പറഞ്ഞത്. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ പാകിസ്താന് കൈമാറിയ തെളിവുകളില്‍ സുപ്രധാനമായതാണ് ഈ ശബ്ദരേഖയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര […]

വീണ്ടും പാക് പ്രകോപനം; ഉറി സെക്ടറില്‍ വെടിവെയ്പ്; ഹന്ദ്‌വാരയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

വീണ്ടും പാക് പ്രകോപനം; ഉറി സെക്ടറില്‍ വെടിവെയ്പ്; ഹന്ദ്‌വാരയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഉറി മേഖലയിലെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ആക്രമണം നടത്തി. സംഭവത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. വ്യാഴാഴ്ച രാത്രിയോടെയാണ് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഗവാഹലന്‍, ചോക്കാസ്, കിക്കെര്‍, കത്തി പോസ്റ്റുകള്‍ക്കുനേരെയാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റ പ്രദേശവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കുപ്‌വാരയിലെ ഹന്ദ്‌വാരയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിനിടെ, വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അമൃത്സറിലേക്കു […]

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പൊലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫ്, കരസേന, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നത്. രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പൊലീസുകാരനെ ഭീകരര്‍ […]

കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ വച്ച് വ്യാഴാഴ്ച രാത്രി തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹത്ത് വെടിയുണ്ടകളുമായി ഇന്ന് രാവിലെ ഷോപ്പിയാനിലെ ദംഗാമില്‍ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. ജാവേദ് അഹമ്മദ് എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വച്ചാണ് ജാവേദ് ധറിനെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. നാല് പേരടങ്ങിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അടുത്തിടെ പുല്‍വാമയില്‍ നിന്നും തട്ടിക്കൊണ്ട് പോയ […]

1 2 3 10