ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി കേജ്‌രിവാള്‍

ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി കേജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായും കേജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇരിക്കെയാണ് ആം ആദ്മി പാര്‍ട്ടി നിലപാട് അറിയിച്ചത് എന്നതാണ് ശ്രദ്ധേയം. ആം ആദ്മി കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമാണെന്ന് സൂചിപ്പിക്കുന്നതാണ് കേജ്‌രിവാളിനെ വാക്കുകള്‍ സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് തങ്ങളോട് ഔദ്യോഗികമായി അറിയിച്ചതായി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നു എന്നത് മാധ്യമസൃഷ്ടി […]

നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞ് കെജ്രിവാള്‍

നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞ് കെജ്രിവാള്‍

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ നടപടി ഒഴിവാക്കുന്നതിനായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനോടും കെജ്രിവാള്‍ മാപ്പു പറഞ്ഞിട്ടുണ്ട്. നേരത്തേ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം കെജ്രിവാള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് 2014 ല്‍ കേജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ മാപ്പപേക്ഷ. പഞ്ചാബിലെ ബിക്രം മജീദിയയോട് മാപ്പു ചോദിച്ചതിന്റെ പേരില്‍ പഞ്ചാബ് എ.എ.പിയും കെജ്രിവാളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് പുതിയ മാപ്പപേക്ഷ.

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍  തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. തങ്ങള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. കമ്മീഷന്‍ ധൃതി പിടിച്ചെടുത്ത തീരുമാനമെന്നും എഎപി കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. നടപടി കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയാകില്ല. 70 […]

അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധം;അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി തടയേണ്ടതില്ലെന്ന് സുപ്രീംകോടതി

അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധം;അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി തടയേണ്ടതില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ ആന്‍ ഇന്‍സിഗ്‌നിഫിക്കന്റ് മാന്‍’ എന്ന ഡോക്യുമെന്ററിയില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് മുന്‍ ബിജെപി നേതാവും കെജ്‌രിവാളിനു നേരെ മഷിയെറിഞ്ഞ കേസിലെ പ്രതിയുമായ നചികേത വല്‍ഹേക്കര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ വെറുതെ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2013 നവംബര്‍ 18നാണ് പരാതിക്കാരനായ വഹേല്‍ക്കര്‍ ആം ആദ്മി പാര്‍ട്ടിയുടെ […]

കമല്‍ഹാസനുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി

കമല്‍ഹാസനുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാക്കി കമല്‍ഹാസനുമായി അരവിന്ദ് കെജ്‌രിവാളിന്റെ കൂടിക്കാഴ്ച. ചെന്നൈയില്‍ എത്തിയാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍, നടന്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയമായിരുന്നു രണ്ടുപേരുടെയും ചര്‍ച്ചാവിഷയമെന്ന് അടുത്തവൃത്തങ്ങള്‍ സൂചന നല്‍കി. ഉടന്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കമല്‍, ആം ആദ്മിയുമായി കൈകോര്‍ത്തേക്കുമെന്നും പ്രചാരണമുണ്ട്. കെജ്‌രിവാളിന്റെ ചെന്നൈ സന്ദര്‍ശനം ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. ഉച്ചയോടെ എത്തിയ കെജ്‌രിവാളിനെ കമലിന്റെ മകള്‍ അക്ഷരയാണ് ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കെജ്‌രിവാളിനെ കമല്‍ […]

‘അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നത് കണ്ടു’; കെജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി മുന്‍മന്ത്രി കപില്‍ മിശ്ര

‘അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നത് കണ്ടു’; കെജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി മുന്‍മന്ത്രി കപില്‍ മിശ്ര

ന്യൂഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി മുന്‍മന്ത്രി കപില്‍ മിശ്ര. കെജ്‌രിവാള്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കപില്‍ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നാണ് പണം നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നേതാവാണ് കപില്‍മിശ്ര. കെജ്‌രിവാളിന് സത്യേന്ദ്ര ജെയ്ന്‍ രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണ്. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് സത്യേന്ദ്ര ജെയ്ന്‍ പണം നല്‍കിയത്. കെജ്‌രിവാളിനെ താന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹം സംശുദ്ധനാണെന്നാണ് […]

തെറ്റ് പറ്റി, ആത്മപരിശോധന നടത്തും: കെജ്രിവാള്‍

തെറ്റ് പറ്റി, ആത്മപരിശോധന നടത്തും: കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന് ശേഷം സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കെജ്രിവാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ആത്മപരിശോധനക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വളണ്ടിയര്‍മാരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും കെജ്രിവാള്‍ പറഞ്ഞു. ഈയിടെ […]

അരവിന്ദ് കെജ്‌രിവാള്‍ സ്വേച്ഛാധിപതിയെന്ന് ബിജെപി; ‘അനുയായികളില്‍ വിശ്വാസമില്ലാത്ത കെജ്‌രിവാള്‍ അവരെ അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്നു’

അരവിന്ദ് കെജ്‌രിവാള്‍ സ്വേച്ഛാധിപതിയെന്ന് ബിജെപി; ‘അനുയായികളില്‍ വിശ്വാസമില്ലാത്ത കെജ്‌രിവാള്‍ അവരെ അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്നു’

ന്യൂഡല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വേച്ഛാധിപതിയാണെന്ന് ബിജെപി. തന്റെ അനുയായികളില്‍ കേജ്‌രിവാളിന് ഒരു വിശ്വാസവുമില്ല. അവരെ അടക്കിനിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് എസ്.പ്രകാശ് പറഞ്ഞു. പാര്‍ട്ടിയോടു കൂറുണ്ടാകണമെന്നും വഞ്ചിക്കരുതെന്നും ഇന്നലെ കെജ്‌രിവാള്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. യന്ത്രവല്‍കൃത വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതി, ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ കഴിവില്ലായ്മ തുടങ്ങിയ കെജ്‌രിവാളിന്റെ ആരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. യാഥാര്‍ഥ്യമെന്തെന്ന് കെജ്‌രിവാള്‍ തിരിച്ചറിയുന്നില്ല. സ്വേച്ഛാധിപതിയായി തന്റെ അനുയായികളെ അടക്കിനിര്‍ത്താനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പുതന്നെ അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് […]

അഭിഭാഷക ഫീസായ 3.8 കോടി സര്‍ക്കാര്‍ നല്‍കണമെന്ന് കെജ്‌രിവാള്‍

അഭിഭാഷക ഫീസായ 3.8 കോടി സര്‍ക്കാര്‍ നല്‍കണമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ഹാജരായ അഭിഭാഷകര്‍ക്ക് ഫീസ് ഇനത്തില്‍ നല്‍കിയ 3.8 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടെന്ന് ആരോപണം. അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസിന് ചിലവായ അഭിഭാഷക ഫീസ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അഭിഭാഷകനായ രാം ജഠ്മലാനി അടക്കമുള്ളവരാണ് കോടതിയില്‍ കെജ്‌രിവാള്‍ വേണ്ടി ഹാജരായത്. ജെയ്റ്റിലി നല്‍കിയ സിവില്‍ കേസിലും ക്രിമിനല്‍ കേസിലും കേജ്രിവാളിനായി വാദിച്ചത് രാംജഠ്മലാനിയായിരുന്നു. അദ്ദേഹം ഒരു സിറ്റിങ്ങിനായി 22 ലക്ഷം […]

കെജ്‌രിവാള്‍ പങ്കെടുത്ത റാലിയില്‍ മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി; മോദിക്ക് ജയ് വിളിച്ചാല്‍ വിശപ്പ് മാറുമോയെന്ന് കെജ്‌രിവാള്‍

കെജ്‌രിവാള്‍ പങ്കെടുത്ത റാലിയില്‍ മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി; മോദിക്ക് ജയ് വിളിച്ചാല്‍ വിശപ്പ് മാറുമോയെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്ത റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോണ്ട, ഗൗതം വിഹാര്‍ ചൗക്ക് പ്രദേശങ്ങളില്‍ എഎപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിയിലാണ് മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി ഉയര്‍ന്നത്. കെജ്‌രിവാള്‍ പങ്കെടുത്ത യോഗം തടസപ്പെടുത്താനെത്തിയ ചിലരാണ് മോദിയുടെ പേര് ഉച്ചത്തില്‍വിളിച്ച് ബഹളം വച്ചത്. പ്രസംഗത്തിനിടെ ‘മോദി, മോദി’ എന്നുള്ള ആളുകളുടെ ആര്‍പ്പുവിളി കേട്ട് ഒരുനിമിഷം നിശബ്ദനായെങ്കിലും, […]

1 2 3 4