യുഡിഎഫ് യോഗം തിരുവനന്തപുരത്ത്; കുട്ടനാട് സീറ്റ് പ്രധാന ചർച്ചാ വിഷയം

യുഡിഎഫ് യോഗം തിരുവനന്തപുരത്ത്; കുട്ടനാട് സീറ്റ് പ്രധാന ചർച്ചാ വിഷയം

കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ അവകാശ വാദങ്ങൾ തുടരുന്നതിനിടെ നിർണായക യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരും. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയായി പിജെ ജോസഫ് പക്ഷം പ്രഖ്യാപിച്ചു, അതോടൊപ്പം തോമസ് ചാഴിക്കാടന്റെ അധ്യക്ഷതയിൽ സമിതിയെ നിയമിച്ച് സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ജോസ് കെ മാണി പക്ഷവും രംഗത്തുണ്ട്. അവകാശവാദങ്ങൾ യുഡിഎഫിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് നിർണായക യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരുന്നത്. കുട്ടനാട് സീറ്റ് സംബന്ധിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക. […]

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്നു. ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണി നെല്ലൂരിന്റെ തീരുമാനം അനൂപ് ജേക്കബ് അംഗീകരിച്ചില്ല. കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനൂപ് ജേക്കബ് വിഭാഗം യോഗം ചേര്‍ന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലാണ് ജോണി നെല്ലൂര്‍ വിഭാഗം യോഗം ചേരുന്നത്. മാണി വിഭാഗം രണ്ടായി പിളര്‍ന്ന് എട്ട് മാസം മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു കേരള കോണ്‍ഗ്രസ് കൂടി രണ്ടു തട്ടിലാകുന്നതിന് […]

കേരളാ കോണ്‍ഗ്രസ് എമ്മിന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം

കേരളാ കോണ്‍ഗ്രസ് എമ്മിന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം

കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം. 14-ന് സംസ്ഥാന കമ്മിറ്റി യോഗം തൊടുപുഴയില്‍ വിളിച്ചുചേര്‍ക്കാന്‍ ജനറല്‍സെക്രട്ടറി ജോയ് എബ്രഹാമിന് പിജെ ജോസഫ് നിര്‍ദേശം നല്‍കി. ജോസ് കെ മാണി പക്ഷത്തെ പ്രമുഖരെ സ്വന്തം കളത്തിലേക്ക് എത്തിക്കാനാണ് പിജെ ജോസഫിന്റെ പുതിയ നീക്കം. 300 പേര്‍ അടങ്ങുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ജോസഫിന്റെ തട്ടകത്തിലെത്തിക്കാനാണ് എത്തിക്കാന്‍ ശ്രമം. ഇതോടെ ജോസ് കെ മാണി പക്ഷം ദുര്‍ബലമാകുമെന്നും പിജെ ജോസഫ് […]

കേരളാ കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തർക്കം: കോടതിയുടെ അന്തിമ വിധി ഇന്ന്

കേരളാ കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തർക്കം: കോടതിയുടെ അന്തിമ വിധി ഇന്ന്

കേരളാ കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കത്തിൽ ഇന്ന് കട്ടപ്പന കോടതി അന്തിമ വിധി പറയും. വിധി പിജെ ജോസഫിനും ജോസ് കെ മാണി വിഭാഗത്തിനും നിർണായകമാകും. കെഎം മാണിയുടെ മരണശേഷം കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുത്തത്. എന്നാൽ അന്ന് ചേർന്നത് സംസ്ഥാന കമ്മിറ്റിയല്ലെന്നും പാർട്ടി ഭരണഘടനാപ്രകാരം പിജെ ജോസഫാണ് ചെയർമാനെന്നും വാദിച്ച് ഇടുക്കി കോടതിയെ സമീപിച്ച ജോസഫ് വിഭാഗത്തിന് അനുകൂല വിധിയുണ്ടായി. നേരത്തെയുള്ള വിധിയെ ചോദ്യം […]

ചെയർമാൻ പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരുവിഭാഗവും; പാർലമെന്ററി പാർട്ടി യോഗത്തിൽ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല

ചെയർമാൻ പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരുവിഭാഗവും; പാർലമെന്ററി പാർട്ടി യോഗത്തിൽ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല

കേരള കോൺഗ്രസിലെ തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴച്ചതിൽ അതൃപ്തിയുമായി പി.ജെ ജോസഫ്. ഇനി ചെയർമാൻ പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് ജോസഫ് വിഭാഗം. അതേ സമയം കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനിച്ചു. ജോസ് കെ മാണി പക്ഷത്തെ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിൽക്കും. ചെയർമാനെ തീരുമാനിക്കാതെ പാർലമെന്ററി പാർട്ടി യോഗം അനുവദിക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ജോസ് കെ […]

കേരളാ കോണ്‍ഗ്രസ് (ബി)യും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ

കേരളാ കോണ്‍ഗ്രസ് (ബി)യും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി)യും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു. എല്‍ഡിഎഫ് പ്രവേശത്തിന് വഴിയൊരുക്കാനാണ് ലയന നീക്കം. മുഖ്യമന്ത്രിയുമായി ബാലകൃഷ്ണപിള്ളയും സ്‌കറിയ തോമസും കൂടിക്കാഴ്ച്ച നടത്തി. കൊല്ലം ഗസ്റ്റ് ഹൗസിലായിരുന്നു കൂടികാഴ്ച്ച. ലയനം വ്യക്തമാക്കികൊണ്ട് ഇരുനേതാക്കളും നാളെ സംയുക്ത വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് വാര്‍ത്താസമ്മേളനം. എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണയായിരുന്നു. ഏതൊക്കെ കക്ഷികളെ മുന്നണിയില്‍ എടുക്കണമെന്ന് വ്യാഴാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തിനും വിട്ടിരുന്നു. നിലവില്‍ […]

ഫ്രാന്‍സിസ് ജോര്‍ജിനും പി സി തോമസിനും പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

ഫ്രാന്‍സിസ് ജോര്‍ജിനും പി സി തോമസിനും പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജിനും പി സി തോമസിനും പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ. സ്ഥാപക നേതാക്കള്‍ പോലും മുന്‍പ് സമസ്താപരാധവും ഏറ്റുപറഞ്ഞ് പാര്‍ട്ടിയില്‍ തിരിച്ച് വന്ന ചരിത്രമുണ്ട്. പി സി തോമസിനും ഫ്രാന്‍സിസ് ജോര്‍ജിനും ഈ വഴി പിന്തുടരാമെന്നും പ്രതിഛായയുടെ ലേഖനത്തില്‍ പറയുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് പരിപാടിയില്‍ പിണറായി പങ്കെടുക്കാത്തതിനെയും പി സി തോമസിന്റെ ചരല്‍ കുന്നിലെ ക്യാമ്പില്‍ അമിത് ഷാ വരാത്തതും പരിഹസിച്ചാണ് പ്രതിഛായയിലെ ലേഖനം.

സിപിഐ വിറളി പിടിക്കേണ്ടതില്ല; മുന്നണിയില്‍ ചേര്‍ക്കാന്‍ ആരുടെയും പിന്നാലെ നടക്കില്ല: കേരള കോണ്‍ഗ്രസ്

സിപിഐ വിറളി പിടിക്കേണ്ടതില്ല; മുന്നണിയില്‍ ചേര്‍ക്കാന്‍ ആരുടെയും പിന്നാലെ നടക്കില്ല: കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ്. സിപിഐ വിറളി പിടിക്കേണ്ടതില്ല. മുന്നണിയില്‍ ചേര്‍ക്കാന്‍ ആരുടെയും പിന്നാലെ നടക്കില്ല. പാര്‍ലമെന്റ് സീറ്റ് വിറ്റു വരുമാനമുണ്ടാക്കുന്ന പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ലെന്നും ജോയ് എബ്രഹാം പറഞ്ഞു. കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനെയും മുന്നണിയിലെടുക്കില്ലെന്ന നിലപാടിലാണ് സിപിഐ. പ്രശ്‌നാധിഷ്ഠിത പിന്തുണ ആകാമെന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടേയും നിലപാട് സിപിഐ എക്‌സിക്യൂട്ടീവ് ഇന്നു തള്ളിക്കളയുകയും ചെയ്തിരുന്നു. അത്തരത്തിലൊരു സാഹചര്യം ഇപ്പോഴില്ല. കെ.എം. മാണി ഒഴികെ ആരു ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്ന നിലപാടാണ് അന്ന് എല്‍ഡിഎഫ് സ്വീകരിച്ചത്. അങ്ങനെയുള്ള […]

കേരള കോണ്‍ഗ്രസിനെ ക്രൂശിക്കാനും ഇല്ലാതാക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു

കേരള കോണ്‍ഗ്രസിനെ ക്രൂശിക്കാനും ഇല്ലാതാക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു

ദീപു മറ്റപ്പള്ളി   കോട്ടയം: കേരള കോണ്‍ഗ്രസിനെ ക്രൂശിക്കാനും രാഷ്ട്രീയമായി ഇല്ലാതാക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് പാര്‍ട്ടിയുടെ നേതൃയോഗം. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന യോഗത്തില്‍ കെഎം മാണിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചതെന്ന രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസിനെതിരെ പാര്‍ട്ടി യോഗത്തില്‍ ഇത്ര കടുത്ത ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമാണ്. ബാര്‍ക്കോഴ ആരോപണത്തില്‍ കെ.എം.മാണിയെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് യോഗം കുറ്റപ്പെടുത്തി. ബാര്‍ക്കോഴ തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കെട്ടിച്ചമച്ചതാണ് ബാര്‍ക്കോഴ എന്ന നേരത്തെയുളള കേരള കോണ്‍ഗ്രസ് […]

തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമുണ്ടായി, പിന്നില്‍ ആരെന്ന് വെളിപ്പെടുത്തുന്നില്ലെന്ന് കെ.എം. മാണി

തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമുണ്ടായി, പിന്നില്‍ ആരെന്ന് വെളിപ്പെടുത്തുന്നില്ലെന്ന് കെ.എം. മാണി

കോട്ടയം: തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമുണ്ടായെന്നു കെ.എം.മാണി. തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു. ഗൂഢാലോചനക്കാര്‍ ആരൊക്കെയാണെന്നറിയാം. പക്ഷേ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാണി പറഞ്ഞു. യുഡിഎഫില്‍ വോട്ടുചോര്‍ച്ചയുണ്ടായി. വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കാനോ ജനങ്ങളെ ആകര്‍ഷിക്കാനോ മുന്നണിക്കായില്ല. അമിത ആത്മവിശ്വാസവും വിനയായി. പ്രവര്‍ത്തനവും മോശമായിരുന്നു. പൂഞ്ഞാറില്‍ കോണ്‍ഗ്രസ് മല്‍സരിച്ചാലും ജയിക്കില്ലായിരുന്നെന്നും മാണി പറഞ്ഞു. പാര്‍ട്ടിവിട്ടു പോയവര്‍ പശ്ചാത്തപിച്ചു വന്നാല്‍ വാതില്‍ തുറന്നിടും. എന്നാല്‍ ആര്‍ക്കും കയറിവരാവുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കും. ഉമ്മന്‍ ചാണ്ടി നല്ല […]