കേരള കോണ്‍ഗ്രസ് (എം) രണ്ട് സീറ്റ് ആവശ്യപ്പെടും

കേരള കോണ്‍ഗ്രസ് (എം) രണ്ട് സീറ്റ് ആവശ്യപ്പെടും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയായും മുന്നണി നേതാക്കളുമായും ചര്‍ച്ച ചെയ്യാന്‍ കെ.എം.മാണിയെയും പി.ജെ.ജോസഫിനെയും പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി. ഇന്നു തന്നെ മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്താനാണ് തീരുമാനം. 16ന് മുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് പുതിയ  നീക്കം.  കോട്ടയം, ഇടുക്കി സീറ്റുകളാണ് ആവശ്യപ്പെടുക. ഒപ്പം എല്ലാ യുഡിഎഫ് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കാനും പി.സി.ജോര്‍ജിനോടും യോഗം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജോര്‍ജ് എല്ലാ യുഡിഎഫ് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കി. […]

പള്ളിയും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള അകലം കുറയണം: തോമസ് ഐസക്

പള്ളിയും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള അകലം കുറയണം: തോമസ് ഐസക്

പള്ളിയും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ചരിത്രപരമായ അകലം കുറയ്ക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. െ്രെകസ്തവ സഭകളുമായി സി.പി.എം സഹകരണത്തിന് സാധ്യതയുണ്ട്. വിശ്വാസികളില്‍ കര്‍ഷകരുമുണ്ട്. ദൈവവിശ്വാസികളായ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂടിയാണ് സി.പി.എം നിലകൊള്ളുന്നതെന്നും യോജിക്കാവുന്ന വിഷയങ്ങളില്‍ ഇരുപക്ഷവും യോജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരീശ്വരവാദികളുമായി ചര്‍ച്ചയാകാമെന്ന മാര്‍പാപ്പയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. റബ്ബര്‍ വിലയിടവില്‍ യോജിക്കാവുന്ന ആരുമായും യോജിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിവിടണോ എന്ന് കെ.എം മാണി തീരുമാനിക്കട്ടെയെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ […]

മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നു: കെ.കെ ലതിക

മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നു: കെ.കെ ലതിക

ഭര്‍ത്താവ് പി.മോഹനന്‍ മാസ്റ്ററെ ജയിലില്‍ പോയി കണ്ടതിന്റെ പേരില്‍ തന്നെ മാധ്യമങ്ങള്‍ വ്യക്തിഹത്യ ചെയ്യുകയാണെന്ന് കെ.കെ ലതിക എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.മെഡിക്കല്‍ കോളജാശുപത്രിയില്‍ മോഹന്‍ മാസ്റ്ററെ ചികിത്സക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ഒരു റസ്‌റ്റോറില്‍ വെച്ചു സംസാരിച്ചതും വലിയ വിഷയമായി ഒരു ചാനല്‍ അവതരിപ്പിച്ചിരുന്നു. മറ്റൊരു തടവുകാരനെയും താന്‍ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ലതിക പറഞ്ഞു. കക്കട്ടിലെ വീട്ടില്‍ നിന്നും ഒന്നേകാല്‍ മണിക്കൂര്‍ കാറില്‍ വേഗത്തില്‍ യാത്ര ചെയ്താലേ കോഴിക്കോട്ടത്തൊന്‍ കഴിയൂ. 10.35 ന് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. […]

സോളാര്‍ കേസൊതുക്കാന്‍ സരിത ചെലവിട്ടത് പതിന്നാലര ലക്ഷം

സോളാര്‍ കേസൊതുക്കാന്‍ സരിത ചെലവിട്ടത് പതിന്നാലര ലക്ഷം

സോളാര്‍ കേസുകള്‍ പരിഹരിക്കുവാന്‍ പരാതിക്കാര്‍ക്ക് സരിത കൊടുത്തത് പതിന്നാലര ലക്ഷം രൂപ. പണം കിട്ടിയതോടെ എട്ടു കേസുകള്‍ പിന്‍വലിച്ചു.തടവില്‍ കഴിയുന്ന സരിത പരാതിക്കാര്‍ക്ക് ഇതുവരെ കൊടുത്തത് പതിന്നാലരലക്ഷം രൂപയാണ്. കേസ് പിന്‍വലിക്കാന്‍ പരാതിക്കാര്‍ അപേക്ഷ നല്കിയപ്പോഴാണ് പണം മടക്കി നല്കിയെന്ന കാര്യം താനറിയുന്നതെന്നാണ് സരിതയുടെ അഭിഭാഷകന്റെ വിശദീകരണം. തിരുവല്ല സ്വദേശി ഡോ.പീറ്ററിന് മൂന്നു ലക്ഷത്തി എന്‍പതിനായിരം രൂപയും മേഴ്‌സിയെന്ന പരാതിക്കാരിക്ക് രണ്ടു ലക്ഷത്തി പതിനായിരം രൂപയും നല്കി. പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലെ കേസൊഴിവാകാന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ […]

ലതികയുടെ ജയില്‍ സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് പൊലീസ്

ലതികയുടെ ജയില്‍ സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് പൊലീസ്

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചതിന് പിന്നാലെ കെ.കെ.ലതിക എം.എല്‍.എ  കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയതിന് പിന്നില്‍ സംശയകരമായി ഒന്നുമില്ലെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍.മോഹനനെ കാണാന്‍ വരുമ്പോള്‍ ലതികയുടെ കൈവശമുണ്ടായിരുന്ന കവറില്‍ അയാള്‍ക്കുള്ള വസ്ത്രങ്ങള്‍ അല്ലാതെ ഒന്നുമില്ലായിരുന്നു എന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പി.മോഹനന്റെ സെല്ലിനു സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇരുവരും സംസാരിച്ചത് ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ വച്ചാണ്. മുറിയില്‍ ക്യാമറയില്ലെങ്കിലും അവിടെ വച്ച് ഒരു സാധനങ്ങളും ഇരുവരും പരസ്പരം കൈമാറിയിട്ടില്ലെന്ന് […]

പാലക്കാട്ട് എഞ്ചിനിയറിങ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

പാലക്കാട്ട് എഞ്ചിനിയറിങ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

റെയില്‍ വേ സ്‌റ്റേഷനില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. സേലം എക്‌സല്‍ എഞ്ചിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥി കോഴിക്കോട് ബാലുശ്ശേരി സ്വദേശി അന്‍സല്‍(20) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.30 ഓടെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സേലത്തു നിന്ന് നാട്ടിലേക്ക് വരികയായിരുന്ന അന്‍സല്‍ ട്രെയിനില്‍ നിന്നും തൊട്ടടുത്ത പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന് തൊടുപുഴയില്‍ തുടക്കം

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന് തൊടുപുഴയില്‍ തുടക്കം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിവരെ ഇവിടെ പരാതി സ്വീകരിക്കും. ജനസമ്പര്‍ക്ക പരിപാടിക്ക് നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ദേവികുളം,ഉടുംബന്‍ചോല പീരുമേട് താലൂക്ക് ഓഫീസുകളിലെത്തി പരാതി നല്‍കാം. ഇടതുമുന്നണിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും ജനസംമ്പര്‍ക്ക വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .   ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിട്ടുളളത്.  ന്യൂമാന്‍ കോളേജ് മൈതാനത്ത് നടക്കുന്ന ജനസംമ്പര്‍ക്ക പരിപാടിയില്‍ 271 അപേക്ഷകരെയാണ് മുഖ്യമന്ത്രി നേരിട്ട് […]

യെമനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഡിസംബര്‍ 10ന് നാട്ടിലെത്തിക്കും

യെമനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഡിസംബര്‍ 10ന് നാട്ടിലെത്തിക്കും

യെമന്‍ തലസ്ഥാനമായ സനയില്‍ പ്രതിരോധമന്ത്രാലയത്തിനും സൈനിക ആശുപത്രിക്കും നേരേയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം ഡിസംബര്‍ 10ന് നാട്ടിലെത്തിക്കും. ശവസംസ്‌കാരം നിടുമ്പുറംചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. യെമനില്‍ ഇന്നും നാളെയും അവധിയായതിനാല്‍ അതിനുശേഷമേ മൃതദേഹം കൊണ്ടു വരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. പേരാവൂര്‍ നിടുമ്പുറംചാലിലെ കാരക്കാട്ട് ദിലീപിന്റെ ഭാര്യ രേണു തോമസ് (31) ആണ് കൊല്ലപ്പെട്ടത്. സനായിലെ പ്രതിരോധ മന്ത്രാലയത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. 167 പേര്‍ക്ക് പരിക്കേറ്റു.

വനിത ട്രാഫിക് വാര്‍ഡനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വനിത ട്രാഫിക് വാര്‍ഡനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചിയില്‍ വനിത ട്രാഫിക് വാര്‍ഡനെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. സിറ്റി പോലീസ് കമ്മീഷണര്‍ എറണാകുളം റേഞ്ച് ഐ.ജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ കൈയേറ്റം ചെയ്യപ്പെട്ടെന്ന വാര്‍ഡന്‍ പത്മിനിയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജയിംസ് എറണാകുളം റേഞ്ച് ഐ.ജിക്ക് സമര്‍പ്പിച്ചുള്ളത്. സംഭവ ദിവസം പത്മിനി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ കാര്യങ്ങളും പരിശോധിച്ചിരുന്നു. കയ്യേറ്റത്തിനിടയില്‍ വസ്ത്രം കീറിയെന്ന ആരോപണം തെറ്റാണെന്നും സബ് ഇന്‍സ്പക്ടര്‍ നെയിം […]

കോഴിക്കോട് ജയിലിനുള്ളിലും പുറത്തും ഇന്നും റെയ്ഡ്‌

കോഴിക്കോട് ജയിലിനുള്ളിലും പുറത്തും ഇന്നും റെയ്ഡ്‌

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ ഇന്നും റെയ്ഡ് നടക്കും. കഴിഞ്ഞ രണ്ടു ദിവസമായി ജയിലിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് ജയിലിന് പുറത്ത് തെരച്ചില്‍ നടത്തുന്നത്. ഫോണ്‍ പുറത്തേക്ക് എറിഞ്ഞിരിക്കാമെന്ന സംശയത്തിലാണ് പരിശോധന. എന്നാല്‍ ഇന്നലെ ലോക്കല്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ പ്രതികള്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഒഴികെ ചാര്‍ജറുകളും ബാറ്ററികളും ഇയര്‍ഫോണും മറ്റും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.പോലീസ് അത്യാധുനിക സാങ്കേതികവിദ്യാ ഉപകരണങ്ങളുമായിട്ടാണ് […]

1 2 3 4