ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി കേരളഭൂഷണം കേരളപ്പിറവി സപ്ലിമെന്റ്

ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി കേരളഭൂഷണം കേരളപ്പിറവി സപ്ലിമെന്റ്

ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ചരിത്രരേഖ പ്രദര്‍ശനത്തില്‍ വേറിട്ട കാഴ്ചയൊരുക്കി കേരളഭൂഷണം കോപ്പി. സംസ്ഥാന പുരാരേഖ വകുപ്പ് നടത്തുന്ന ചരിത്രപ്രദര്‍ശനത്തിലാണ് കേരളഭൂഷണം ദിനപത്രത്തിന്റെ കേരളപ്പിറവി ദിനത്തിലെ സപ്ലിമെന്റ് ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നത്. കേരളപ്പിറവിയെ സ്വാഗതം ചെയ്യുന്ന ഒന്നാം പേജിലെ പ്രധാന തലക്കെട്ട് ‘കേരളത്തിന്റെ പുതിയ ചരിത്രം ഇന്നാരംഭിക്കും’ എന്നതാണ്. പത്രത്തിന്റെ രൂപരേഖയ്ക്ക് അഞ്ചര പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അന്നത്തെ പ്ത്രങ്ങളുടെ പൊതുവിലുള്ള രീതികള്‍വച്ച് മികച്ച നിലവാരം പുലര്‍ത്തുന്നതാണ് കേരളഭൂഷണത്തിന്റെ കെട്ടും മട്ടും.  കേരളപ്പിറവി ദിനമായ 1956 നവംബര്‍ ഒന്നിന് […]