കോഹ്ലിയും എബിയും തിളങ്ങി; ബാംഗ്ലൂരിന് ആദ്യ ജയം

കോഹ്ലിയും എബിയും തിളങ്ങി; ബാംഗ്ലൂരിന് ആദ്യ ജയം

സൂപ്പർ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്‌ലിയും എബി ഡിവില്ല്യേഴ്സും അർദ്ധസെഞ്ചുറികളുമായി തിളങ്ങിയ മത്സരത്തിൽ ബാംഗ്ലൂരിന് ഈ സീസണിലെ ആദ്യ ജയം. 4 പന്ത് ശേഷിക്കെ 8 വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. കോഹ്ലി 67 റൺസും ഡിവില്ല്യേഴ്സ് 59 റൺസുമെടുത്തു. 28 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും ബാംഗ്ലൂരിനു വേണ്ടി തിളങ്ങി. മികച്ച തുടക്കം നൽകിയ ഓപ്പണർമാരുടെ ബലത്തിലാണ് ആർസിബി റൺ ചേസ് ആരംഭിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ പാർത്ഥിവ് കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിക്കൊണ്ടിരുന്നു. പാർത്ഥിവിനൊപ്പം […]

മുന്നില്‍ ഇനി സച്ചിന്‍ മാത്രം; റെക്കോഡുകള്‍ വാരിക്കൂട്ടി കോഹ്‌ലി

മുന്നില്‍ ഇനി സച്ചിന്‍ മാത്രം; റെക്കോഡുകള്‍ വാരിക്കൂട്ടി കോഹ്‌ലി

നാഗ്പൂര്‍: റെക്കോഡുകള്‍ എല്ലാം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നില്‍ മുട്ടുകുത്തുകയാണ്. ഏകദിന കരിയറിലെ 40ാം സെഞ്ചുറി സ്വന്തമാക്കിയ കോഹ്‌ലിയായിരുന്നു നാഗ്പൂര്‍ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ച്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത വിജയ് ശങ്കറെ മറികടന്നായിരുന്നു കോഹ്‌ലിയുടെ നേട്ടം. നാഗ്പൂരിലും കളിയിലെ താരമായതോടെ ഏകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്താന്‍ കിംഗ് കോഹ്‌ലിക്കായി. ഏകദിനത്തിലെ 32ാം മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമാണ് കോഹ്‌ലി സ്വന്തമാക്കിയത്. മുന്‍ […]

കോഹ്‌ലിയെ വീഴ്ത്താനുള്ള തന്ത്രം ഉപദേശിച്ചത് മുന്‍ ഇന്ത്യന്‍ താരമെന്ന് ആഡം സാമ്പയുടെ വെളിപ്പെടുത്തല്‍

കോഹ്‌ലിയെ വീഴ്ത്താനുള്ള തന്ത്രം ഉപദേശിച്ചത് മുന്‍ ഇന്ത്യന്‍ താരമെന്ന് ആഡം സാമ്പയുടെ വെളിപ്പെടുത്തല്‍

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പം നിന്നെങ്കിലും ഓസ്‌ട്രേലിയക്കും പ്രതീക്ഷ നല്‍കുന്ന ചില പ്രകടനങ്ങള്‍ ഹൈദരാബദില്‍ കണ്ടു. ബോളര്‍ ആഡം സാമ്പയുടെ പ്രകടനമായിരുന്നു അതിലൊന്ന്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും അമ്പാട്ടി റായിഡുവിന്റേയും വിക്കറ്റെടുത്തത് സാമ്പയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സാമ്പ കോഹ്ലിയെ പുറത്താക്കി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. 45 പന്തുകളില്‍ നിന്നും 44 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയോടൊപ്പം 76 റണ്‍സിന്റെ കൂട്ടുകെട്ടും […]

പന്ത് മുതുകില്‍ വന്ന് കൊണ്ട് വേദനകൊണ്ട് പുളഞ്ഞ് റായിഡു; ചിരിയടക്കാന്‍ വയ്യാതെ കോഹ്‌ലി(വീഡിയോ)

പന്ത് മുതുകില്‍ വന്ന് കൊണ്ട് വേദനകൊണ്ട് പുളഞ്ഞ് റായിഡു; ചിരിയടക്കാന്‍ വയ്യാതെ കോഹ്‌ലി(വീഡിയോ)

വെല്ലിംഗ്ടണ്‍: ഇന്ത്യന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡറുടെ ത്രോ ദേഹത്ത് കൊണ്ട് വീണ് ഇന്ത്യയുടെ അംബാട്ടി റായിഡു. അതുകണ്ട് ചിരിയടക്കാനാവാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കളിയുടെ 39ാം ഓവറിലായിരുന്നു രസകരമായ സംഭവം. ഇഷ് സോധിയുടെ പന്ത് കോലി ഡീപ് കവറിലേക്ക് കളിച്ച് സിംഗിള്‍ ഓടിയെടുത്തു. ബാറ്റിംഗ് എന്‍ഡിലേക്ക് ഓടിയെത്തിയ അംബാട്ടി റായിഡു ബൗണ്ടറിയില്‍ നിന്ന് ട്രെന്‍ഡ് ബോള്‍ട്ടിന്റെ ത്രോ വരുന്നത് ശ്രദ്ധിച്ചില്ല. പിച്ച് ചെയ്ത പന്ത് നേരെ കൊണ്ടത് റായിഡുവിന്റെ മുതുകിലായിരുന്നു. ഏറു കൊണ്ടതും വേദനകൊണ്ട് വിക്കറ്റ് […]

ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല; കാരണമിതാണ്: വിമര്‍ശകര്‍ക്ക് കോഹ്‌ലിയുടെ മറുപടി

ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല; കാരണമിതാണ്: വിമര്‍ശകര്‍ക്ക് കോഹ്‌ലിയുടെ മറുപടി

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയശേഷം സമ്മാനദാനച്ചടങ്ങിലാണ് ധോണിയുടെ ഇന്നിംഗ്‌സിനെക്കുറിച്ച് കോലി മറുപടി പറഞ്ഞത്. ഈ ടീമില്‍ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. അദ്ദേഹം ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ധോണിയുടെ ഇന്നിംഗ്‌സ് ക്ലാസിക് ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയൂ. കണക്കുകൂട്ടിയുള്ള കളിയാണ് അദ്ദേഹത്തിന്റെ എപ്പോഴത്തെയും സവിശേഷത. വലിയ ഷോട്ടുകള്‍ കളിക്കുന്നതും അതുപോലെ കണക്കുകൂട്ടിതന്നെയാണ്. […]

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി; പൊല്ലാപ്പിലായി കോഹ്‌ലിയും(വീഡിയോ)

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി; പൊല്ലാപ്പിലായി കോഹ്‌ലിയും(വീഡിയോ)

മുബൈ: കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നടപടി നേരിടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു വീഡിയോയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വീഡിയോ. ഈ വീഡിയോ വിരാടിന് തന്നെ തലവേദനയായിരിക്കുകയാണ്. മോശം പരാമര്‍ശം നടത്തിയ ഹര്‍ദിക്കിനും കെ.എല്‍ രാഹുലിനുമെതിരെ വിരാട് വിമര്‍ശനമുന്നയിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ ഈ വീഡിയോ ചര്‍ച്ചയാകാന്‍ കാരണം. ടി.വി താരം അനുഷ […]

ലോകകപ്പ് വിജയത്തേക്കാള്‍ വലിയ നേട്ടം: വിരാട് കോഹ്‌ലി

ലോകകപ്പ് വിജയത്തേക്കാള്‍ വലിയ നേട്ടം: വിരാട് കോഹ്‌ലി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിനേക്കാള്‍ വലിയ നേട്ടമാണിതെന്നും കോലി പറഞ്ഞു. ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ടീമിലെ യുവതാരമായിരുന്നു. ആ നേട്ടത്തില്‍ മറ്റ് ടീം അംഗങ്ങള്‍ ഏറെ വികാരഭരിതാവുന്നത് ഞാന്‍ നേരില്‍ക്കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്‍ വലിയ നേട്ടമായി ഈ പരമ്പര ജയത്തെ കാണുന്നുവെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു. ടീമെന്ന നിലയില്‍ ടീം ഇന്ത്യക്ക് […]

താരങ്ങള്‍ക്ക് പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്; വിശ്രമിക്കാനല്ല; കോഹ്‌ലിയെ തള്ളി ബിസിസിഐ

താരങ്ങള്‍ക്ക് പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്; വിശ്രമിക്കാനല്ല; കോഹ്‌ലിയെ തള്ളി ബിസിസിഐ

മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യം തള്ളി ബിസിസിഐ രംഗത്ത്. ബൗളര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കോഹ്‌ലിക്കും അതാവശ്യമാണെന്ന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറഞ്ഞു. ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ വിശ്രമിക്കാനല്ല. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് ലോകകപ്പിനായി വിശ്രമം നല്കണമെന്ന് അവരോട് ആവശ്യപ്പെടാനാകില്ലെന്നും പേരു വെളിപ്പെടുത്താത്ത അംഗം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. നേരത്തേ എം.എസ്. ധോണി, രോഹിത് ശര്‍മ തുടങ്ങിയവര്‍ കോഹ്‌ലിയെ തള്ളി രംഗത്തെത്തിയിരുന്നു. നാല് ഓവര്‍ പന്ത് എറിഞ്ഞതുകൊണ്ട് […]

കോഹ്‌ലി ക്രിക്കറ്റിലെ മൊണാലിസ; ഇന്ത്യന്‍ നായകനെ മൊണാലിസയോട് ഉപമിച്ച് ഓസീസ് ഇതിഹാസം

കോഹ്‌ലി ക്രിക്കറ്റിലെ മൊണാലിസ; ഇന്ത്യന്‍ നായകനെ മൊണാലിസയോട് ഉപമിച്ച് ഓസീസ് ഇതിഹാസം

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ഛായാ ചിത്രം മൊണാലിസയോട് ഉപമിച്ച് ഓസീസ് ഇതിഹാസ താരം ഡീന്‍ ജോണ്‍സ്. മൊണാലിസയുടെ ചിത്രംപോലെ പൂര്‍ണതയുള്ള കളിയാണ് കോഹ്‌ലിയുടേതന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു. കോഹ്‌ലിയുടെ കളിയില്‍ എന്തെങ്കിലും കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നത് മൊണാലിസയുടെ ചിത്രത്തില്‍ കുറ്റം കണ്ടുപിടിക്കുന്നതുപോലെയാണ്. അതുകൊണ്ടുതന്നെ കോഹ്‌ലി കവര്‍ ഡ്രൈവ് കളിക്കുന്നതില്‍ നിന്ന് നിര്‍ബന്ധമായും എതിരാളികള്‍ തടയയിടണണെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു. കഴിഞ്ഞ പരമ്പരയില്‍ നാലു ടെസ്റ്റില്‍ നാലു സെഞ്ചുറിയാണ് […]

വിജയിക്കുമെന്ന് കരുതിയ മത്സരം കൈവിട്ടു പോയതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി കോഹ്‌ലി

വിജയിക്കുമെന്ന് കരുതിയ മത്സരം കൈവിട്ടു പോയതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി കോഹ്‌ലി

ബ്രിസ്‌ബേന്‍: ത്രില്ലടിപ്പിച്ചാണ് ആദ്യ ട്വന്റി20യില്‍ ഓസീസ് ഇന്ത്യക്കെതിരെ നാല് റണ്‍സിന് ജയം പിടിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഓസീസ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി ജയം പിടിക്കാനുള്ള അവസരങ്ങള്‍ ബ്രിസ്‌ബേനില്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഓസീസിനെതിരായ ആദ്യ ടി20 യില്‍ വഴിത്തിരിവായത് ഋഷഭ് പന്തിന്റെ വിക്കറ്റായിരുന്നെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയാമായിരുന്നെന്നും പന്തിന്റെ വിക്കറ്റ് വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഇന്നലെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. […]

1 2 3 8