കൂടത്തായി കൊലപാതകം: അന്നമ്മയെ കൊന്നത് നായയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷം ആട്ടിൻസൂപ്പിൽ കലക്കി

കൂടത്തായി കൊലപാതകം: അന്നമ്മയെ കൊന്നത് നായയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷം ആട്ടിൻസൂപ്പിൽ കലക്കി

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമർപ്പിക്കും. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം. നായയെ കൊല്ലാൻ ഉപയോഗിക്കുന്ന ഡോഗ് കിൽ വിഷം ആട്ടിൻസൂപ്പിൽ കലർത്തി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ജോളി മാത്രമാണ് കേസിൽ പ്രതി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2012 ആഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് കൂടത്തായി കൊലപാതക പരമ്പര തുടങ്ങുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് […]

കൂടത്തായി; നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൂടത്തായി; നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിൽ നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും. മഞ്ചാടിയിൽ മാത്യു വധക്കേസിലെ കുറ്റപത്രമാണ് സമർപ്പിക്കുന്നത്. മാത്യുവിന് വെള്ളത്തിലും, മദ്യത്തിലും സയനൈഡ് കലർത്തി നൽകിയാണ് കൊല നടത്തിയത്. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ മാത്യു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണം. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലർത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജോളിയുടെ ഭർത്താവായ റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും […]

കൂടത്തായി: ആൽഫൈനെ കൊന്നത് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി

കൂടത്തായി: ആൽഫൈനെ കൊന്നത് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി

കൂടത്തായി ആൽഫൈൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജോളി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. 129 പേരാണ് സാക്ഷികൾ. റോയ് തോമസിന്റെ സഹോദരൻ റോജോയാണ് കേസിലെ ഒന്നാം സാക്ഷി. ഡോക്ടർമാരും പ്രധാന സാക്ഷികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ മാധ്യമങ്ങളോട് വിശദീകരിച്ചു. ഷാജുവിനെ വിവാഹം കഴിക്കാൻ ലക്ഷ്യമിട്ടാണ് ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. പെൺകുട്ടി ബാധ്യതയാകുമെന്ന് ജോളി കരുതിയിരുന്നു. ബ്രഡിൽ സയനൈഡ് പുരട്ടി നൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ബാഗിൽ ചെറിയ ഡപ്പിയിൽ സയനൈഡ് കരുതി. ജോളി ബ്രഡിൽ വിഷം […]