അപകടക്കെണി: ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ് റോഡിലെ അനധികൃത കച്ചവടങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു

അപകടക്കെണി: ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ് റോഡിലെ അനധികൃത കച്ചവടങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു

കോട്ടയം: ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ്- ഇ.എസ്.ഐ റോഡിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്. റോഡിലേക്കിറങ്ങി കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകട ഭീഷണിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭാധികൃതര്‍ ഇടപെട്ട് കടകള്‍ ഒഴിപ്പിച്ചത്. അതേസമയം നഗരസഭാധികൃതര്‍ കടകള്‍ ഒഴിപ്പിക്കാന്‍ എത്തിയതോടെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തി. തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് നഗരസഭ അനധികൃത കടകള്‍ ഒഴിപ്പിച്ചത്. ഈ റോഡില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെട്ടിരുന്നു. അനധികൃതമായി നിര്‍മ്മിച്ച […]