കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ 70% മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍

കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ 70% മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെന്നു വെളിപ്പെടുത്തല്‍. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് സ്വകാര്യ മേഖലയിലെ വിദേശികളില്‍ 70 ശതമാനവും ഇന്റര്‍മീഡിയറ്റ്, ബിരുദ യോഗ്യതകള്‍ ഇല്ലാത്തവരാണെന്നു വെളിപ്പെടുത്തിയത്. അതിനാല്‍ തൊഴിലാളികളെ യോഗ്യതയ്ക്ക് അനുസരിച്ച് തരംതിരിച്ചുള്ള കണക്കെടുപ്പ് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ ക്വോട്ട പുനര്‍നിര്‍ണയം സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമാണ് ലക്ഷ്യം. വിദ്യാഭ്യാസം […]

കുവൈറ്റ് അന്തരീക്ഷത്തില്‍ മലിനീകരണ നിരക്ക് കുറവെന്ന്  പരിസ്ഥിതി അതോറിറ്റി

കുവൈറ്റ് അന്തരീക്ഷത്തില്‍ മലിനീകരണ നിരക്ക് കുറവെന്ന്  പരിസ്ഥിതി അതോറിറ്റി

കുവൈത്ത് സിറ്റി : രാജ്യത്ത് പരിസ്ഥിതി മലിനീകരണ നിരക്ക് കുറവാണെന്ന്  പരിസ്ഥിതി അതോറിറ്റി. കുവൈത്തിലെ അന്തരീക്ഷത്തില്‍ ഇപ്പോള്‍ ശുദ്ധവായു ആണുള്ളതെന്നും അതോറിറ്റിയിലെ പരിസ്ഥിതി ഡേറ്റാബേസ് വിഭാഗം മേധാവി നൂറ അല്‍ ബന്നായി അറിയിച്ചു. രാജ്യത്ത് അന്തരീക്ഷമലിനീകരണം നിരീക്ഷിക്കുന്നതിനായി ഒരു പ്രധാന സ്റ്റേഷനും 16 സബ് സ്റ്റേഷനുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മലിനീകരണം നിശ്ചിതതോതു മറികടക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാഹനങ്ങളില്‍നിന്നുള്ള പുകമാലിന്യം നിരീക്ഷിക്കുന്നതിനും സംവിധാനങ്ങളുണ്ട്. പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് കുവൈത്തിലെ അന്തരീക്ഷത്തില്‍ മാലിന്യത്തിന്റെ […]

കുവൈത്തില്‍ അഗ്‌നിബാധ: ഒരേ കുടുംബത്തിലെ പത്തു പേര്‍ കൊല്ലപ്പെട്ടു

കുവൈത്തില്‍ അഗ്‌നിബാധ: ഒരേ കുടുംബത്തിലെ പത്തു പേര്‍ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടുത്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ മുഴുവന്‍ പാകിസ്താനികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമാണ്. വ്യാഴാഴ്ച രാവിലെ ഫര്‍വാനിയയിലെ ബ്ലോക്ക് 2 ല്‍ ആണു അപകടം നടന്നത്. താരിഖ് എന്ന പാകിസ്താനിയുടെ വില്ലയില്‍ ആണു അപകടം ഉണ്ടായത്. കച്ചവടക്കാരനായ താരിഖും സഹോദരങ്ങളും കുടുംബവുമായി ഇവിടെ താമസിക്കുകയായിരുന്നു. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഗോഡോണിലാണു തീപിടുത്തമുണ്ടായത്. തീപിടുത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസ്സമാണു മരണ കാരണം എന്നാണു നിഗമനം. അപകട സമയത്ത് […]