എ. വിജരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍; തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍

എ. വിജരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍; തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍

തിരുവനന്തപുരം: എ. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. വൈകീട്ട് മൂന്നിന് ഇടതുമുന്നണി യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമാണ് എ. വിജയരാഘവന്‍. വൈക്കം വിശ്വന് പകരമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്നത്. അനാരോഗ്യം കാരണം ഒഴിവാക്കണമെന്ന് വൈക്കം വിശ്വം ആവശ്യപ്പെട്ടിരുന്നു. പാലോളി മുഹമ്മദ് കുട്ടി ഒഴിഞ്ഞ ശേഷം 12 വര്‍ഷമായി വൈക്കം വിശ്വനാണ് കണ്‍വീനര്‍ സ്ഥാനം വഹിച്ചുവന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വിജയരാഘവന്റെ പേര് തീരുമാനിച്ചത്. മുന്‍ […]

ഇന്ന് എല്‍ഡിഎഫ് യോഗം ചേരും; മുന്നണി വിപുലീകരണം ചര്‍ച്ചയാകും

ഇന്ന് എല്‍ഡിഎഫ് യോഗം ചേരും; മുന്നണി വിപുലീകരണം ചര്‍ച്ചയാകും

തിരുവനന്തപുരം: ഇന്ന് എല്‍ഡിഎഫ് യോഗം ചേരും. മുന്നണി വിപുലീകരണം സംബന്ധിച്ച ചര്‍ച്ചകളാവും യോഗത്തിന്റെ മുഖ്യ അജണ്ട. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് എല്‍ഡിഎഫിലേക്ക് തിരിച്ചുവരാന്‍ തടസങ്ങളില്ലെന്ന വിലയിരുത്തലാവും യോഗത്തില്‍ സിപിഐഎം സ്വീകരിക്കുക. അതേസമയം കുറിഞ്ഞി ഉദ്യാനത്തില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായേക്കും. മുന്നണി വിപുലീകരണം സംബന്ധിച്ച തീരുമാനങ്ങള്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി എടുക്കണമെന്ന തീരുമാനമുള്ളതുകൊണ്ട് ഇന്ന് വൈകീട്ട് ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നേക്കും. നിലവില്‍ യുഡിഎഫിലുള്ള വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി, മുന്നണി വിട്ട് […]

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന ജനജാഗ്രത യാത്രകള്‍ക്ക് നാളെ തുടക്കമാകും

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന ജനജാഗ്രത യാത്രകള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന ജനജാഗ്രത യാത്രകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ വൈകീട്ട് നാലിന് മഞ്ചേശ്വരത്ത് നിന്നുമാണ് ആരംഭിക്കുക. സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയും കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ തിരുവനന്തപുരത്തു നിന്നാണ് ആരംഭിക്കുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്യുക. കോടിയേരി നയിക്കുന്ന ജാഥയില്‍ സിപിഐ നേതാവ് സത്യന്‍ മൊകേരി, ജനതാദള്‍ (എസ്) നേതാവ് പി എം ജോയ്, […]

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ആദ്യഫലങ്ങള്‍ ഇടത് മുന്നണിക്ക് അനുകൂലം

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ആദ്യഫലങ്ങള്‍ ഇടത് മുന്നണിക്ക് അനുകൂലം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ ആദ്യഫലങ്ങള്‍ ഇടത് മുന്നണിക്ക് അനുകൂലം. കല്‍പറ്റ നഗരസഭയിലെ മുണ്ടേരിയും കോട്ടയം പാമ്പാടി പഞ്ചായത്തിലെ കാരക്കാമറ്റവും ഇടതുമുന്നണി നിലനിര്‍ത്തി. കാഞ്ഞിരപ്പള്ളി മാനിടംകുഴി വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം, മലപ്പുറം തിരൂര്‍ തുമരക്കാവ്, രാമന്തളി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. കണ്ണൂര്‍: രാമന്തളി പഞ്ചായത്തിലെ രാമന്തളി സെന്‍ട്രല്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്‍തുണയുള്ള ജനാരോഗ്യ സംരക്ഷണ സമിതി സ്ഥാനാര്‍ഥി കെ.പി.രാജേന്ദ്രകുമാര്‍ വിജയിച്ചു. ഭൂരിപക്ഷം 23. കോണ്‍ഗ്രസിലെ പ്രീത തെക്കെക്കൊട്ടാരത്തില്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഏഴിമല മാലിന്യപ്ലാന്റിനെതിരെയുള്ള […]

തദ്ദേശ തെരഞ്ഞെടുപ്പ്: ഫലമറിഞ്ഞ 13ല്‍ ഒമ്പതും എല്‍ഡിഎഫിന്; കൊല്ലം കോര്‍പ്പറേഷന്‍ തേവള്ളി ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി

തദ്ദേശ തെരഞ്ഞെടുപ്പ്: ഫലമറിഞ്ഞ 13ല്‍ ഒമ്പതും എല്‍ഡിഎഫിന്; കൊല്ലം കോര്‍പ്പറേഷന്‍ തേവള്ളി ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഫലമറിഞ്ഞ 13 വാര്‍ഡുകളില്‍ ഒമ്പതും എല്‍ഡിഎഫിനാണ് ലഭിച്ചത്. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും, ഒരിടത്ത് ബിജെപിയും മറ്റൊരിടത്ത് കേരള കോണ്‍ഗ്രസുമാണ് വിജയിച്ചത്. 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫിനെ കൈവിട്ടപ്പോള്‍ മറ്റ് രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍, എല്‍ഡിഎഫിലെ സി വികാസ്, […]

മുഖ്യമന്ത്രിക്കെതിരായ സിപിഐയുടെ വിമര്‍ശനത്തിനിടെ ഇന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി

മുഖ്യമന്ത്രിക്കെതിരായ സിപിഐയുടെ വിമര്‍ശനത്തിനിടെ ഇന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി

തിരുവനന്തപുരം: ഇന്ന് എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരും. നോട്ട് പിന്‍വലിച്ചത് മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, കെ.എസ്.ആര്‍.ടി.സി പ്രശ്‌നം, റേഷനരി വിതരണത്തിലെ അപാകത തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. അതേസമയം മുഖ്യമന്ത്രിക്കെതിരായി സിപിഐ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിനിടെ ചേരുന്ന ഇന്നത്തെ യോഗം നിര്‍ണായകമാകും. പിണറായി മുണ്ടുടുത്ത മോദിയെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ലെന്നും വകുപ്പുകള്‍ അടക്കിഭരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്. എ.കെ.ജി സെന്ററില്‍ രാവിലെ 9.30നാണ് യോഗം. നോട്ട് പ്രതിസന്ധി കാരണം […]

നോട്ട് അസാധുവാക്കല്‍: കേന്ദ്രത്തിനെതിരെ പ്രതിഷേധച്ചങ്ങല തീര്‍ത്ത് എല്‍ഡിഎഫ്‌ ; രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ അണിനിരന്നത് ലക്ഷങ്ങള്‍

നോട്ട് അസാധുവാക്കല്‍: കേന്ദ്രത്തിനെതിരെ പ്രതിഷേധച്ചങ്ങല തീര്‍ത്ത് എല്‍ഡിഎഫ്‌ ; രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ അണിനിരന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. ഏതാണ്ട് 700 കിലോമീറ്റര്‍ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല. മന്ത്രിമാരും എംഎല്‍എമാരും വിവധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനു മുന്നില്‍ മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരും രാജ്ഭവനു മുന്നില്‍ അണിനിരന്നു. […]

നോട്ട് പ്രതിസന്ധി: എല്‍ഡിഎഫിന്റെ മനുഷ്യചങ്ങല ഇന്ന്

നോട്ട് പ്രതിസന്ധി: എല്‍ഡിഎഫിന്റെ മനുഷ്യചങ്ങല ഇന്ന്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്.  വൈകീട്ട് അഞ്ചിന് ദേശീയപാതയുടെ ഇടതുവശത്താണ് ചങ്ങല തീര്‍ക്കുന്നത്. പങ്കെടുക്കുന്നവര്‍ വൈകീട്ട് നാലിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലത്തെും. അഞ്ചിന് പ്രതിജ്ഞ ചൊല്ലും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍, […]

നാളെ എല്‍ ഡി എഫിന്റെ മനുഷ്യച്ചങ്ങല

നാളെ എല്‍ ഡി എഫിന്റെ മനുഷ്യച്ചങ്ങല

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെതിരെ നാളെ എല്‍ ഡി എഫിന്റെ മനുഷ്യച്ചങ്ങല. നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണമേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്ത് രാജ്ഭവന്‍ മുതല്‍ കാസര്‍കോട് വരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. കലാസാംസ്‌കാരിക കായിക പ്രതിഭകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. എല്‍ഡിഎഫുമായി സഹകരിക്കുന്ന ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍ ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ട്ടികളും മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് […]

നോട്ട് പ്രതിസന്ധി: എല്‍ഡിഎഫ് മനുഷ്യ ചങ്ങല ഈ മാസം 29ന്

നോട്ട് പ്രതിസന്ധി: എല്‍ഡിഎഫ് മനുഷ്യ ചങ്ങല ഈ മാസം 29ന്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ സമരം ശക്തമാക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 29ന് മനുഷ്യ ചങ്ങല സംഘടിപ്പിക്കും. കെഎസ്ആര്‍ടിയിയിലെ സാമ്പത്തിക പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ ഉടന്‍ കൈകൊള്ളണമെന്നും എല്‍ഡിഎഫ് യോഗം നിര്‍ദേശം നല്‍കി. ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ വിഷയത്തില്‍ യോഗം പ്രമേയം പാസാക്കി.

1 2 3 7