ലുലുമാള്‍ അരമണിക്കൂര്‍കൊണ്ട് കാണിക്കാമോ?: മുഖ്യമന്ത്രിയോട് വാക്ക് പാലിച്ച് യൂസഫലി

ലുലുമാള്‍ അരമണിക്കൂര്‍കൊണ്ട് കാണിക്കാമോ?: മുഖ്യമന്ത്രിയോട് വാക്ക് പാലിച്ച് യൂസഫലി

കൊച്ചി: ദോഹ ബാങ്ക് കേരള ബ്രാഞ്ച് ലുലുമാളില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ക്ഷണപ്രകാരം മാള്‍ ചുറ്റി കണ്ടു. എം.എ.യൂസഫലി ഡ്രൈവ് ചെയ്ത ബഗ്ഗിയിലാണ് മുഖ്യമന്ത്രിയും സംഘവും കയറിയത്. മാളിന്റെ കിഴക്കെ അറ്റത്തുള്ള ഭാഗത്തായിരുന്നു ദോഹ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങ്. അര മണിക്കൂറോളം മാള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയെ വിവിധ ഷോറുമുകളും, ഗെയിം ഏരിയ, ഫുഡ് കോര്‍ട്ട് എന്നിവ യൂസഫലി കാണിച്ചു കൊടുത്തു. ഫുഡ് കോര്‍ട്ടില്‍ ഒരു മിഠായി കടയ്ക്കു […]

ലുലു മാള്‍ തിരുവനന്തപുരത്തും; മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

ലുലു മാള്‍ തിരുവനന്തപുരത്തും; മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

2000 കോടി രൂപയുടെ നിര്‍മ്മാണ പദ്ധതിക്കാണ് ലുലുഗ്രൂപ്പ് ഒരുങ്ങുന്നത്. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് ലുലുമാള്‍ പണിതുയര്‍ത്തുക. തിരുവനന്തപുരം: കൊച്ചിക്ക് പിന്നാലെ തലസ്ഥാനത്തേക്കും ലുലു ഷോപ്പിംഗ് മാള്‍ എത്തുന്നു. തിരുവനന്തപുരത്ത് ആക്കുളത്താണ് ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം ആരംഭിക്കുന്നത്. 2000 കോടി രൂപയുടെ നിര്‍മ്മാണ പദ്ധതിക്കാണ് ലുലുഗ്രൂപ്പ് ഒരുങ്ങുന്നത്. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് ലുലുമാള്‍ പണിതുയര്‍ത്തുക. സ്വകാര്യമേഖലയില്‍ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് 2000 കോടി രൂപയുടെ ലുലുഗ്രൂപ്പ് നിക്ഷേപം. ഈ മാസം […]

ലുലു മാള്‍ സോച്ചില്‍ റെഡ് ഡോട്ട് വില്‍പ്പന

ലുലു മാള്‍ സോച്ചില്‍ റെഡ് ഡോട്ട് വില്‍പ്പന

കൊച്ചി: എത്‌നിക് വസ്ത്ര ബ്രാന്‍ഡുകളില്‍ മുന്‍നിരയിലുള്ള സോച്ച്, ലുലു മാളിലെ സ്റ്റോറില്‍ റെഡ് ഡോട്ട് വില്‍പന ആരംഭിച്ചു. ജൂലൈ 25 വരെയാണ് വില്‍പ്പന. മനോഹരമായ സാരികള്‍, സല്‍വാര്‍ കമ്മീസുകള്‍, കുര്‍ത്തകള്‍, കുര്‍ത്തി സ്യൂട്ടുകള്‍, റെഡിമെയ്ഡ് കോക്ടെയില്‍ ബ്ലൗസ്, ട്യൂനിക്‌സ്, ബോട്ടം തുടങ്ങിയ വനിതകള്‍ക്കായുള്ള വസ്ത്രങ്ങളുടെ വന്‍ ശ്രേണിയാണ് വന്‍ വിലക്കുറവില്‍ ലഭ്യമാകുക. വസ്ത്രങ്ങളുടെ നിലവിലുള്ള ശേഖരത്തിന് പുറമേ പുതിയ ഡിസൈനുകളും ചുരുങ്ങിയ കാലത്തേക്കുള്ള ഈ വില്‍പ്പനയില്‍ ലഭ്യമാകും. ബെസ്റ്റ് സെല്ലറുകളായ അയിന, ബ്ലിസ്, ഐവി, സിയ, ഇറ, […]