അടിതടവുകള്‍ പയറ്റി മമ്മൂട്ടി; ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി മാമാങ്കം ടീസര്‍

അടിതടവുകള്‍ പയറ്റി മമ്മൂട്ടി; ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി മാമാങ്കം ടീസര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തി പോസ്റ്ററുകളും മറ്റും നേരത്തെ തന്നെ വൈറലായിരുന്നു. ഒരു മിനിട്ട് മുപ്പത് സെക്കന്റുള്ള ടീസറാണ് പുറത്തെത്തിയത്. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്തെത്തിയിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് പിള്ളയുടേതാണ് ഛായാഗ്രഹണം. റഫീഖ് […]

മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നു; നായിക നയൻതാര: അണിയറയിൽ വമ്പൻ തമിഴ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നു; നായിക നയൻതാര: അണിയറയിൽ വമ്പൻ തമിഴ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. മമ്മൂട്ടിയോടൊപ്പം വിജയ് സേതുപതിയും നയൻ താരയും അഭിനയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മമ്മൂട്ടിയുടെ വില്ലനായാണ് വിജയ് സേതുപതി അഭിനയിക്കുകയെന്നാണ് വിവരം. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. നവാഗതനായ വിപിന്‍ ആണ് സംവിധാനം. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റി എത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സംഭവം സത്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ജയറാമിനൊപ്പം ‘മാര്‍ക്കോണി […]

മമ്മൂട്ടിക്കും പേരൻപിനും പുരസ്കാരം നൽകിയില്ല; തനിക്കു വിദ്വേഷ സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് ജൂറി അധ്യക്ഷൻ: മാപ്പു ചോദിച്ച് മമ്മൂട്ടി

മമ്മൂട്ടിക്കും പേരൻപിനും പുരസ്കാരം നൽകിയില്ല; തനിക്കു വിദ്വേഷ സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് ജൂറി അധ്യക്ഷൻ: മാപ്പു ചോദിച്ച് മമ്മൂട്ടി

ദേശീയ ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. അർഹരായവർക്ക് പുരസ്കാരങ്ങൾ നൽകിയില്ലെന്നും അനർഹർക്കാണ് പുരസ്കാരങ്ങൾ നൽകിയതെന്നുമുള്ള ആരോപണങ്ങൾ ശക്തമാണ്. ഇതിനിടെ മമ്മൂട്ടിക്കും പേരൻപിനും പുരസ്കാരം നൽകിയില്ലെന്ന കാരണത്താൽ തനിക്ക് വിദ്വേഷ സന്ദേശങ്ങൾ വരുന്നുണ്ടെന്ന ജൂറി അദ്ധ്യക്ഷനും സംവിധായകനുമായ രാഹുൽ രവൈലിൻ്റെ വെളിപ്പെടുത്തൽ മലയാളികൾക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു രവൈലിൻ്റെ അറിയിപ്പ്. മമ്മൂട്ടിയ്ക്കുള്ള സന്ദേശം എന്ന നിലയിലായിരുന്നു രവൈലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മിസ്റ്റർ മമ്മൂട്ടി, നിങ്ങളുടെ ആരാധകരിൽ നിന്നും, അല്ലെങ്കിൽ ആരാധക്കൂട്ടം എന്ന് വിളിക്കപ്പെടുന്നവരിൽ നിന്നും ഒട്ടേറെ വിദ്വേഷ മെയിലുകൾ […]

മാമാങ്കത്തിന്റെ സെക്കൻഡ് പോസ്റ്റർ പുറത്ത്; നായികയും തോഴിമാരും സോഷ്യൽ മീഡിയയിൽ വൈറൽ

മാമാങ്കത്തിന്റെ സെക്കൻഡ് പോസ്റ്റർ പുറത്ത്; നായികയും തോഴിമാരും സോഷ്യൽ മീഡിയയിൽ വൈറൽ

മമ്മൂട്ടിച്ചിത്രം ‘മാമാങ്ക’ത്തിൻ്റെ സെക്കൻഡ് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. നായികയുടെ ലുക്കാണ് സെക്കൻഡ് പോസ്റ്ററിലുള്ളത്. മാമാങ്കത്തില്‍ നായികയായിട്ടെത്തുന്ന പ്രാചി തെഹ്‌ലൻ ആണ് പോസ്റ്ററിലുള്ളത്. പ്രാചിയ്ക്ക് ചുറ്റും തോഴിമാരും പോസ്റ്ററിലുണ്ട്. നവ മാധ്യമങ്ങളിലൂടെ പോസ്റ്റർ വൈറലാവുകയാണ്. സിനിമയുടേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു ആദ്യ പോസ്റ്ററിൽ ഉണ്ടായിരുന്നത്.

ഉണ്ട’യുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

ഉണ്ട’യുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ‘ഉണ്ട’യുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പ്രധാനമായും ഛത്തീസ്ഗഡിലെ ചിത്രീകരണവുമായി ബന്ധപ്പെട്ട വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഗുഡ്‌വിൽ എൻ്റർടൈന്മെൻ്റ്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. രണ്ടര മിനിറ്റോളമാണ് വീഡിയോയുടെ ദൈർഘ്യം. ചിത്രീകരണ സമയത്തെ തമാശകളും ലൊക്കേഷൻ കാഴ്ചകളും ഉൾക്കൊള്ളിച്ചിരിക്കുന്ന വീഡിയോയിൽ ആർട്ട് വിഭാഗത്തിൻ്റെ സംഭാവനകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉണ്ട’. […]

‘ഉണ്ട’യിലെ വില്ലനാര്? തിരക്കഥാകൃത്ത് ഹർഷാദ് പറയുന്നു

‘ഉണ്ട’യിലെ വില്ലനാര്? തിരക്കഥാകൃത്ത് ഹർഷാദ് പറയുന്നു

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ഉണ്ട’യ്ക്ക് പ്രേരണയായ സംഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് ഹർഷാദ്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കെ ഫേ്‌സ്ബുക്കിലൂടെയാണ് എഴുത്തുകാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.’ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തിൽ’ എന്ന തലക്കെട്ടിൽ 2014 ൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തയാണ് ഉണ്ടയ്ക്ക് ആധാരമായതെന്ന് ഹർഷാദ് പറയുന്നു. ചിത്രത്തിലെ വില്ലനാരെന്ന കാര്യവും ഹർഷാദ് പങ്കുവെയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണാ പത്രവാർത്ത. ‘ചത്തിസ്ഗഡിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തിൽ. ‘ 2014 ലെ […]

‘സാര്‍ ഞാനും കൂടെ നിന്നോട്ടെ’; ആ നിൽപ് ചരിത്രമായി; താൻ സിനിമയിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

‘സാര്‍ ഞാനും കൂടെ നിന്നോട്ടെ’; ആ നിൽപ് ചരിത്രമായി; താൻ സിനിമയിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

കെഎസ് സേതുമാധവൻ്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. വളരെ അവിചാരിതമായിരുന്നു തൻ്റെ സിനിമാ പ്രവേശനമെന്ന് മമ്മൂട്ടി മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്ങനെയാണ് താൻ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലേക്കെത്തിയതെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. “അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. […]

മമ്മൂട്ടിയെ വൈഎസ്ആറാക്കിയ സംവിധായകനൊപ്പം തെലുങ്കില്‍ രണ്ടാമങ്കത്തിനൊരുങ്ങി ദുല്‍ഖര്‍

മമ്മൂട്ടിയെ വൈഎസ്ആറാക്കിയ സംവിധായകനൊപ്പം തെലുങ്കില്‍ രണ്ടാമങ്കത്തിനൊരുങ്ങി ദുല്‍ഖര്‍

ഹൈദരാബാദ്: അച്ഛന്റെ സംവിധായകനൊപ്പം ഇപ്പോളിതാ ദുല്‍ഖര്‍ സല്‍മാനും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു എന്നാണ് വിവരം. മഹി ദുല്‍ഖറിനോട് കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാകും ഇത്. നാഗ് അശ്വിന്‍ സംവിധാനത്തില്‍ വന്‍വിജയം നേടിയ ചെയ്ത മഹാനടിയായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ തെലുങ്ക് ചിത്രം. ഇതില്‍ തമിഴ് നടിയായിരുന്ന സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേഷനായിട്ടായിരുന്നു ദുല്‍ഖര്‍ വേഷമിട്ടത്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ കീര്‍ത്തി […]

മമ്മൂട്ടി, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നവന്‍; കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനത്തിന് ചീത്തവിളികളുമായി ആരാധകര്‍

മമ്മൂട്ടി, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നവന്‍; കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനത്തിന് ചീത്തവിളികളുമായി ആരാധകര്‍

മലപ്പുറം: ഫെയ്‌സ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ഫാന്‍സുകാരുടെ ചീത്തവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിയ്ക്ക് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം നടക്കുന്നത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഫെസ്ബുക്കില്‍ ഒരുപോസ്റ്റ് ഇട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് വ്യക്തമാക്കി. നൗഷാദിന്റെ കുറിപ്പ് […]

അമുദവനെയും പാപ്പയെയും കാണാന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ തിയേറ്ററിലെത്തി; അവരെ കാണാന്‍ മമ്മൂട്ടി എത്തി

അമുദവനെയും പാപ്പയെയും കാണാന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ തിയേറ്ററിലെത്തി; അവരെ കാണാന്‍ മമ്മൂട്ടി എത്തി

കൊച്ചി: റാം ഒരുക്കിയ തമിഴ് ചിത്രം ‘പേരന്‍പി’ന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമുദവനായി അഭിനയിച്ച മമ്മൂട്ടിയെയും പാപ്പ എന്ന കഥാപാത്രം ചെയ്ത സാധനയെയും സിനിമാ പ്രേമികള്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി കവിത തിയേറ്ററില്‍ ഭിന്നശേഷിക്കാരായ അമ്പതോളം കുട്ടികളാണ് സിനിമ കാണാനെത്തിയത്. അവരെ കാണാന്‍ മമ്മൂട്ടിയും സാധനയും തിയേറ്ററില്‍ എത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിക്കുള്ള ഷോ കഴിഞ്ഞ് അഞ്ചരയോടെ പുറത്തേക്കിറങ്ങിയ കുട്ടികളെ തേടിയായിരുന്നു മമ്മൂട്ടിയുടെ വരവ്. സംവിധായകന്‍ റാമും ഒപ്പമുണ്ടായി. മധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. […]

1 2 3 6