ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; അട്ടപ്പാടി മധുവിന്റെ മരണത്തില്‍ രോഷാകുലനായി മമ്മൂട്ടി

ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; അട്ടപ്പാടി മധുവിന്റെ മരണത്തില്‍ രോഷാകുലനായി മമ്മൂട്ടി

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണെന്നും മമ്മൂട്ടി പറഞ്ഞു. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍: മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം […]

കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള ചിത്രമായിരുന്നു അത്; നിര്‍മ്മാതാക്കള്‍ പ്രതിഫലം തരാന്‍ പോലും മടിച്ചു, അതിന്റെ കാരണവും അറിയാം; മനസ്സ് തുറന്ന് മമ്മൂട്ടി

കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള ചിത്രമായിരുന്നു അത്; നിര്‍മ്മാതാക്കള്‍ പ്രതിഫലം തരാന്‍ പോലും മടിച്ചു, അതിന്റെ കാരണവും അറിയാം; മനസ്സ് തുറന്ന് മമ്മൂട്ടി

കരിയറില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സമയത്താണ് മമ്മൂട്ടി ന്യൂഡല്‍ഹിയില്‍ അഭിനയിക്കുന്നത്. 1987ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ന്യൂഡല്‍ഹി എന്ന ചിത്രം പരാജയപ്പെട്ടാല്‍ മമ്മൂട്ടിയെ മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന് വരെ അക്കാലത്ത് സിനിമാക്കാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. പക്ഷേ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ന്യൂഡല്‍ഹിയുടെ വിജയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ന്യൂഡല്‍ഹി. ജോഷി സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തുമായി 250 ദിവസത്തിലധികം പ്രദര്‍ശനം നടത്തി. അതോടെ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് വിമര്‍ശിച്ചവരെ കാട്ടികൊടുക്കാനുള്ള അവസരമായിരുന്നു […]

‘പുത്തന്‍ പണ’ത്തില്‍ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി

‘പുത്തന്‍ പണ’ത്തില്‍ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് പുത്തന്‍ പണം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. നിത്യാനന്ദ ഷേണായി എന്നാണ് കഥാപാത്രത്തിന്റെ പേര്. മദ്ധ്യവയസ്‌കനായ കാസര്‍ഗോഡ് കുമ്പള സ്വദേശിയുടെ വേഷമാണിതില്‍ മെഗാസ്റ്റാറിന്. ചിത്രത്തില്‍ കാസര്‍ഗോസ് സ്റ്റൈലിലായിരിക്കും താരത്തിന്റെ സംഭാഷണം. കള്ളപ്പണത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ പുതുമുഖമായ ബാലതാരം മാസ്റ്റര്‍ സുരാജും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. കൊച്ചി, കാസര്‍ഗോഡ്, രാമേശ്വരം, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. മാമുക്കോയ, സിദ്ധിഖ്, സായികുമാര്‍, രഞ്ജി പണിക്കര്‍, ഹാരീഷ് കണാരന്‍, അബു […]

മമ്മൂക്കയ്ക്ക് ആരാധകരുടെ പിറന്നാള്‍ സമ്മാനം; ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുത്തു

മമ്മൂക്കയ്ക്ക് ആരാധകരുടെ പിറന്നാള്‍ സമ്മാനം; ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുത്തു

മമ്മൂട്ടിയുടെ അറുപത്തിയഞ്ചാം ജന്മദിനത്തില്‍ പ്രിയതാരത്തിന് വേറിട്ട സമ്മാനമൊരുക്കി മാതൃകയാവുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവാസി ഘടകം. അടിമാലി ബേബിയാര്‍ ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുത്തുകൊണ്ടാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ ജിസിസി ഘടകം മാതൃക ഒരുക്കിയത്. രണ്ട് ലക്ഷം രൂപ ആദ്യഗഡുവായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയ്ക്ക് കൈമാറിക്കൊണ്ട് വാഗ്ദാന പത്രവും പുറത്തിറക്കിയിട്ടുണ്ട്. എളിയ ആരാധകരുടെ ജന്മദിന സമ്മാനമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കുടി ദത്തെടുക്കാനുള്ള ആദ്യഗഡുവും വാഗ്ദാനപത്രവും സംഘടന കൈമാറിയിരിക്കുന്നത്. സമ്മാനം സ്വീകരിച്ചുകൊണ്ട് വാഗ്ദാന […]

വെടിക്കെട്ട് അപകടം; പരുക്കേറ്റവര്‍ക്ക് സഹായവുമായി മമ്മൂട്ടി

വെടിക്കെട്ട് അപകടം; പരുക്കേറ്റവര്‍ക്ക് സഹായവുമായി മമ്മൂട്ടി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. അപകടത്തില്‍ പൊള്ളലേറ്റവര്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്ഥാപനത്തില്‍ നിന്നും മരുന്നുകള്‍ സൗജന്യമായി എത്തിക്കുമെന്ന് താരം അറിയിച്ചു. കമ്പനിയിലെ ജീവനക്കാര്‍ മരുന്നുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും മരുന്നുകള്‍ സൗജന്യമായി ലഭിക്കുമെന്നും മമ്മൂട്ടി അറിയിച്ചു. ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം ഏറെ ഹൃദയം തകര്‍ക്കുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മമ്മൂട്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും ഇത്തരത്തിലുള്ള […]