മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

പാലായിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ബാങ്ക്വറ്റ് ഹാളിൽ നടന്ന. ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല. തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ദിനേശ് മേനോനെതിരെ വക്കീൽ നോട്ടീസ് അയച്ചതായും മന്ത്രിയാകാൻ തനിക്ക് താൽപ്പര്യമില്ലെന്നും സത്യപ്രതിജ്ഞക്കു ശേഷം മാണി സി കാപ്പൻ മാധ്യമ പ്രവർത്തകരോട് […]

പാലായിൽ എല്ലാ ബൂത്തുകളും ചുവപ്പണിയുന്നു; നിലവിലെ ലീഡ് നില

പാലായിൽ എല്ലാ ബൂത്തുകളും ചുവപ്പണിയുന്നു; നിലവിലെ ലീഡ് നില

പാലാ ഉപതെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും എൽഡിഎഫിന് വൻ മുന്നേറ്റം. യുഡിഎഫിന്റെ കോട്ടയായിരുന്ന രാമപുരം, കടനാട് ഭരണങ്ങാനം എന്നീ ബൂത്തുകളിലും യുഡിഎഫ് കൂപ്പുകുത്തുന്ന കാഴ്ച്ചയ്ക്കാണ് പാല സാക്ഷ്യം വഹിക്കുന്നത്. എൽഡിഎഫിന്റെ മാണി സി കാപ്പൻ 4214 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന് 19700 വോട്ടുകളും, എൽഡിഎഫിന് 23857 വോട്ടുകളും, ബിജെപിക്ക് 6820 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.

മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു; എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പ്

മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു; എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പ്

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു. എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പാണ് കാണുന്നത്. 4236 ആണ് മാണി സി കാപ്പന്റെ ലീഡ്. നിലവിലെ ലീഡ് നില – യുഡിഎഫ്- 22540 എൽഡിഎഫ്- 26776 ബിജെപി- 8310 എട്ട് ബൂത്തുകളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കഴിഞ്ഞത്. മുത്തോലി പഞ്ചായത്തിലെ വോട്ടാണ് ഇനി എണ്ണാൻ ഉള്ളത്. ഇവിടെ ലഭിക്കുന്ന വോട്ടുകളുടെ കണക്ക് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും. മുത്തോലി പഞ്ചായത്തിൽ യുഡിഎഫിന് […]

പാലാ ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പന്റെ പേര് ഇന്ന് പ്രഖ്യാപിക്കും

പാലാ ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പന്റെ പേര് ഇന്ന് പ്രഖ്യാപിക്കും

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി.സി.കാപ്പന്റെ പേര് ഇന്നു പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സി.പി.ഐ.എം, സി.പി.ഐ, എൻ.സി.പി നേതൃയോഗങ്ങളും ഇന്ന് തിരുവനന്തപുരത്തു നടക്കും. എ.കെ.ജി സെന്ററിൽ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം അടുത്തമാസം 23നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പി തന്നെ മൽസരിക്കുമെന്നാണ് ഇടതുനേതാക്കൾ നൽകുന്ന സൂചന. എത്രയുംവേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണരംഗത്ത് സജീവമാകാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കേരളാ കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇതുവഴി […]

പാലായില്‍ കുഞ്ഞുമാണിയോ കാപ്പന്‍ മാണിയോ…

പാലായില്‍ കുഞ്ഞുമാണിയോ കാപ്പന്‍ മാണിയോ…

പാലായുടെ മറ്റൊരു പ്രത്യേകത മാണിമാരുടെ മത്സരമാണന്നുള്ളതാണ്.  2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5299 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി എന്‍സിപിയിലെ മാണി സി കാപ്പനെ കെ.എം മാണി പരാജയപ്പെടുത്തിയത്.  തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ ദീപു മറ്റപ്പള്ളി കോട്ടയം: കേരളത്തിന്റെ എല്ലാ ശ്രദ്ധാകേന്ദ്രങ്ങളും പാലായിലേക്കാണ്. കാരണം മറ്റൊന്നുമല്ല, റെക്കോര്‍ഡുകളുടെ പ്രിയ തോഴന്‍ കരിങ്ങോഴക്കല്‍ മാണി, കേരളത്തിന്റെ മാണി സര്‍ ഇത്തവണ കരകയറുമോയെന്ന് അറിയാന്‍. ബാര്‍ കോഴയില്‍ മുങ്ങികുളിച്ച് മന്ത്രിസ്ഥാനം വലിച്ചെറിയേണ്ടി വന്ന മാണിക്ക് ഇത്തവണ റെക്കോര്‍ഡുകള്‍ […]