വാക്കിന്റെ ദുര്‍ഗന്ധം നാടിനെ മുഴുവന്‍ നാണം കെടുത്തുന്നു;’മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയും’; മണിക്കെതിരെ മഞ്ജു വാര്യര്‍

വാക്കിന്റെ ദുര്‍ഗന്ധം നാടിനെ മുഴുവന്‍ നാണം കെടുത്തുന്നു;’മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയും’; മണിക്കെതിരെ മഞ്ജു വാര്യര്‍

മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപഹസിച്ച വൈദ്യുതി മന്ത്രി എം. എം. മണിക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി നടി മഞ്ജു വാര്യര്‍ രംഗത്ത്. സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന്‍ ശ്രമിക്കുന്ന എല്ലാ […]

അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കിയശേഷം മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങള്‍ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്?; മൊട്ടിനെ കെവെള്ളയിലിട്ട് ഞെരിച്ചശേഷം പൂക്കളെക്കുറിച്ച് സംസാരിക്കരുത്: മഞ്ജുവാര്യര്‍

അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കിയശേഷം മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങള്‍ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്?; മൊട്ടിനെ കെവെള്ളയിലിട്ട് ഞെരിച്ചശേഷം പൂക്കളെക്കുറിച്ച് സംസാരിക്കരുത്: മഞ്ജുവാര്യര്‍

പ്രിയപ്പെട്ട ഒരു നടിക്കുണ്ടായ മുറിവിന്റെ വേദന മായും മുമ്പ് ബാല്യത്തിന്റെ നിലവിളികള്‍ തുടരെ ഉയരുന്നതിന്റെ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് നടി മഞ്ജു വാര്യര്‍ വനിതാ ദിനത്തില്‍ കുറിച്ച പോസ്റ്റ് ശ്രേദ്ധേയമാകുന്നു. ഒരു ദിനത്തില്‍ മാത്രം ഓര്‍മ്മിക്കപ്പെടേണ്ടതല്ല സ്ത്രീ. ചില വിഷയങ്ങളെക്കുറിച്ച് എഴുതേണ്ടി വരുമ്പോള്‍ കൈ വിറയക്കാറുണ്ട് എന്ന മുഖവുരയോടെയാണ് പോസറ്റ് തുടങ്ങുന്നത്. മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ചില വിഷയങ്ങളെക്കുറിച്ച് എഴുതേണ്ടിവരുമ്പോള്‍ വിരലുകളും വാക്കുകളും വിറയ്ക്കാറുണ്ട്. ഇപ്പോള്‍ അത് അനുഭവിക്കുന്നു. ഇന്നത്തെദിവസത്തെക്കുറിച്ച് പറയുന്നില്ല. ഒറ്റദിവസംമാത്രം ഓര്‍മിക്കപ്പെടേണ്ടവളല്ലല്ലോ സ്ത്രീ. പക്ഷേ ഇന്ന് […]

സ്ത്രീയുടെ സൗന്ദര്യം അവളുടെ സ്വഭാവമാണ്: മഞ്ജു വാര്യര്‍

സ്ത്രീയുടെ സൗന്ദര്യം അവളുടെ സ്വഭാവമാണ്: മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ അതിസുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യന്‍ സുന്ദരികളായ ശ്രീയ ശരണും തമന്നയും. നായികമാര്‍ക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ല എന്ന മഞ്ജുവിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് ശ്രീയയും തമന്നയും മഞ്ജുവിനെ പ്രശംസിച്ചത്. സ്ത്രീ സൗന്ദര്യമെന്ന വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ അഭിപ്രായവും അനുഭവവുമാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ സംസാരിച്ച് തുടങ്ങിയത്. സൗന്ദര്യം സിനിമയിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ചതിനെപ്പറ്റിയാണ് മഞ്ജു പറഞ്ഞത്. ‘പരസ്യത്തിന് വേണ്ടി തെലുങ്ക്, തമിഴ്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള […]

നിങ്ങള്‍ സ്പര്‍ശിച്ചത് എന്റെ ഹൃദയത്തിലാണ്: ഫെയ്‌സ്ബുക്ക് പേജിലെ ലൈക് 30 ലക്ഷം കടന്നതിന്റെ സന്തോഷത്തില്‍ മഞ്ജു

നിങ്ങള്‍ സ്പര്‍ശിച്ചത് എന്റെ ഹൃദയത്തിലാണ്: ഫെയ്‌സ്ബുക്ക് പേജിലെ ലൈക് 30 ലക്ഷം കടന്നതിന്റെ സന്തോഷത്തില്‍ മഞ്ജു

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കലാജീവിതത്തിലേക്കു മടങ്ങിവന്ന മഞ്ജുവിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സമൂഹമാധ്യമത്തില്‍ ലഭിക്കുന്ന പിന്തുണയുടെ കാര്യത്തില്‍ മറ്റു പല താരങ്ങളെക്കാളും മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം. ഇപ്പോഴിതാ മുപ്പതുലക്ഷവും കടന്ന് മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ലൈക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. തനിക്കു ലഭിക്കുന്ന സ്‌നേഹത്തിനും സാന്ത്വനത്തിനുമെല്ലാം നന്ദിയറിയിച്ച് ഒരു കുറിപ്പും മഞ്ജു പോസ്റ്റ് ചെയ്തു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ഫെയ്‌സ്ബുക്കിലെ ഒരു ആഹ്ലാദദിനത്തിന്റെ മധുരം പങ്കുവയ്ക്കുകയാണ്. ഈ പേജിന്റെ ലൈക്കുകള്‍ 30ലക്ഷം കടന്ന ദിവസമാണിന്ന്. മൂന്നുദശലക്ഷം എന്ന സംഖ്യയിലേക്ക് […]

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്; എന്നേക്കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലേ?: മഞ്ജു

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്; എന്നേക്കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലേ?: മഞ്ജു

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം. സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവുപോലും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതല്ല’. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ വാക്കുകളാണിത്. നടി അമലയുമൊത്ത് അഭിനയിക്കുന്ന ‘കെയര്‍ ഓഫ് സൈറ ബാനു’ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടിയുള്ള അഭിമുഖത്തിലാണ് മഞ്ജു മനസ്സുതുറന്നത്. മഞ്ജുവിന്റെ വാക്കുകള്‍: പഴയ സിനിമകള്‍ കാണുമ്പോള്‍ അഭിനയിക്കാതിരുന്ന കാലത്തേക്ക് ഓര്‍ക്കുമ്പോള്‍ നഷ്ടം തോന്നാറില്ല. ഇത്രയും കാലം വെറുതെ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നത്. അഭിനയിക്കാതിരുന്ന സമയത്തും […]

പതിനാല് വര്‍ഷം കൂടെ കിടന്നവന്‍ തോളോട് തോള്‍ ചേര്‍ന്ന കൂട്ടുകാരിയെ കെട്ടുമ്പോള്‍ തൊട്ടപ്പുറം ഉദരത്തില്‍ പേറിയ പൈതല്‍ നിറഞ്ഞു ചിരിക്കുന്നു; മഞ്ജുവിനെക്കുറിച്ചുള്ള റംസീനയുടെ കുറിപ്പ് വൈറല്‍

പതിനാല് വര്‍ഷം കൂടെ കിടന്നവന്‍ തോളോട് തോള്‍ ചേര്‍ന്ന കൂട്ടുകാരിയെ കെട്ടുമ്പോള്‍ തൊട്ടപ്പുറം ഉദരത്തില്‍ പേറിയ പൈതല്‍ നിറഞ്ഞു ചിരിക്കുന്നു; മഞ്ജുവിനെക്കുറിച്ചുള്ള റംസീനയുടെ കുറിപ്പ് വൈറല്‍

ദിലീപ്-കാവ്യാ മാധവന്‍ വിവാഹ പശ്ചാത്തലത്തില്‍ മഞ്ജുവിനെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന റംസീന നരിക്കുനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. സിനിമാ ലോകത്തെ കെട്ടലും പിരിയലും ആഘോഷമാക്കുക എന്നത് മലയാളിക്ക് ബാധിച്ച മരുന്നില്ലാത്ത മാറാരോഗമാണെന്ന് പറയുന്ന പോസ്റ്റില്‍ സിനിമാ ലോകത്തിനപ്പുറം സ്വന്തം ജീവിതം അടയാളപ്പെടുത്തിയ പെണ്ണെന്നാണ് മഞ്ജുവിനെ റംസീന വിശേഷിപ്പിക്കുന്നത്. റംസീനയുടെ കുറിപ്പ് വായിക്കാം: സിനിമാ ലോകത്തെ കെട്ടലും , പിരിയലും , പേറും , കുളിയും ആഘോഷിക്കുക എന്നത് മലയാളിക്ക് ബാധിച്ച മരുന്നില്ലാത്തൊരു മാറാ രോഗമാണ് , അതിനൊപ്പം […]

ദിലീപിന്റെ വിവാഹകാര്യം മഞ്ജു അറിഞ്ഞത് ഷൂട്ടിംഗിനിടയില്‍; സുഹൃത്തുക്കളെയും മാധ്യമങ്ങളെയും ഒഴിവാക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

ദിലീപിന്റെ വിവാഹകാര്യം മഞ്ജു അറിഞ്ഞത് ഷൂട്ടിംഗിനിടയില്‍; സുഹൃത്തുക്കളെയും മാധ്യമങ്ങളെയും ഒഴിവാക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

കൊച്ചി: ദിലീപ്-കാവ്യ വിവാഹം നടക്കുമ്പോള്‍ മഞ്ജു വാര്യരെയാണ് എല്ലാവരും അന്വേഷിച്ചത്. രാവിലെ മുതല്‍ മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വിവാഹവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ സിനിമാലോകത്തെ ചില അടുത്ത സുഹൃത്തുക്കള്‍ മഞ്ജുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണു കിട്ടിയത്. സൈറ ബാനു എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മഞ്ജു ഇപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടു തന്നെ ഇന്ന് മഞ്ജു എറണാകുളത്ത് ഉണ്ടാകുമെന്നാണ് സിനിമാസുഹൃത്തുക്കള്‍ കരുതുന്നത്. ദിലീപ് കാവ്യ വിവാഹം […]

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ മഞ്ജു പാടി; വീഡിയോ കാണാം

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ മഞ്ജു പാടി; വീഡിയോ കാണാം

കേരള കാന്‍ രണ്ടാം ഭാഗത്തിന്റെ സമാപന പരിപാടിയില്‍ ആവേശമായി മഞ്ജു വാര്യരുടെ ഗാനം. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മഞ്ജു കേരള കാനിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സമാപന പരിപാടിയില്‍ നടന്ന ലൈവത്തോണിലാണ് കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവും ആവേശവുമേകി മഞ്ജു പാടിയത്. ഹരി മുകുന്ദന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതമൊരുക്കിയത്. മഞ്ജുവിനൊപ്പം രതീഷ് വേഗയും സംഘവും വേദിയില്‍ ചേര്‍ന്നു.

മഞ്ജു വാര്യര്‍ തമിഴിലേക്ക്; അരവിന്ദ് സ്വാമിയുടെ നായികയാവാന്‍

മഞ്ജു വാര്യര്‍ തമിഴിലേക്ക്; അരവിന്ദ് സ്വാമിയുടെ നായികയാവാന്‍

തമിഴില്‍ നടന്‍ അരവിന്ദ് സ്വാമിയുടെ നായികയായി മഞ്ജുവാര്യര്‍ എത്തുന്നെന്ന് റിപ്പോര്‍ട്ട്. തമിഴില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ രമണ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മഞ്ജു വാര്യര്‍ നായികയാകുമെന്ന് കോളിവുഡ് മാധ്യമങ്ങള്‍ സൂചന നല്‍കിയത്. വാനം എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സിനിമയിലാദ്യം നിറഞ്ഞപ്പോഴും പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെത്തിയപ്പോഴും തമിഴില്‍ നിരവധി ഓഫറുകള്‍ ലഭിച്ചെങ്കിലും മഞ്ജു സ്വീകരിച്ചിരുന്നില്ല. മഞ്ജു വാര്യരുടെ രണ്ടാം വരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. […]

ബിജെപി ദേശീയ കൗണ്‍സിലില്‍ മഞ്ജുവിന്റെ നൃത്തം

ബിജെപി ദേശീയ കൗണ്‍സിലില്‍ മഞ്ജുവിന്റെ നൃത്തം

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രശസ്ത ചലച്ചിത്രതാരം മഞ്ജുവാര്യര്‍ നൃത്തം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ,ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.24ന് വൈകിട്ട് നാലിനാണ് മഞ്ജുവിന്റെ നൃത്തം . രാമായണത്തെ ആസ്പദമാക്കി 40 മിനിട്ട് ദൈര്‍ഗ്യമുള്ള ശാസ്ത്രീയ നൃത്തമാണ് ചടങ്ങില്‍ താരം അവതരിപ്പിക്കുന്നത്. അതേസമയം നൃത്തം അവതരിപ്പിക്കുന്നു എന്നല്ലാതെ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി.നേരത്തെ മഞ്ജുവാര്യര്‍ ബിജെപിയില്‍ ചേരുന്നു എന്ന് അഭ്യഹങ്ങളുണ്ടായിരുന്നു. ഇക്കാര്യം താരം എതിര്‍ക്കുകയായിരുന്നു.