കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘം; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘം; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം

കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. ‘ഓപ്പറേഷൻ ‘സമാധാൻ’ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സർക്കാർജനങ്ങൾക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാൻ സായുധരാവുക. ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ജനുവരി മുപ്പത്തിയൊന്നിലെ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന് പറഞ്ഞുള്ള പോസ്റ്റർ നഗരത്തിൽ പതിച്ച ശേഷമായിരുന്നു പ്രകടനം. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിനു പകരം ചോദിക്കുക എന്ന് പോസ്റ്ററിൽ പറയുന്നുണ്ട്. […]

മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രണ്ട് പേരെ തിരിച്ചറിഞ്ഞു

മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രണ്ട് പേരെ തിരിച്ചറിഞ്ഞു

മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴയിലാണ് കഴിഞ്ഞ ദിവസം രാത്രി ആയുധ ധാരികളായ മൂന്നുപേർ അടക്കുന്ന മാവോയിസ്റ്റുകൾ എത്തിയത്. ഇതിൽ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സോമൻ, സന്തോഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തുറക്കൽ ജോജോയുടെ വീട്ടിൽ രാത്രി 8.30 ഓടെ എത്തിയ സംഘം തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കിക്കഴിച്ച സംഘം ഭക്ഷണ സാധനങ്ങളും ശേഖരിച്ച് രാത്രി 10.30 ഓടെ കാട്ടിലേക്ക് തന്നെ മടങ്ങി. മലയാളം സംസാരിക്കുന്ന ആയുധധാരികളായ 3 […]

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പാലക്കാട് മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അജ്ഞാത മൃതദേഹം എന്ന നിലയിൽ പൊലീസ് ആണ് മൃതദേഹം സംസ്‌കരിക്കുക. മൃതദേഹം സംസ്‌കരിക്കാൻ ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്. അജ്ഞാത മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളെ തേടിക്കൊണ്ട് പൊലീസ് പത്രപരസ്യം നൽകിയിരുന്നു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസ് മൃതദേഹം സംസ്‌കരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പോരാട്ടം സംഘടന രംഗത്തെത്തിയെങ്കിലും വിട്ടുനൽകാൻ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ […]

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി

മഞ്ചിക്കണ്ടി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. നാല് പേരുടെയും മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതിൽ അന്വേഷണം വേണമെന്നും പൊലീസുകാർ മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ ഹർജിക്കാർക്ക് സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരുംവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. […]

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞതായി സൂചന

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞതായി സൂചന

മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് രമ്ട് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞതായി സൂചന. യുവതിയുടെ മൃതദേഹം കന്യാകുമാരി സ്വദേശിനി അജിതയുടേതാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരിൽ മറ്റൊരാൾ ചെന്നൈ സ്വദേശി അരവിന്ദാണ്. മൃതദേഹം കാണാൻ ബന്ധുക്കൾ നാളെ രാവിലെ കേരളത്തിലെത്തുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കൊല്ലപ്പെട്ട നാല് മാവോയ്സ്റ്റുകളിൽ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. നാല് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട […]

മഞ്ചക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കൽ നടപടിയുമായി മുന്നോട്ട് പോകാമെന്ന് കോടതി

മഞ്ചക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കൽ നടപടിയുമായി മുന്നോട്ട് പോകാമെന്ന് കോടതി

ഏറ്റുമുട്ടൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കളുടെ മൃതദേഹം സംസ്‌കരിക്കൽ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി. ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി മാർഗനിർദേശങ്ങൾ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുത് കോടതി ഉത്തരവിട്ടിരുന്നു. റീപോസ്റ്റുമോർട്ടം വേണമെന്നാവശ്യപ്പെട്ട് മണിവാസവത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചായിരുന്നു വിധി. അതേസമയം, മഞ്ചിക്കണ്ടിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാണാൻ കർണ്ണാടകയിൽ നിന്നെത്തിയവർ സ്വദേശത്തേക്ക് മടങ്ങി. തൃശൂർ മെഡിക്കൽ […]

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

മഞ്ചിക്കണ്ടിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹം കാണാൻ കർണ്ണാടകയിൽ നിന്നെത്തിയവർ സ്വദേശത്തേക്ക് മടങ്ങി. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം ആരുടേത് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശിനി ശോഭയാണെന്ന നിഗമനത്തിലാണ് സഹോദരനും സംഘവും തൃശൂർ മെഡിക്കൽ കോളജിൽ എത്തിയത്. മൃതദേഹം ആദ്യഘട്ടത്തിൽ തിരിച്ചറിയാനാകാതായതോടെ ഇവർക്ക് ഇൻക്വസ്റ്റ് നടപടി സമയത്തെ ചിത്രം പൊലീസ് എത്തിച്ചു നൽകി. എന്നാൽ മരിച്ചത് ശോഭയല്ലെന്ന് ബന്ധുക്കൾ ഉറപ്പുവരുത്തി. കൊല്ലപ്പെട്ട […]

മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. മണിവാസകത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കിയത്. ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു ബന്ധുക്കള്‍. മകന്റെ റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കാര്‍ത്തികിന്റെ അമ്മ ആവശ്യപ്പെട്ടു. മണിവാസകത്തെ പൊലീസ് വേട്ടയാടി കൊന്നെന്നും കൊന്നത് എന്തിനെന്ന് അറിയാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മണിവാസകത്തിന്റെ സഹോദരി പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും ശരിയായ രീതിയിലല്ല നടന്നതെന്ന് ഇവര്‍ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകളുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ […]

മാരകായുധങ്ങളുമായാണോ കീഴടങ്ങാന്‍ വരുന്നത്?; ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍, പൊലീസ് നടത്തിയത് തിരിച്ചടിയെന്ന് എസ്പി

മാരകായുധങ്ങളുമായാണോ കീഴടങ്ങാന്‍ വരുന്നത്?; ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍, പൊലീസ് നടത്തിയത് തിരിച്ചടിയെന്ന് എസ്പി

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ലെന്ന് പാലക്കാട് എസ്പി ശിവ വിക്രം. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് മാവോയിസ്റ്റുകളുടെ കയ്യിലുണ്ടായിരുന്നത്. കീഴടങ്ങാനാണെങ്കില്‍ എന്തിനാണ് ഇത്രയും ആയുധങ്ങള്‍ കയ്യില്‍ സൂക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു.  കഴിഞ്ഞദിവസം നടന്ന തണ്ടര്‍ബോള്‍ട്ട് ഓപ്പറേഷനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത് എകെ 47 തോക്കുകള്‍ ഉപയോഗിച്ചാണ്. വ്യാജ ഏറ്റുമുട്ടലാണോയെന്ന് അറിയാന്‍ പൊലീസ് സംഘത്തിന് ഒപ്പമുണ്ടായിരുന്ന സാക്ഷികളോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ഏറ്റുമുട്ടല്‍ രണ്ടര […]

കൂടത്തായി കൊലപാതകക്കേസ്: ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതകക്കേസ്: ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതകപരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജോളിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ആൽഫൈൻ വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യാൻ 14 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടങ്കിലും കോടതി നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.തിരുവമ്പാടി പോലീസിനാണ് അന്വേഷണ ചുമതല. എന്നാൽ ജോളിയെ കസ്റ്റഡിയിൽ വിടുന്നത് അനാവശ്യമാണെന്ന് ജോളിയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.രണ്ട് തവണ കസ്റ്റഡിയിൽ നൽകിയിട്ടും കട്ടപ്പനയിലും കോയമ്പത്തൂരിലും തെളിവെടുപ്പ് നടത്തിയിട്ടില്ലെന്ന് അഭിഭാഷകൻ […]

1 2 3