വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തി. എസ്‌റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. അതേസമയം, മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. നിലമ്പൂര്‍ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. […]

കോഴിക്കോട് മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന; ആയുധധാരികളായ നാലംഗ സംഘത്തെ കണ്ടതായി നാട്ടുകാര്‍

കോഴിക്കോട് മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന; ആയുധധാരികളായ നാലംഗ സംഘത്തെ കണ്ടതായി നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റുകള്‍ എത്തിയെന്ന് സൂചന. ആയുധധാരികളായ നാലംഗ സംഘമാണ് കുണ്ടുതോട് സ്വദേശി എബ്രഹാമിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ സംഘം ആവശ്യപ്പെട്ടു. ഇതിന് ശേഷം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുകയും അരി പിടിച്ചുവാങ്ങി സംഘം സ്ഥലം വിട്ടതായും വീട്ടുടമ പറഞ്ഞു. വീട്ടുടമയുടെ പരാതിയില്‍ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം; ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം; ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: ബീഹാറില്‍ പൊലീസ് വാനിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വാനിലുണ്ടായിരുന്ന രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ബിഹാറിലെ സീതാമര്‍ദിയിലായിരുന്നു സംഭവം. ബഗല്‍പൂരില്‍നിന്നു രണ്ട് മാവോയിസ്റ്റുകളെ സീതാമര്‍ദിയിലെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. വാഹനത്തില്‍ 12 പൊലീസുകാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് പൊലീസുകാര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റു മൂന്ന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നും പൊലീസ് മേധാവി പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടു

വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടു

എടക്കര: കരുളായി വനത്തില്‍ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതിന്റെ തെളിവു ലഭിച്ചതായി റിപ്പോര്‍ട്ട്. വെടിവയ്പുനടന്ന വരയന്‍മലയുടെ താഴ്‌വാരത്തെ മാവോയിസ്റ്റുകളുടെ ടെന്റുകളില്‍നിന്നു കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണു തെളിവു ലഭിച്ചത്. നിലമ്പൂരിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാനായിരുന്നു ഇവരുടെ പദ്ധതി. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വരയന്‍മലയുടെ താഴ്‌വാരത്ത് ആയുധമേന്തിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ദൃശ്യവും പൊലീസിന് ലഭിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവിലാണ് ഈ വീഡിയോയുള്ളത്. മാവോയിസ്റ്റുകള്‍ പൊലീസിനു നേരെ ആക്രമണത്തിനു പദ്ധതിയൊരുക്കിയതിന്റെ […]

തലയ്ക്ക് നാല് ലക്ഷം; ആന്ധ്രപ്രദേശില്‍ വനിതാ മാവോയിസ്റ്റ് കീഴടങ്ങി

തലയ്ക്ക് നാല് ലക്ഷം; ആന്ധ്രപ്രദേശില്‍ വനിതാ മാവോയിസ്റ്റ് കീഴടങ്ങി

കമല എന്ന് വിളിപ്പേരുള്ള ഗമ്മേലി ബന്‍ഡോ(26), ബാലയ്യ എന്നു വിളിക്കുന്ന വന്തല സാലു (19) എന്നിവരാണ് കീഴടങ്ങിയത്.  വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മറ്റൊരു മാവോയിസ്റ്റും ഒപ്പം കീഴടങ്ങി. കമല എന്ന് വിളിപ്പേരുള്ള ഗമ്മേലി ബന്‍ഡോ(26), ബാലയ്യ എന്നു വിളിക്കുന്ന വന്തല സാലു (19) എന്നിവരാണ് കീഴടങ്ങിയത്. വിശാഖപട്ടണം പൊലീസ് സൂപ്രണ്ട് കോയ പ്രവീണിന്റെ മുന്നിലെത്തി കീഴടങ്ങിയത്. സംഘത്തിലെ […]

കേരളത്തില്‍ ശക്തമായ മാവോ സാന്നിധ്യം

കേരളത്തില്‍ ശക്തമായ മാവോ സാന്നിധ്യം

കേരളത്തിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെ കുറിച്ച് യാതൊരു സംശയവും വേണ്ടെന്ന് ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് വിരുദ്ധ സേനയിലെ എസ്.പി ചന്ദ്രമോഹന്‍. കേരളത്തില്‍ കഴിഞ്ഞ 4 വര്‍ഷമായി മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഇവര്‍ക്ക് സഹായമെത്തുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതിന്റെ തീവ്രതയെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. 2008-2009 മുതല്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ സജീവമാണ്. 70കളിലെ നക്‌സലുകളുടെ പേരുകള്‍ സ്വീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. അന്താരാഷ്ട്രതലത്തിലാണ് ബന്ധങ്ങള്‍. ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്,ആലപ്പുഴ എന്നീ […]

മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പതിച്ച ലുക്കൗട്ട് നോട്ടിസുകള്‍ കീറിക്കളഞ്ഞ നിലയില്‍

മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പതിച്ച ലുക്കൗട്ട് നോട്ടിസുകള്‍ കീറിക്കളഞ്ഞ നിലയില്‍

മാവോയിസ്റ്റ് സാന്നിധ്യവും  ഭീഷണിയും നിലനില്‍ക്കുന്ന തിരുവമ്പാടി മേഖലയില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം പതിച്ച പോസ്റ്ററുകള്‍ അജ്ഞാതര്‍ കീറിക്കളഞ്ഞ നിലയില്‍. 16 മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പതിച്ച ലുക്കൗട്ട് നോട്ടീസും പൊതുജനങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങളടങ്ങുന്ന ലഘുലേഖയുമാണു കീറി നശിപ്പിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി. 16 മാവോയിസ്റ്റുകളുടെ പേരും ചിത്രങ്ങളും,ആദിവാസികളടക്കമുള്ള ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ലഘുലേഖയുമാണ് പൊലീസ് തിരുവമ്പാടിയില്‍ വിവിധ സ്ഥലങ്ങളിലായി പതിച്ചിരുന്നത്. ഇതാണ് കീറിയ നിലയില്‍ കണ്ടെത്തിയത്. തിരുവമ്പാടി ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പതിച്ച പോസ്റ്ററുകളും വരെ ഇതില്‍പ്പെടും. […]

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ പത്രപ്രവര്‍ത്തകനെ വധിച്ചു

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ പത്രപ്രവര്‍ത്തകനെ വധിച്ചു

ഛത്തീസ്ഗഢിലെ ബീജാപുര്‍ ജില്ലയില്‍ ആയുധധാരികളായ ഒരുസംഘം മാവോവാദികള്‍ പത്രപ്രവര്‍ത്തകനെ വധിച്ചു. ബീജാപ്പുരിലെ പ്രാദേശിക ഹിന്ദി പത്രമായ ‘ദേശബന്ധു’വിന്റെ റിപ്പോര്‍ട്ടര്‍ സായ് റെഡ്ഡി(45)യാണ് കൊല്ലപ്പെട്ടത്. ബസഗുഡ സ്വദേശിയായ സായ്‌റെഡ്ഡി കഴിഞ്ഞ രണ്ടുവര്‍ഷമായി ബീജാപ്പുരിലായിരുന്നു താമസം. ബസഗുഡയില്‍ ബന്ധുക്കെളെക്കണ്ട് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സുക്മ ജില്ലയില്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായ നേമി ചന്ദ് ജയിനെ മാവോവാദികള്‍ കൊലപ്പെടുത്തിയിരുന്നു.

മവോവാദി ആക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

മവോവാദി ആക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ നൗപാദ ജില്ലയില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഭൂവനേശ്വറില്‍നിന്ന് 550 കിലോമീറ്റര്‍ അകലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പതിവ് തിരിച്ചിലിന്‌ശേഷം തിരിച്ചുപോകുകയായിരുന്ന പോലീസുകാരെയാണ് ആക്രമിച്ചത്. ഛത്തീസ്ഗഡ് അതിര്‍ത്തിയിലുള്ള ഈ പ്രദേശം വര്‍ഷങ്ങളായി മാവോവാദികളുടെ കേന്ദ്രമാണ്. വാഹനം പോകാത്ത ഈ പ്രദേശത്തെ ഉള്‍ക്കാടുകളിലാണ് ഇവരുടെ സങ്കേതമുള്ളത്.

ഒഡീഷയില്‍ ഏറ്റമുട്ടലിനിടെ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു

ഒഡീഷയില്‍ ഏറ്റമുട്ടലിനിടെ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ മാല്‍ക്കംഗുരി ജില്ലയില്‍ പ്രത്യേക ദൗത്യസംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഒഡീഷ  ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഒഡീഷയില്‍ അടുത്തിടെ നടത്തിയ ഏറ്റവുംവലിയ മാവോവാദി വേട്ടയാണ് ഇതെന്ന് പോലീസ് അവകാശപ്പെട്ടു. നിരവധി ആയുധങ്ങള്‍ കൊല്ലപ്പെട്ട  മാവോവാദികളില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.മാല്‍ക്കംഗുരി എസ് പി അഖിലേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് മാവോവാദികളെ കണ്ടെത്തിയത്.