മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും

മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട കൊച്ചി മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും. പ്രതിസന്ധി കടുത്തതോടെയാണ് അവസാന വട്ട ശ്രമമെന്ന നിലയിൽ ഫ്‌ളാറ്റുടമകളുടെ നീക്കം. നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഫ്‌ളാറ്റുടമകൾ പറഞ്ഞു. കൊച്ചി മരടിലെ ഫഌറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിയില്ലെന്ന നിലപാടിൽ ഉടമകൾ ഉറച്ച് നിൽക്കുകയാണ്. ബലപ്രയോഗത്തിലൂടെയല്ലാതെ ഒഴിപ്പിക്കൽ സാധ്യമാകില്ല. എതിർപ്പ് കടുത്തുവെങ്കിലും […]

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആളെ തേടി പത്ര പരസ്യം നല്‍കി നഗരസഭ; പൊളിക്കല്‍ നടപടി ഉടന്‍

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആളെ തേടി പത്ര പരസ്യം നല്‍കി നഗരസഭ; പൊളിക്കല്‍ നടപടി ഉടന്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കി. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും. വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ ടി.എച്ച്. ന ദീറയുടെ […]