പ്രസിഡന്റ് കപ്പ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; മേരി കോമിനു സ്വർണ്ണം

പ്രസിഡന്റ് കപ്പ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; മേരി കോമിനു സ്വർണ്ണം

ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം മേരി കോമിന് സ്വര്‍ണം. 51 കിലോഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്‌സിനെതിരെ 5-0 എന്ന നിലയില്‍ ഏകപക്ഷീയമായിട്ടായിരുന്നു ആറുതവണ ലോക ചാമ്പ്യനായ മേരി കോം സ്വര്‍ണം നേടിയത്. മെയില്‍ ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ്ങിലും സ്വര്‍ണം നേടിയ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയ്യാറെടുപ്പാണ് സ്വര്‍ണനേട്ടത്തിലൂടെ ലഭിച്ചത്. റഷ്യയില്‍ ഈ വര്‍ഷം സപ്തംബര്‍ 7 മുതല്‍ 21 വരെയാണ് ലോക […]