സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും നിരോധിച്ചു

സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ചിനും വെള്ളക്കുപ്പിക്കും നിരോധനം. ആരോഗ്യ സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാനായി എല്ലാ ഹാളുകളിലും ക്ലോക്ക് വെക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. സാധാരണ ബോള്‍ പോയിന്റ് പേന ഉപയോഗിച്ച് മാത്രമേ ഇനി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളു. വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ അഭരണങ്ങള്‍ ധരിച്ച് പരീക്ഷ ഹാളുകളില്‍ എത്തരുതെന്നും […]

കണ്ണൂര്‍, കരുണ മെഡി. കോളജുകളുടെ എംബിബിഎസ് പ്രവേശനം റദ്ദാക്കി

കണ്ണൂര്‍, കരുണ മെഡി. കോളജുകളുടെ എംബിബിഎസ് പ്രവേശനം റദ്ദാക്കി

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളും ലംഘിച്ച് എംബിബിഎസ് പ്രവേശനം നടത്തിയ രണ്ടു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ മുഴുവന്‍ പ്രവേശനവും ജയിംസ് കമ്മിറ്റി റദ്ദാക്കി. ഒരു സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രവേശനം ഭാഗികമായും റദ്ദു ചെയ്തിട്ടുണ്ട്. അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവ അടുത്ത അധ്യയനവര്‍ഷത്തേക്കു സ്വന്തം നിലയില്‍ നടത്തിയ പ്രവേശനമാണു റദ്ദാക്കിയത്. ഇങ്ങനെ പ്രവേശിപ്പിച്ചവര്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ റജിസ്‌ട്രേഷന്‍ നല്‍കില്ല. മൗണ്ട് […]

മെഡിക്കല്‍ പ്രവേശനം: വെബ്‌സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് തുറന്ന് നല്‍കാത്ത എസ്‌യുടി കോളെജിന് ജയിംസ് കമ്മിറ്റിയുടെ താക്കീത്

മെഡിക്കല്‍ പ്രവേശനം: വെബ്‌സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് തുറന്ന് നല്‍കാത്ത എസ്‌യുടി കോളെജിന് ജയിംസ് കമ്മിറ്റിയുടെ താക്കീത്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനായി വെബ്‌സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് തുറന്നു നല്‍കാത്ത തിരുവനന്തപുരം എസ്‌യുടി മെഡിക്കല്‍ കോളെജിന് ജയിംസ് കമ്മിറ്റിയുടെ താക്കീത്. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കേണ്ട തീയതി നാളെ വരെ നീട്ടാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് എല്ലാ കോളജുകളുടെയും വെബ്‌സൈറ്റുകള്‍ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റി നിരീക്ഷണം കര്‍ശനമാക്കി. അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്ന പശ്ചാത്തലത്തില്‍ മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള ആദ്യഘട്ട പ്രവേശനം പഴയതു പോലെ 17ന് ആയിരിക്കുമെന്നും കമ്മിറ്റി അധികൃതര്‍ […]

എം.ബി.ബി.എസിന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

എം.ബി.ബി.എസിന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം: പ്രവേശന തീയതി നീട്ടണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് എം.ബി.ബി.എസിന് അപേക്ഷിക്കാനുള്ള തീയതി ജയിംസ് കമ്മിറ്റി വീണ്ടും നീട്ടി. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സപ്തംബര്‍ ഒമ്പതുവരെ അപേക്ഷിക്കാന്‍ സമയം അനുവദിച്ച് പ്രവേശന നടപടികള്‍ ജയിംസ് കമ്മിറ്റി പുനക്രമീകരിച്ചു. അപേക്ഷിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന രക്ഷിതാക്കളുടെ വ്യാപക പരാതികളെത്തുടര്‍ന്നാണ് ജയിംസ് കമ്മിറ്റിയുടെ നടപടി. ഡെന്റല്‍ കോളേജുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയും മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഒമ്പത് വരെ നീട്ടിയിട്ടുണ്ട്. ആരോഗ്യസര്‍വകലാശാല അംഗീകാരം നല്‍കാത്ത രണ്ട് കോളേജുകളുടെ പ്രോസ്‌പെക്ടസിനുള്ള അംഗീകാരം പിന്‍വലിക്കാനും […]

തമിഴ്‌നാട്ടില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി; ഇനി മുതല്‍ 2 കോടിയോളം നല്‍കേണ്ടി വരും

തമിഴ്‌നാട്ടില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി; ഇനി മുതല്‍ 2 കോടിയോളം നല്‍കേണ്ടി വരും

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ കോളെജുകളില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി. 2 കോടിയോളമായാണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഈ മാസം 17ന് നീറ്റ് പരീക്ഷാഫലം സിബിഎസ്ഇ പുറത്തുവിട്ടതിന് ശേഷമാണ് തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളെജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഫീസ് വര്‍ദ്ധിച്ചത്. ഒരു പ്രമുഖ കോളെജില്‍ നിലവില്‍ ഇതുവരെ 1.85 കോടി രൂപയായിരുന്നു ഫീസ്. ഇതില്‍ 1 കോടി രൂപ ട്യൂഷന്‍ ഫീസും 85 ലക്ഷം രൂപ കാപ്പിറ്റേഷന്‍ ഫീസുമാണ്. എല്ലാ സ്വകാര്യ മെഡിക്കല്‍ കോളെജുകളും കല്‍പ്പിത സര്‍വകലാശാലകളും ഇപ്പോള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ […]

തൊടുപുഴ അല്‍ അസര്‍ ഉള്‍പ്പെടെ നാല് സ്വാശ്രയ കോളെജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റിയുടെ അനുമതി l

തൊടുപുഴ അല്‍ അസര്‍ ഉള്‍പ്പെടെ നാല് സ്വാശ്രയ കോളെജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റിയുടെ അനുമതി l

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയ നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റി അനുമതി നല്‍കി. അല്‍ അസര്‍തൊടുപുഴ, പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഒറ്റപ്പാലം, മൗണ്ട് സിയോന്‍പത്തനംതിട്ട, ഡി.എംവയനാട് എന്നീ കോളെജുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇവയടക്കം ഏഴ് കോളെജുകളുടെ അനുമതി നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. കോളെജുകള്‍ക്ക് ലോധ കമ്മിറ്റി മുമ്പാകെ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയാണ് അനുമതി തടഞ്ഞിരുന്നത്. മൗണ്ട് സിയോണില്‍ 100 സീറ്റിനും മറ്റ് കോളെജുകളില്‍ 150 […]