മെഡിക്കല്‍ പ്രവേശനം: സംവരണ വിഭാഗത്തെ സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ ഒഴിവാക്കുന്നു

മെഡിക്കല്‍ പ്രവേശനം: സംവരണ വിഭാഗത്തെ സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ ഒഴിവാക്കുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് പ്രവേശനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ സംവരണ വിഭാഗത്തെ ഒഴിവാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് കുടിശിക സര്‍ക്കാര്‍ അടക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് ഒഴിവാക്കല്‍. അതേസമയം, ഈ വര്‍ഷത്തെ ഫീസ് അടക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്ന് കെപിഎംസിഎംഎ അറിയിച്ചു. ഇതുസംബന്ധിച്ച് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളെജ് അസോസിയേഷന് എന്‍ട്രന്‍സ് കമ്മീഷണര്‍ കത്ത് നല്‍കി. അതേസമയം, മെഡിക്കല്‍ കോളെജ് പ്രവേശനത്തിന്റെ മറവില്‍ സ്വാശ്രയ കോളെജുകളില്‍ നടക്കുന്നത് തീവെട്ടികൊള്ള. എന്‍ട്രന്‍സ് കമ്മീഷണര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ ഫീസ് ആവശ്യപ്പെടുന്നുവെന്നാണ് വിവരം. […]

മെഡിക്കല്‍: ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം ഇന്ന്; രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

മെഡിക്കല്‍: ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം ഇന്ന്; രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: മെഡിക്കല്‍/ഡന്റെല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ 12ന് വൈകീട്ട് അഞ്ച് വരെ ഫീസടച്ച് കോളജുകളില്‍ പ്രവേശനം നേടാം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഉയര്‍ന്ന ഓപ്ഷനുകളും റദ്ദാകും. ബുധനാഴ്ച രാത്രിയാണ് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. ഇതിനുള്ള വിജ്ഞാപനം അലോട്ട്‌മെന്റിന് ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശനപരീക്ഷാ കമീഷണര്‍ അറിയിച്ചു. ഒന്നാം അലോട്ട്‌മെന്റിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം ഒഴിവുവരുന്ന സീറ്റുകളും […]

സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ രണ്ട് തരം ഫീസ്; അമൃതയ്ക്ക് 18 ലക്ഷം രൂപ ഫീസ് വാങ്ങാം; മറ്റ് സ്വാശ്രയ കോളെജുകളില്‍ ഫീസ് 5.6 ലക്ഷം; പ്രതികരിക്കാതെ വിദ്യാര്‍ത്ഥിസംഘടനകള്‍

സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ രണ്ട് തരം ഫീസ്; അമൃതയ്ക്ക് 18 ലക്ഷം രൂപ ഫീസ് വാങ്ങാം; മറ്റ് സ്വാശ്രയ കോളെജുകളില്‍ ഫീസ് 5.6 ലക്ഷം; പ്രതികരിക്കാതെ വിദ്യാര്‍ത്ഥിസംഘടനകള്‍

കൊച്ചി: എംബിബിഎസ് കോഴ്‌സിന് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത് രണ്ട് തരം ഫീസ്. അമൃത വിശ്വവിദ്യാപീഠം എംബിബിഎസിന് ഒരു വര്‍ഷം 18 ലക്ഷം രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്നും ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 2018-19 വര്‍ഷത്തെ അമൃതയിലെ ഫീസ് അവരുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. മറ്റ് സ്വാശ്രയ കേളെജുകളില്‍ എംബിബിഎസിന് ഒരു വര്‍ഷം 5.6 ലക്ഷം രൂപയാണ് ഫീസ്. മറ്റ് സ്വാശ്രയ കേളെജുകളില്‍ ഒരു വിദ്യാര്‍ഥിയില്‍ നിന്നും മൂന്ന് വര്‍ഷം ഈടാക്കുന്നതിലും അധികം ഫീസാണ് അമൃത വിശ്വവിദ്യാപീഠം […]

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു

ന്യൂഡെല്‍ഹി: മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക്‌സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ബജറ്റ് സമ്മേളനത്തിന് മുന്‍പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. ആരോഗ്യ മേഖലയില്‍ ബില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഗുണമേ ഉണ്ടാക്കു. ബില്ലുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കുള്ള ആശങ്ക സംബന്ധിച്ച് ഐഎംഎ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച […]

സ്വാശ്രയ മെഡിക്കല്‍ കേസില്‍ നിര്‍ണായകമായ കോടതിവിധികള്‍ ഇന്ന്; ഏകീകൃത ഫീസിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയുടേത് അന്തിമവിധി

സ്വാശ്രയ മെഡിക്കല്‍ കേസില്‍ നിര്‍ണായകമായ കോടതിവിധികള്‍ ഇന്ന്; ഏകീകൃത ഫീസിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയുടേത് അന്തിമവിധി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കേസില്‍ നിര്‍ണായകമായ കോടതിവിധികള്‍ ഇന്നുണ്ടാകും. സുപ്രീംകോടതിയില്‍ മൂന്ന് കേസുകളാണുള്ളത്. രണ്ട് കേസുകള്‍ ഹൈക്കോടതിയും പരിഗണിക്കും. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്തു സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ അന്തിമ വിധിയുണ്ടാകും. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചത് നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു. പ്രവേശനവുമായി മുന്നോട്ടുപോകാനും ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ കോളജുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. […]

മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ജുഡീഷ്യല്‍ അധികാരമുള്ള കമ്മിറ്റി

മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ജുഡീഷ്യല്‍ അധികാരമുള്ള കമ്മിറ്റി

തിരുവനന്തപുരം: മെഡിക്കല്‍ സ്വാശ്രയ മേഖലയില്‍ നിയന്ത്രണത്തിനായി പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കി. സുപ്രീം കോടതിയില്‍ നിന്നോ, ഹൈക്കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി ചെയര്‍മാനായി അഡ്മിഷന്‍ ആന്‍ഡ് ഫീ റെഗുലേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. കമ്മിറ്റിയില്‍ സര്‍ക്കാറിന്റെയും മെഡിക്കല്‍ കൗണ്‍സിലിന്റെയും പ്രതിനിധികളുണ്ടായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനം നടത്താനാവശ്യമായ ചെലവ് കണക്കിലെടുത്ത് ഫീസ് നിശ്ചയിക്കാന്‍ ഈ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഫീസ് നിശ്ചയിച്ചാല്‍ അത് […]

സ്വാശ്രയ പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍ അര്‍ദ്ധരാത്രി വരെ നീണ്ടു

സ്വാശ്രയ പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍ അര്‍ദ്ധരാത്രി വരെ നീണ്ടു

തിരുവനന്തപുരം: ഉയര്‍ന്ന ഫീസ് ഘടന സംബന്ധിച്ച പരാതികള്‍ക്കിടയില്‍ അവസാന ദിവസം സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശത്തിന് മാരത്തണ്‍ സ്‌പോട്ട് അഡ്മിഷന്‍. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് വെള്ളിയാഴ്ച അര്‍ധരാത്രിവരെ സ്‌പോട്ട് അഡ്മിഷന്‍ നീണ്ടത്. പ്രവേശത്തിന് സുപ്രീംകോടതി ദീര്‍ഘിപ്പിച്ചുനല്‍കിയ സമയം വെള്ളിയാഴ്ച പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ്, രാവിലെ ഒമ്പതിന് നടപടികള്‍ തുടങ്ങിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ 400 എം.ബി.ബി.എസ് സീറ്റുകളിലേക്കും, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് […]

സെപ്തംബര്‍ 28നു ശേഷമുള്ള സ്വാശ്രയ മെഡി. പ്രവേശങ്ങള്‍ റദ്ദാക്കുമെന്ന് ജെയിംസ് കമ്മിറ്റി

സെപ്തംബര്‍ 28നു ശേഷമുള്ള സ്വാശ്രയ മെഡി. പ്രവേശങ്ങള്‍ റദ്ദാക്കുമെന്ന് ജെയിംസ് കമ്മിറ്റി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് സെപ്തംബര്‍ 28ന് ശേഷം നടത്തിയ എല്ലാ പ്രവേശങ്ങളും റദ്ദാക്കുമെന്ന് ജെയിംസ് കമ്മിറ്റി. മാനേജുമെന്റ് സീറ്റുകളിലേക്ക് 28 ശേഷം പ്രവേശം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സെപ്തംബര്‍ 28 ന് ശേഷം ഏകീകൃത കൗണ്‍സിലിങ്ങിന്റെ അടിസ്ഥാനത്തിലാകണം പ്രവേശമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജെയിംസ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. 28 വരെ മാത്രമേ മാനേജ്‌മെന്റുകള്‍ക്ക് നിലവിലെ രീതിയില്‍ പ്രവേശനം നടത്താന്‍ അനുവാദമുള്ളു. ഇതിനു ശേഷം നടന്ന […]

മെഡിക്കല്‍, ഡെന്റല്‍ കോളെജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായി; മുഴുവന്‍ കോളെജുകളും ഇന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം

മെഡിക്കല്‍, ഡെന്റല്‍ കോളെജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായി; മുഴുവന്‍ കോളെജുകളും ഇന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ഒഴിവുള്ള സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശപരീക്ഷാ കമ്മീഷണറുടെ സ്‌പോട്ട് അലോട്ട്‌മെന്റ് പൂര്‍ത്തിയായി.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം പുതിയ കോളെജില്‍/ കോഴ്‌സില്‍ പ്രവേശംനേടണം. നിലവില്‍ പ്രവേശംനേടിയ വിദ്യാര്‍ഥികള്‍ കോളെജുകളില്‍നിന്ന് ടി.സിയും അനുബന്ധ രേഖകളും വാങ്ങിയായിരിക്കണം പ്രവേശം നേടേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് ടി.സിയും രേഖകളും ലഭ്യമാക്കാനായി മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ കോളെജുകളും ഇന്ന് പ്രവര്‍ത്തിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പ്രവേശപരീക്ഷാ […]

സ്വാശ്രയമെഡിക്കല്‍ പ്രവേശനം: ജെയിംസ് കമ്മിറ്റി ഇന്ന് നേരിട്ട് തെളിവെടുക്കും

സ്വാശ്രയമെഡിക്കല്‍ പ്രവേശനം: ജെയിംസ് കമ്മിറ്റി ഇന്ന് നേരിട്ട് തെളിവെടുക്കും

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ വ്യാപകപരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വാശ്രയമെഡിക്കല്‍ കോളേജുകളില്‍ നിന്നും ജെയിംസ് കമ്മിറ്റി ഇന്ന് നേരിട്ട് തെളിവെടുക്കും. മെറിറ്റ് മറികടന്ന് പ്രവേശനം നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് തെളിവെടുപ്പ്. മെറിറ്റ് മറികടന്ന് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി അറുന്നൂറോളം പരാതികളാണ് ജെയിംസ് കമ്മിറ്റിക്ക് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജുകളില്‍ നിന്നും നേരിട്ട് തെളിവെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. പരാതി ഉയര്‍ന്ന കോളേജ് മാനേജ്‌മെന്റുകളോട് നേരിട്ട് ഹാജരാകാന്‍ ജയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരായ വിദ്യാര്‍ത്ഥികളേയും […]

1 2 3