തെരുവുനായ പ്രശ്‌നം: മേനകാ ഗാന്ധിക്ക് വി മുരളീധരന്റെ തുറന്ന കത്ത്

തെരുവുനായ പ്രശ്‌നം: മേനകാ ഗാന്ധിക്ക് വി മുരളീധരന്റെ തുറന്ന കത്ത്

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം എന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ തുറന്ന കത്ത്. സമൂഹത്തിനു ഭീഷണിയാകുന്ന കൊടും കുറ്റവാളികള്‍ക്ക് മേല്‍ ചുമത്തുന്ന കാപ്പ നിയമം, സ്വയരക്ഷക്ക് വേണ്ടി തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കു മേല്‍ ചുമത്തണം എന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് എന്ന് മുരളീധരന്‍ കത്തില്‍ പറയുന്നു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള, മേനക ഗാന്ധി കൂടി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ […]

തെരുവ്‌നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി

തെരുവ്‌നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്രമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നേരത്തെയും മേനക ഗാന്ധി രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ല. 60 വര്‍ഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടിയെന്നും ‘ദ് വീക്കിന്’ അനുവദിച്ച അഭിമുഖത്തില്‍ മേനക ഗാന്ധി പറഞ്ഞിരുന്നു. തിരുവനന്തപുരം […]

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മേനക ഗാന്ധിക്ക് മനസിലാകുന്നില്ലെന്ന് ചെന്നിത്തല

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മേനക ഗാന്ധിക്ക് മനസിലാകുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ല. ശിലുവമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കണം. സൗജന്യമായി വീടുവച്ചു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തെരുവു നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. 60 വര്‍ഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടി. സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരം. […]

പുതിയ വനിതാ നയം പുറത്തിറക്കി; സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപം കുറ്റകരമാക്കുമെന്ന് മേനകാ ഗാന്ധി

പുതിയ വനിതാ നയം പുറത്തിറക്കി; സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപം കുറ്റകരമാക്കുമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ കുറ്റകരമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇത് കുറ്റകരമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാനോ അന്വേഷണവുമായി സഹകരിക്കാനോ ഓപ്പറേറ്റര്‍മാര്‍ തയ്യാറായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പുതിയ വനിതാ നയം പുറത്തിറക്കിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ […]