ചാമ്പ്യന്‍സ് ലീഗ്: എല്ലാം മെസിയുടെ ഇന്ദ്രജാലം; നൗകാമ്പില്‍ ബാഴ്‌സ അനായാസം ക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ് ലീഗ്: എല്ലാം മെസിയുടെ ഇന്ദ്രജാലം; നൗകാമ്പില്‍ ബാഴ്‌സ അനായാസം ക്വാര്‍ട്ടറില്‍

മാഡ്രിഡ്: റയല്‍ മാഡ്രിഡിനെതിരെ അയാക്‌സിന്റെ തിരിച്ചുവരവില്‍ പ്രചോദനവുമായി കളിക്കാനിറങ്ങിയ ഫ്രഞ്ച് ടീം ലിയോണിന്റെ സ്വപ്നങ്ങളൊന്നും നൗകാമ്പില്‍ പൂവണിഞ്ഞില്ല. അട്ടിമറികളൊന്നും തങ്ങളോട് നടപ്പില്ലെന്ന് അടിവരയിട്ട് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ലിയോണിനെതിരെ ഏകപക്ഷീയ വിജയം നേടിയാണ് ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. ആദ്യ പാദം ഗോള്‍ രഹിതമായിരുന്നു അവസാനിച്ചത്. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത് […]

എല്‍ക്ലാസിക്കോയില്‍ വീണ്ടും വിജയം കുറിച്ച് ബാഴ്‌സ; റയല്‍ മാഡ്രിഡിന് വമ്പന്‍ തകര്‍ച്ച

എല്‍ക്ലാസിക്കോയില്‍ വീണ്ടും വിജയം കുറിച്ച് ബാഴ്‌സ; റയല്‍ മാഡ്രിഡിന് വമ്പന്‍ തകര്‍ച്ച

മാഡ്രിഡ്: നാലു ദിവസത്തിനിടെ രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ വിജയം കുറിച്ച് ബാഴ്‌സലോണ. ലാലിഗയില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. 267ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു റാക്കിറ്റിച്ചിന്റെ ഗോള്‍. ഇതോടെ റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നാലു തുടര്‍ജയങ്ങള്‍ എന്ന നേട്ടവും ബാഴ്‌സ പേരിലെഴുതി. കൂടാതെ, എല്‍ക്ലാസിക്കോയില്‍ റയലിനേക്കാള്‍ വിജയം എന്ന നേട്ടവും ബാഴ്‌സ സ്വന്തമാക്കി. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ […]

മെസിയുടെ ഇന്ദ്രജാലത്തില്‍ പിറന്ന ഇരട്ട ഗോളില്‍ ബാഴ്‌സലോണയ്ക്കു ജയം

മെസിയുടെ ഇന്ദ്രജാലത്തില്‍ പിറന്ന ഇരട്ട ഗോളില്‍ ബാഴ്‌സലോണയ്ക്കു ജയം

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയോ വയെക്കാനോയെ തോല്‍പിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനാണ് നിര്‍ണായക ഗോള്‍ നേടിയത്. 47 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. 20 പോയിന്റുമായി തരംതാഴ്ത്തല്‍ ഭീഷണിയിലാണ് റയോ.

ചരിത്രം സൃഷ്ടിച്ച് ഫുട്‌ബോള്‍ മാന്ത്രികന്‍; ലാലിഗയില്‍ 400 ഗോളുകള്‍ നേടി മെസി

ചരിത്രം സൃഷ്ടിച്ച് ഫുട്‌ബോള്‍ മാന്ത്രികന്‍; ലാലിഗയില്‍ 400 ഗോളുകള്‍ നേടി മെസി

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോല്‍പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസി നാനൂറാം ഗോള്‍ നേടിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ടഗോളുമായി(19, 59) തിളങ്ങി. 435ാം മത്സരത്തിലാണ് മെസിയുടെ നേട്ടം. 53ാം മിനുറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോള്‍. യൂറോപ്പിലെ ലീഗുകളില്‍ ഒന്നില്‍ മാത്രമായി 400 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും മെസി അര്‍ഹനായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നായി 409 ഗോള്‍ നേടിയ […]

റയല്‍ മാഡ്രിഡിന് സ്വന്തം മൈതാനത്ത് തോല്‍വി; മെസിയും സുവാരസും ബാഴ്‌സയുടെ പട്ടിക തികച്ചു

റയല്‍ മാഡ്രിഡിന് സ്വന്തം മൈതാനത്ത് തോല്‍വി; മെസിയും സുവാരസും ബാഴ്‌സയുടെ പട്ടിക തികച്ചു

ബാഴ്‌സലോണ: മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ജയത്തോടെ ബാഴ്‌സലോണ ഒന്നാംസ്ഥാനത്തെ ലീഡുയര്‍ത്തി. റയല്‍ മാഡ്രിഡ് സ്വന്തം മൈതാനത്ത് റയല്‍ സൊസിഡാഡിനോട് തോറ്റു. സെവിയ്യയും അത്‌ലറ്റികോ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ഗെറ്റഫെയെ 2-1ന് തകര്‍ത്താണ് ബാഴ്‌സയുടെ കുതിപ്പ്. ഇടവേളയ്ക്കു പിരിയുംമുമ്പെ ലയണല്‍ മെസിയും സുവാരസും ബാഴ്‌സയുടെ പട്ടിക തികച്ചു. ഗോള്‍പോസ്റ്റിന് ഏതാണ്ട് സമാന്തരമായിനിന്നാണ് മെസി സുന്ദരമായ ഷോട്ടുതിര്‍ത്തത്. സ്പാനിഷ് ലീഗില്‍ മെസിയുടെ 399-ാം ഗോളാണ് ഇത്. പെനല്‍റ്റി ബോക്‌സിന് തൊട്ടുപുറത്തുനിന്ന് മിന്നുന്ന അടിയിലൂടെയാണ് സുവാരസിന്റെ ഗോള്‍. ജെയ്മി മറ്റയാണ് ഗെറ്റഫെയുടെ […]

ബ്രസീല്‍ സൂപ്പര്‍താരത്തെ വിട്ടുനല്‍കി ഫ്രഞ്ച് താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ; വാഗ്ദാനം ചെയ്തിരിക്കുന്നത് 150 കോടിയോളം രൂപ

ബ്രസീല്‍ സൂപ്പര്‍താരത്തെ വിട്ടുനല്‍കി ഫ്രഞ്ച് താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ; വാഗ്ദാനം ചെയ്തിരിക്കുന്നത് 150 കോടിയോളം രൂപ

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ മികച്ച താരം ആര് എന്നത് ലയണല്‍ മെസിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മുന്‍നിര്‍ത്തി കാലങ്ങളായി നടക്കുന്ന ചര്‍ച്ചയാണ്. നിലവില്‍ ലോക ഫുട്‌ബോളിലെ മികച്ച യുവ താരമായി പരിഗണിക്കുന്നത് ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പെയെയാണ്. ഫ്രാന്‍സിന്റെ രണ്ടാം ലോകകപ്പ് കിരീട നേട്ടത്തിന് വഴിയൊരുക്കിയ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന എംബാപ്പെ ഇരു സൂപ്പര്‍ താരങ്ങളുടേയും ഗണത്തിലേക്ക് ഭാവിയില്‍ ഉയരുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെ വിലയിരുത്തല്‍. 19ാം വയസില്‍ തന്നെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ എംബാപ്പെയ്ക്ക് പാരിസ് സെന്റ് ജെര്‍മെയ്‌നൊപ്പം ക്ലബ് […]

മെസിയുടെ മറഡോണയുടേയും നാട്ടില്‍ നിന്ന് പരിശീലകരെത്തി മലപ്പുറത്തെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍

മെസിയുടെ മറഡോണയുടേയും നാട്ടില്‍ നിന്ന് പരിശീലകരെത്തി മലപ്പുറത്തെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍

മലപ്പുറം: മലപ്പുറത്തെ കുട്ടികള്‍ക്ക് ഫുട്‌ബോളിന്റെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അര്‍ജന്റീനയില്‍നിന്നുള്ള പരിശീലകരും. വേക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. 100 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഹോസെ ചെര്‍മോണ്ട്, ഫഗുണ്ടോ റോഡ്രിഗസ് എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. വേക്ക് അക്കാഡമിയുടെ പ്രധാന പരിശീലകന്‍ ഷാജറുദ്ദീനും കൂടെയുണ്ട്. മറഡോണയുടേയും മെസിയുടേയും നാട്ടില്‍നിന്നെത്തിയ ഫഗുണ്ടോ റോഡ്രിഗസും ഹോസെ ചെര്‍മോണ്ടും. യുവേഫ ബി ലൈസന്‍സ് നേടിയ പരിശീലകരാണ്. നാല് വയസ് മുതല്‍ 13 വരെയും 14 മുതല്‍ 18 വയസ് വരെയുമുള്ള രണ്ട് […]

മെസിയുടെ ഹാട്രിക് മികവില്‍ ബാര്‍സയ്ക്ക് വമ്പന്‍ വിജയം(വീഡിയോ)

മെസിയുടെ ഹാട്രിക് മികവില്‍ ബാര്‍സയ്ക്ക് വമ്പന്‍ വിജയം(വീഡിയോ)

വലന്‍സിയ: ലാ ലിഗയില്‍ മെസി മായാജാലം. മെസിയുടെ ഹാട്രിക് മികവില്‍ ലാവന്റിനെ ബാര്‍സലോണ എതിരില്ലാത്ത അഞ്ചുഗോളിന് പരാജയപ്പെടുത്തി. 43, 47, 60 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ഇതോടെ മെസിക്ക് ലീഗില്‍ 13 ഗോളുകളായി. ഇന്നത്തെ ജയത്തോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 16 മത്സരങ്ങളില്‍ 34 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 31 പോയിന്റുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്.  

ഇടംകാലുകൊണ്ട് ലോകത്തിന്റെ നെറുകയില്‍ തൊട്ട ഫുട്‌ബോള്‍ മിശിഹ; നീണ്ട പന്ത്രണ്ട് വര്‍ഷത്തിനിപ്പുറം വെറും അഞ്ചാമനായി ഒതുങ്ങി; നെഞ്ച് തകര്‍ന്ന് മെസി ആരാധകര്‍

ഇടംകാലുകൊണ്ട് ലോകത്തിന്റെ നെറുകയില്‍ തൊട്ട ഫുട്‌ബോള്‍ മിശിഹ; നീണ്ട പന്ത്രണ്ട് വര്‍ഷത്തിനിപ്പുറം വെറും അഞ്ചാമനായി ഒതുങ്ങി; നെഞ്ച് തകര്‍ന്ന് മെസി ആരാധകര്‍

പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരാ എന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരും ആദ്യം പറയുന്ന പേര് സൂപ്പര്‍ താരം ലയണല്‍ മെസി എന്നാണ്. ബൂട്ടണിഞ്ഞ നാള്‍ മുതല്‍ കളിക്കളത്തില്‍ എന്നും ഒന്നാമനായി മെസി ഉണ്ട്. 2006 മുതല്‍ ബാലന്‍ ദി ഓറിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നില്‍ ഉണ്ടായിരുന്ന താരമാണ് മെസി. എന്നാല്‍ നീണ്ട ആ 12 കൊല്ലത്തിനിപ്പുറം സൂപ്പര്‍ നായകന്റെ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് ആദ്യമായി മെസി ബാലന്‍ ഡി ഓറില്‍ ആദ്യ മൂന്നില്‍ […]

വര്‍ഷങ്ങള്‍ക്കിപ്പുറം മെസിയും റോണോയും അല്ലാതെ ലോക ഫു്ടബോളര്‍ പട്ടത്തിന് പുതിയ അവകാശിയെത്തുമോ?

വര്‍ഷങ്ങള്‍ക്കിപ്പുറം മെസിയും റോണോയും അല്ലാതെ ലോക ഫു്ടബോളര്‍ പട്ടത്തിന് പുതിയ അവകാശിയെത്തുമോ?

പാരിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ശേഷമാണ് പ്രഖ്യാപനം. 2008ന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും മാത്രം സ്വന്തമാക്കിയിട്ടുള്ള ലോക ഫു്ടബോളര്‍ പട്ടത്തിന് പുതിയ അവകാശിയെത്തുമോ ? ബാലണ്‍ ഡി ഓര്‍ പുരസ്‌കാരപ്രഖ്യാപനത്തിന് ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക ഒരുങ്ങുമ്പോള്‍ ലൂക്കാ മോഡ്രിച്ചിലേക്കാകും എല്ലാ കണ്ണുകളും. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് […]

1 2 3 7