പ്രൊഫസര്‍ എം.കെ.സാനു; നവതിയുടെ നിറവില്‍

പ്രൊഫസര്‍ എം.കെ.സാനു; നവതിയുടെ നിറവില്‍

വര്‍ത്തമാന കലാ സാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ അദ്വിതീയമായ ഒരു സ്ഥാനത്തിനുടമയാണ് പ്രൊഫസര്‍ എം.കെ.സാനു. മികച്ച അദ്ധ്യാപകന്‍, സാഹിത്യനിരൂപകന്‍, വിമര്‍ശകന്‍, ജീവചരിത്രകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍, ബാലസാഹിത്യകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, വിശ്വനാടകചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, കുട്ടികളുടെ കലാപഠനകളരിയുടെ പ്രോത്ഘാടകന്‍, സര്‍വോപരി വിശ്വമാനവികതയുടെ പ്രചാരകന്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഇപ്പോഴും കര്‍മ്മനിരതനാണ്. ഒരുവര്‍ഷം നീളുന്ന നവതിയാഘോഷങ്ങളുടെ നിറവിലാണ് സാനുമാഷ്. 2017 മുതല്‍ കേരളത്തിലെ ഓരോ ജില്ലയിലും അതിന്റെ ഭാഗമായി സാഹിത്യ വാണിജ്യ മുന്നേറ്റങ്ങളെ അധികരിച്ചുള്ള സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളും നടന്നുവരുകയാണ്. അദ്ദേഹത്തിന്റെ […]